'കഠിനാധ്വാനമാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്'; മഞ്ജുവിന്റെ ഫുള്‍സ്പ്ലിറ്റ് പോസിനെ പ്രശംസിച്ച് മന്ത്രി
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. ഇപ്പോഴിതാ മഞ്ജു വാര്യരുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുള്‍സ്പ്ലിറ്റ് പോസില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ അത് മറ്റാരും നിങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ പോകുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മന്ത്രി വി ശിവന്‍കുട്ടിയും മഞ്ജു വാര്യരെ പ്രശംസിച്ച് രംഗത്തെത്തി. കഠിനാധ്വാനമാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്...ആരോഗ്യമാണ് സമ്പത്ത്...ഈ ചിത്രം നിരവധി പേര്‍ക്ക് പ്രചോദനമാകും എന്ന് തീര്‍ച്ച...അഭിനന്ദനങ്ങള്‍...- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രി പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അതേസമയം, താരത്തിന്റെ മെയ്‌വഴക്കത്തെ പ്രശംസിച്ച് സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് രംഗത്തെത്തിയത്. മഞ്ജു പങ്കുവച്ച പോസ്റ്റിന് താഴെയാണ് പല താരങ്ങളും കമന്റുമായി എത്തിയത്. പുതിയ വെല്ലുവിളി എന്നാണ് നീരജ് മാധവ് പങ്കുവച്ച കമന്റ്. സ്വന്തം കാലില്‍ നിക്കാനും ഇരിക്കാനും പറ്റി എന്നാണ് രമേശ് പിഷാരടി കമന്റ് ചെയ്തത്.
ഇത് എപ്പോഴാണ് സംഭവിച്ചത് എന്നായിരുന്നു ഗീതു മോഹന്‍ദാസ് കമന്റ് ചെയ്തത്. കൂടാതെ സായ് പല്ലവി, സാധിക വേണുഗോപാല്‍, ശരണ്യ മോഹന്‍, ശിവദ, ഗൗതമി നായര്‍ തുടങ്ങിയവരും മഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തി.
അതേസമയം, ഫുട്ടേജ് എന്ന സിനിമയുടെ ഫൈറ്റ് പരിശീലനത്തിനിടെ എടുത്തതാണ് മഞ്ജുവിന്റെ ഈ വൈറല്‍ ചിത്രം. 'നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ പോകുന്നില്ല' എന്നാണ് ചിത്രത്തിനു താഴെ മഞ്ജു കുറിച്ചത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം ആണ് ഷൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ഫുട്ടേജ്. കള എന്ന ടോവിനോ ചിത്രത്തിന് സംഘട്ടനം ഒരുക്കിയ ഇര്‍ഫാന്‍ ആമീര്‍ ആണ് ഈ ചിത്രത്തിനും സംഘട്ടനം ഒരുക്കുന്നത്.












Click it and Unblock the Notifications