മമ്മൂട്ടിയും ഭാര്യയും കാറില്‍ ഒപ്പിച്ച രഹസ്യം...ആരോടും പറയരുതെന്ന്; 'ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ'
മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആണ്. അഭിനയ കലയില്‍ മമ്മൂട്ടിയുടെ സ്ഥാനം അത്രയ്ക്ക് മുകളില്‍ തന്നെയാണ്. നടന് ആയിരുന്നില്ലെങ്കില്‍ മമ്മൂട്ടി ആരായേനെ?
നിയമ ബിരുദം നേടിയ മമ്മൂട്ടി ഒരു അഭിഭാഷകനായിട്ടാണ് തന്റെ കരിയര്‍ തുടങ്ങുന്നത്. പക്ഷേ എത്തിപ്പെട്ടത് സിനിമയിലും. മലയാള സിനിമയുടെ ഉന്നതങ്ങള്‍ കൈയ്യെത്തിപ്പിടിക്കുകയും ചെയ്തു.
പക്ഷേ നിങ്ങള്‍ക്ക് ഒരു സത്യം അറിയാമോ? മമ്മൂട്ടി ശരിക്കും ഒരു ശാസ്ത്രജ്ഞന് ആവേണ്ട ആളായിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

ശാസ്ത്രജ്ഞന്
ചെറുപ്പത്തിലേ താന്‍ ഒരു ശാസ്ത്രജ്ഞന് ആയിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. പക്ഷേ തന്നിലെ ശാസ്ത്രജ്ഞനെ വീട്ടുകാര്‍ വളര്‍ത്തി വലുതാക്കിയില്ലത്രെ.

ഒമ്പതാം ക്ലാസ്സില്‍ ഒക്കെ പഠിക്കുമ്പോഴേ മമ്മൂട്ടി ചില കണ്ടുപിടിത്തങ്ങള്‍ ഒക്കെ നടത്തിയിരുന്നു. കോപ്പര്‍ വയറും ബാറ്ററിയും ഒക്കെ ഉപയോഗിച്ചുള്ള കോളിങ് ബെല്ലും, മോട്ടറും ഒക്കെയാണ് അന്ന് കണ്ടുപിടിച്ചത്.

മമ്മൂട്ടി ഈ കാര്യങ്ങളൊക്കെ പറയുന്ന വേദിയില്‍ സിനിമാതാരവും എംഎല്‍എയും ആയ മുകേഷും ഉണ്ടായിരുന്നു. അപ്പോള്‍ ഷോക്ക് അടിക്കില്ലേ എന്നായിരുന്നു മുകേഷിന്റെ സംശയം.

മുകേഷിന് എന്ത് അറിയാം
മുകേഷിന് വൈദ്യുതിയെ കുറിച്ചും ബാറ്ററിയെ കുറിച്ചും ഒന്നും അറിയില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അക്കാലത്ത് തന്റെ വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.

തന്റെ കണ്ടുപിടിത്തങ്ങളൊന്നും അന്ന് വീട്ടുകാര്‍ പ്രോത്സാഹിപ്പിച്ചില്ല എന്നാണ് മമ്മൂട്ടിയുടെ പരാതി. എല്ലാ പിള്ളേരുകളിയാണെന്ന് കരുതി തള്ളിക്കളയുകയായിരുന്നത്രെ. അല്ലെങ്കില്‍ മമ്മൂട്ടി ശരിക്കും ഒരു ശാസ്ത്രജ്ഞനായേനെ!

ശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച മുന്നേറ്റം നടത്തിയ യുവ പ്രതിഭകള്‍ക്കുള്ള കൈരളി-പീപ്പിള്‍ ടിവി ഇന്നോടെക് അവാര്‍ഡ് ദാന ചടങ്ങില്‍ ആയിരുന്നു മമ്മൂട്ടിയുടെ ഈ കഥപറച്ചില്‍. ഇതുകൊണ്ടൊന്നും കാര്യങ്ങള്‍ അവസാനിച്ചിട്ടില്ല.

മൊബൈല്‍ ഫോണ്‍ വിദേശ രാജ്യങ്ങളില്‍ വന്ന കാലത്ത് നമ്മുടെ നാട്ടില്‍ എത്തിയിരുന്നില്ലല്ലോ. അപ്പോള്‍ കാറിയില്‍ യാത്ര ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാന്‍ മമ്മൂട്ടിക്ക് ഒരു കൊതി. അങ്ങനെ മമ്മൂട്ടിയും ഭാര്യയും കൂടി കാറില്‍ ഒരു സൂത്രം ഒപ്പിച്ചു.

കാറില്‍ ഇരുന്ന് ഫോണ്‍ ചെയ്യാന്‍ മമ്മൂട്ടി ഒരു സൂത്രം ഒപ്പിച്ചിരുന്നു. ഹാം റേഡിയോ സെറ്റ് ചെയ്തുകൊണ്ടായിരുന്നു ഇത്. അങ്ങനെ താനും ഭാര്യയും കാറില്‍ ഇരുന്ന് ഫോണ്‍ ചെയ്തിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. പക്ഷേ ഇതൊരു രഹസ്യമാണത്രെ.

കൃഷിക്കാരന് മമ്മൂട്ടി
മമ്മൂട്ടി ഇപ്പോള്‍ കൃഷിയിലും ശ്രദ്ധിക്കുന്നുണ്ട്. പാടത്ത് കള പറിക്കാന്‍ ഒരു യന്ത്രം തയ്യാറാക്കണം എന്നാണ് അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയ യുവ ശാസ്ത്രജ്ഞരോട് മമ്മൂട്ടി പറഞ്ഞത്. കളപറിക്കാന്‍ ആളെ കിട്ടുന്നല്ലത്രെ.

റോബോട്ടിക്സ് ശാസ്ത്രജ്ഞന്
റോബോട്ടിക്സിലെ യുവ ശാസ്ത്രജ്ഞരോടും മമ്മൂട്ടി ഒരു കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സംഗതി അവര്‍ തയ്യാറാക്കിക്കൊടുക്കാമെന്ന് മമ്മൂട്ടിക്ക് ഉറപ്പും നല്കിയിട്ടുണ്ടത്രെ.
വീഡിയോ കാണാം
ഇതാ മമ്മൂട്ടി തന്നെ അക്കാര്യങ്ങള്‍ പറയുന്നു. വീഡിയോ കാണാം.
-
വാക്ക് മാറ്റുന്നവനെന്ന് പരിഹാസം; രാഷ്ട്രീയത്തിൽ ആരെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോയെന്ന് അഖിൽ മാരാർ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications