'തന്നെ വിവാഹം കഴിച്ചത് കസിനാണ്, അറിഞ്ഞത് ഗര്‍ഭിണിയായ ശേഷം'; യുവതിയുടെ വെളിപ്പെടുത്തല്‍
വിവാഹം എല്ലാവരുടെയും ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഇഷ്ടപ്പെട്ട ഒരാളെ ജീവിതത്തില്‍ കണ്ടെത്തി അവരോടൊപ്പം ജിവിത അവസാനം വരെ ജീവിക്കണം എന്ന ആഗ്രഹവുമായാണ് എല്ലാവരും വിവാഹം എന്ന ഉടമ്പടിയിലേക്ക് എല്ലാവരും കാലെടുത്തു വയ്ക്കുന്നത്. എന്നാല്‍ ഇന്ന് വിവാഹത്തേക്കാള്‍ കൂടുതല്‍ വിവാഹ മോചനവും നടക്കുന്ന കാലമാണ്. പരസ്പരം ഉണ്ടാകുന്ന കലഹങ്ങളും അടക്കം പല പ്രശ്‌നങ്ങളും ഇന്ന് വിവാഹ മോചനങ്ങള്‍ക്ക് കാരണമാകുന്നു.

വിവാഹത്തിന് ശേഷം സംഭവിച്ച കാര്യങ്ങൾ
വിവാഹത്തെ കുറിച്ച് പറയുമ്പോള്‍ ഇപ്പോള്‍ പുറത്തുവരുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു യുവതിയുടെ ജീവിതത്തില്‍ വിവാഹത്തിന് ശേഷം സംഭവിച്ച കാര്യങ്ങളാണ് വീഡിയോയിലുള്ളത്. യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മറ്റൊന്നുമല്ല, യുവതി തന്റെ കസിനെ തന്നെ അറിയാതെ വിവാഹം കഴിച്ച കാര്യമായിരുന്നു യുവതി വീഡിയോയില്‍ പറയുന്നത്.

ഗര്‍ഭിണിയായ സമയത്ത്
മാര്‍സേല ഹില്‍ എന്ന യുവതിയാണ് ഇപ്പോള്‍ തന്റെ അനുഭവം ടിക് ടോക്കിലൂടെ വെളിപ്പെടുത്തി രംഗത്തെത്തിയത്. കണ്‍ഫെഷന്‍ എന്ന് എഴുതിയ വീഡിയോയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തുന്നത്. തന്റെ കസിനെയാണ് താന്‍ വിവാഹം ചെയ്തതെന്ന കാര്യം യുവതി മനസിലാക്കുന്നത് ഗര്‍ഭിണിയായ സമയത്താണെന്ന് യുവതി പറയുന്നു.

ആദ്യമായാണ് താന്‍ വെളിപ്പെടുത്തുന്നത്
ഇക്കാര്യം ആദ്യമായാണ് താന്‍ വെളിപ്പെടുത്തുന്നത്. തന്റെ കസിനെയാണ് താന്‍ അബദ്ധത്തില്‍ വിവാഹം കഴിച്ചത്. ഒരു സൈറ്റിലാണ് തന്റെ കുടുംബത്തെ കുറിച്ച് തിരിച്ചറിഞ്ഞതെന്ന് മാര്‍സെല പറയുന്നു. തന്റെ ഭര്‍ത്താവിന്റെ മുത്തശനും മുത്തശിയും ഫസ്റ്റ് കസിനാണെന്ന് തിരിച്ചറിയുന്നത് അങ്ങനെയാണെന്നും യുവതി പറയുന്നു.

ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍
ഇക്കാര്യം ശരിയാണോ എന്ന് അന്വേഷിക്കുന്നതിനായി മാര്‍സെലേും ഭര്‍ത്താവും അവരോട് കാര്യങ്ങള്‍ അന്വേഷിച്ചു. രണ്ട് പേരും ഇക്കാര്യങ്ങള്‍ സമ്മതിക്കുകയും ചെയ്‌തെന്ന് മാര്‍സെലോ പറഞ്ഞു. ഇവര്‍ പങ്കുവച്ച ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ഞെട്ടലിലാണ് ഇരുവരും.

ദാമ്പത്യത്തില്‍ വില്ലനാകാന്‍ പോകുന്നില്ല
എന്നാല്‍ ഇതൊന്നും ഇവരുടെ ദാമ്പത്യത്തില്‍ വില്ലനാകാന്‍ പോകുന്നില്ല. എന്നാല്‍ ഏറ്റവും വലിയ കൗതും എന്താണെന്ന് വച്ചാല്‍, രണ്ട് പേരും കുട്ടികളായിരുന്ന സമയത്ത് ഒരുമിച്ച് താമസിച്ചിട്ടുണ്ടത്രേ. വീഡിയോ വൈറലായതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.

പ്രശ്‌നമാക്കേണ്ടെന്ന മട്ടിലാണ് അഭിപ്രായം
ഇതൊന്നും വലിയ പ്രശ്‌നമാക്കേണ്ടെന്ന മട്ടിലാണ് പലരും അഭിപ്രായം പ്രകടിപ്പിച്ചത്. എന്നാല്‍ എങ്ങനെയാണ് നിങ്ങള്‍ ബന്ധുക്കളാണെന്ന് തിരിച്ചറിയാതെ വിവാഹം കഴിച്ചത് എന്നാണ് പലരും ചോദിക്കുന്നത്. ഇതിന് മാര്‍സെല പറഞ്ഞത്, ഞങ്ങള്‍ ബന്ധുക്കളൊന്നും ഇല്ലാതെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നാണ്.

സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
നിങ്ങള്‍ ചെയ്തത് വലിയ തെറ്റൊന്നുമല്ലെന്നും ഭര്‍ത്താവ് നിങ്ങളുടെ തേഡ് കസിന്‍ അല്ലേ എന്നാണ് മറ്റ് ചിലര്‍ കമന്റില്‍ പറയുന്നത്. അതേസമയം, മാര്‍സെല പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.












Click it and Unblock the Notifications