ശമ്പളം 9 കോടി, ബാന്ദ്രയില്‍ ആഡംബര വീട്; ആരാണ് ഷാരൂഖിന്റെ വിശ്വസ്തയായ പൂജ ദദ്‌ലാനി
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ലോകത്തെ പല പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തെ ഏറ്റവും ധനികനായ നടനെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്രയും വലിയ നടനായ അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ കാര്യങ്ങളും ബിസിനസ് കാര്യങ്ങളും ആരാണ് മാനേജ് ചെയ്യുന്നത് എന്നത് ഒരു ചോദ്യമാണ്. വര്‍ഷങ്ങളായി താരത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്ന മാനേജര്‍ പൂജ ദദ്‌ലാനിയാണ്.
മുംബൈ സ്വദേശിയായ പൂജ ദദ്‌ലാനി 2012-മുതലാണ് ഷാരൂഖ് ഖാന്റെയും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ചുമതല കൈകാര്യം ചെയ്ത് തുടങ്ങിയത്. ഷാരൂഖിന്റെ ഏറ്റവും വിശ്വസ്തയായ ജീവനക്കാരി കൂടിയാണ് പൂജ. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് മുതല്‍ ഒമ്പത് കോടി വരെയാണ് പൂജയുടെ വാര്‍ഷിക ശമ്പളം.

മെന്‍സ് എക്‌സ്പി പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 40 മുതല്‍ 50 കോടി വരെ ആസ്തിയുണ്ട് പൂജയ്ക്ക്. 2023 മുതല്‍ ബാന്ദ്രയിലെ ആഡംബര വീട്ടിലാണ് പൂജ താമസിക്കുന്നത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനാണ് വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മേഴ്‌സീഡിയസ് ബെന്‍സിന്റ ഏറ്റവും പുതിയ മോഡല്‍ കാറും പൂജയ്ക്ക് സ്വന്തമായുണ്ട്.
ഷാരൂഖിന്റെ കുടുംബവുമായും പൂജയ്ക്ക് ഏറ്റവും അടുത്ത ബന്ധമാണുള്ളത്. 2021ല്‍ ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റില്‍ നടന്റെ കുടുംബത്തിന് പൂര്‍ണ പിന്തുണയും നല്‍കി കൂടെയുണ്ടായിരുന്നത് പൂജയായിരുന്നു. 2008ല്‍ ബിസിനസുകാരനായ ഹിതേഷ് ഗുര്‍നാനിയെ പൂജ വിവാഹം കഴിച്ചു. ഇവര്‍ക്ക് റെയ്‌ന എന്ന ഒരു മകളുമുണ്ട്. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പൂജ പങ്കുവയ്ക്കാറുണ്ട്.












Click it and Unblock the Notifications