'ഇപ്പോൾ 4 സർജറി കഴിഞ്ഞു, 10 വയസ്സിന് ശേഷമാണ് ഈ മാറ്റം, പെട്ടെന്നാണ് മോണവളർച്ച തുടങ്ങിയത്': ലയന കുറുപ്പ്
ഇൻസ്റ്റഗ്രാം റീൽസിൽ കൂടിയാണ് ലയന എസ് കുറുപ്പ് സോഷ്യൽ മീഡിയയിൽ സജീവമായത്. ഇപ്പോൾ മോഡലായും പ്രവർത്തിച്ചുവരുന്നുണ്ട്. പലപ്പോഴും പല്ല് ഉന്തിനിൽക്കുന്നതിന്റെ പേരിൽ പരിഹസിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത്തരം പരിഹാസങ്ങൾക്ക് മുമ്പിലൊന്നും ലയന തളർന്നില്ല.
തന്റെ കഴിവിൽ ഉറച്ച് വിശ്വസിച്ച ലയന മുന്നിലെ തടസ്സങ്ങളെയെല്ലാം തട്ടിമാറ്റി ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കി. ഇപ്പോൾ തന്റെ ജീവിതം തുറന്നുപറയുകയാണ് ലയന. ജോഷ് ടോക്കിൽ സംസാരിക്കുകയായിരുന്നു ലയന എസ് കുറിപ്പ്. തൃശൂർ സ്വദേശിനിയാണ് ലയന.

pc: Layan S Kurupp/ Insta
ജെ സി ബി, ചിരവ, പല്ലിച്ചി എന്നൊക്കെയുള്ള പേരിലാണ് താൻ അറിയപ്പെട്ടിരുന്നത് എന്നാണ് ലയന പറയുന്നത്. ആളുകൾ നെഗറ്റീവ് പറയുമ്പോൾ എപ്പോഴെങ്കിലും ഒരു ദിവസം താൻ ഒരു സംഭവമാണല്ലേ എന്ന് പറയിപ്പിക്കണമെന്ന വാശി ഉണ്ടാവാറുണ്ടെന്ന് ലയന പറയുന്നു. ഒരുപാട് പേർ തന്നെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് താൻ ഇവിടെ എത്തിനിൽക്കുന്നതെന്നും ലയന പറഞ്ഞു.
'' എന്റെ പല്ലിലേക്കായിരിക്കും എല്ലാവരുടേയും ശ്രദ്ധ പോകുന്നുണ്ടാവുക. എനിക്ക് മെയിൻ ആയിട്ട് എന്റെ പല്ലിനെക്കുറിച്ചാണ് നിങ്ങളോട് പങ്കുവെയ്ക്കാനുള്ളത്. കുട്ടിക്കാലം തൊട്ട് 21 വയസ്സുവരെ ഞാൻ കേൾക്കുന്നത്, പല്ലിച്ചി, ജെ സി ബി അങ്ങനെ വ്യത്യസ്തമായ നല്ലനല്ല പേരുകളാണ്, ഇങ്ങനെയാണ് മറ്റുള്ളവർ എന്നെ പരിചയപ്പെട്ടുത്തുന്നത്. എനിക്ക് ഇങ്ങനെയൊരു സംഭവം വരുന്നതുതന്നെ 10 വയസ്സിന് ശേഷമാണ്, അതിന് മുമ്പ് യാതൊരു ബുദ്ധിമുട്ടോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല, 10 വയസ്സിന് ശേഷമാണ് എനിക്ക് ഇങ്ങനൊരു മാറ്റം വന്നത്.
പെട്ടെന്ന് മോണ വളർച്ച വരുന്നു. ഇതിനേക്കാൾ കുറച്ച് മാറ്റമുണ്ടായിരുന്നു. ഞാൻ കുറച്ച് ട്രീറ്റമെന്റൊക്കെ എടുത്തിട്ടാണ് ഇങ്ങനെ ഒരു മാറ്റം വരുന്നത്. ആറ്, എഴ് ക്ലാസ് മുതൽ ഞാൻ കേൾക്കുന്നത് എന്താണ്, തൊട്ടപ്പുറത്തെ ക്ലാസിലെ കുട്ടികൾ വരെ എന്നെ പല്ലിച്ചി, പല്ലൂന്തി എന്നൊക്കെയാണ്. മുന്നെയൊക്കെ എനിക്ക് ഭയങ്കര വിഷമം ആവുമായിരുന്നു. വീട്ടിൽ വന്ന് അച്ഛനോടും അമ്മയോടും കരഞ്ഞ് സീൻ ഉണ്ടാക്കിയിട്ടുണ്ട്.
നിങ്ങൾ ശരിക്കും നോക്കാഞ്ഞിട്ടല്ലേ, നിങ്ങൾക്ക് നിങ്ങളുടെ മോളോട് കെയറില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്, അതാക്കെ ഓർത്ത് എനിക്ക് വിഷമം തോന്നാറുണ്ട്. അന്നത്തെ ഒരു ബോധക്കുറവ് കാരണം എന്താണ് സത്യാവവസ്ഥ എന്നു മനസ്സിലാക്കാതെ എന്റെ അച്ഛനോടും അമ്മയോടും വഴക്കിട്ടു. അവരെന്നെ കുറേ നല്ല ഡോക്ടേഴ്‌സിന്റെ അടുത്ത് കാണിച്ചിരുന്നു, പക്ഷേ എനിക്ക് റിസൾട്ട് പതുക്കെയാണ് കിട്ടിത്തുടങ്ങുന്നത്. മുന്നേ എനിക്ക് ഇത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.. ഫങ്ഷൻസിനോ മരണവീട്ടിൽ പോലുമോ ഞാൻ പോകാറില്ലായിരുന്നു.
എവിടെച്ചെന്നാലും ബന്ധുക്കളായാലും പരിചയക്കാരായാലും ചോദിക്കുന്നത് ആ കുട്ടിയുടെ പല്ല് എന്താ നന്നാക്കാത്തെ, വളർന്നുവരുന്ന പെൺകുട്ടിയല്ലേ, നാളെ കല്യാണം കഴിഞ്ഞ് പോവേണ്ടതല്ലേ എന്നൊക്കയായിരുന്നു. ആളുകളുടെ ഔട്ടർ ലുക്ക് നോക്കിയാണ് സമൂഹം ജഡ്ജ് ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലായി. അത് ഇപ്പോഴും മാറ്റം വന്നിട്ടില്ല. എന്നാൽ കുറച്ച് പേരെങ്കിലും നമ്മുടെ ഇന്നർലുക്ക് നോക്കി സ്വീകരിക്കുന്ന ആളുകളും ഉണ്ട്.
ഞാൻ പ്ലസ് വണ്ണിൽ നിന്നാണ് സോഷ്യൽ മീഡിയയിലേക്ക് വരുന്നത്, ടിക്ക് ടോക്ക് എന്ന സംഭവത്തിലേക്ക് വരുന്നു. ആദ്യം കൈ കൊണ്ടൊക്കെ മറച്ച് കണ്ണ് മാത്രം കാണിച്ചായിരുന്നു വീഡോയ ചെയ്തത്. കണ്ണ് മാത്രം കണ്ട് നല്ല കുട്ടി എന്ന് പറയുമല്ലോ എന്ന മനോഭാവമായിരുന്നു, ഇതെന്തോ ഭയങ്കര ബുദ്ധിമുട്ടാണ്, നെഗറ്റീവ് ആണ് എന്തോ എനിക്കിത് ഒട്ടും ഒകെയായിരുന്നില്ല, പിന്നീട് ഫ്രണ്ട്സ് പറയുമ്പോൾ ഞാൻ ആലോചിച്ചു എന്തിനാണ് ഇങ്ങനെ കൈമറച്ച് വീഡിയോ ചെയ്യുന്നത്.
കൈ മാറ്റി ചെയ്തപ്പോൾ ആദ്യം ഭയങ്കര നെഗറ്റീവായിരുന്നു. നീ വീഡിയോ ചെയ്യുന്ന സമയം കൊണ്ട് പല്ല് നേരാക്ക് എന്നൊക്കെയായിരുന്നു കമന്റ്, സോഷ്യൽ മീഡിയയിൽ ആക്ടീവ് അവേണ്ടെന്ന് വിചാരിച്ചു. ബ്രേക്ക് എടുത്തു.
ഫ്രണ്ട് ചീത്ത പറഞ്ഞപ്പോൾ ഞാൻ ഇൻസ്റ്റ തുടങ്ങി, ലയന പറയുന്നു...
അതിന് ശേഷം ട്രീറ്റ്‌മെന്റ് ആരംഭിക്കുകയാണ് അതിന് മുമ്പ് ഞാൻ ഓൺവോയിസിൽ വന്ന് സർജറി ആണ് അതിന് മുമ്പ് ഫോട്ടോഷൂട്ട് ചെയ്യാൻ താല്പര്യം ഉണ്ടെന്നും കാരണം ഇനി വരുന്ന സൗന്ദര്യത്തെ എനിക്ക് ആർട്ടിഫിഷ്യൽ ആയെ കാണാൻ പറ്റും.
ഇപ്പോഴും താൻ ഓക്കെയായിരുന്നുവെന്ന് കാണിക്കണമായിരുന്നു, എന്നെ നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചതിന് ശേഷം മതി എന്റെ ട്രാൻസ്‌ഫോർമേഷൻ എന്ന് കരുതി, ലയന പറയുന്നു. അതിന് ശേഷം ആണ് വെഡ്ഡിംഗ് ഫോട്ടോ ചെയ്തതെന്നും ലയന എസ് കുറിപ്പ് പറയുന്നു.
ഇപ്പോൾ നാലോളം സർജറികൾ കഴിഞ്ഞുവെന്നും ക്ലിപ്പ് ഇട്ടിരിക്കുകയാണെന്നും ലയന പറഞ്ഞത്. പരമാവധി മൂന്ന് വർഷമെങ്കിലും പിടിക്കും ശരിയാകാൻ എന്നും ലയന പറയുന്നു. തന്റെ ട്രീറ്റ്‌മെന്റിൽ സംതൃപ്തയാണെന്നും ലയന പറയുന്നു.












Click it and Unblock the Notifications