Get Updates
Get notified of breaking news, exclusive insights, and must-see stories!

മയിലിന്റെ കണ്ണീരും ഗർഭവും ... മയിലുകളുടെ സെക്‌സ് ഫോട്ടോ ജഡ്ജിക്ക് ഡെഡിക്കേറ്റ് ചെയ്ത് സോഷ്യൽ മീഡിയ!!

പെൺ മയിൽ ജന്മം നൽകുന്നത് ആൺ മയിലിന്റെ കണ്ണ് നീര് കൊണ്ട് ഗർഭം ധരിച്ചതിന് ശേഷമാണെന്ന് പറഞ്ഞ രാജസ്ഥാനിലെ ജഡ്ജിക്ക് സോഷ്യൽ മീഡിയയിൽ കനത്ത വിമർശനം. മയിൽ ഒരു നിത്യ ബ്രഹ്മചാരിയാണെന്നും അത് പെൺ മയിലുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറില്ലെന്നുമാണ് ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ പറഞ്ഞത്. മയിൽ ഇണചേരുന്ന ഡാങ്കെയുടെ ചിത്രങ്ങൾ ഷെയർ ചെയ്ത് ജഡ്ജിക്ക് ഡെഡിക്കേറ്റ് ചെയ്താണ് സോഷ്യൽ മീഡിയ ഈ അബദ്ധ പ്രസ്താവനയോട് പ്രതികരിക്കുന്നത്.

60കാരന്റെ അമ്മയായി 50കാരി, നായികയായി 20കാരി; റിമ കല്ലിങ്കല്‍ പൃഥ്വിരാജിന്റെ ഭാര്യയോട് പറഞ്ഞത്

ഇത് ജനാധിപത്യത്തിന്‍റെ മരണസൂചന

ഇത് ജനാധിപത്യത്തിന്‍റെ മരണസൂചന

'ജുഡീഷ്യറി രാഷ്ട്രീയാധികാരത്തോട് ഇണചേരുന്നത് ജനാധിപത്യത്തിന്‍റെ മരണസൂചനയാണ്. ഇന്ത്യയില്‍ ഇപ്പോഴത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മുഹൂര്‍ത്തം ഏറെ നിര്‍ണായകവുമാണ്'. - അബ്ദുൾ റഷീദിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് മാധ്യമപ്രവർത്തകനായ ജോസഫ് ആന്റണി പറയുന്നു.

രശ്മി നായരുടെ കൊട്ട് മോദിജിക്ക്

രശ്മി നായരുടെ കൊട്ട് മോദിജിക്ക്

കണീരീന്നൊക്കെ ഗര്‍ഭം ഉണ്ടാകുമെങ്കി മോങ്ങിജി പോയ രാജ്യത്തൊക്കെ എന്തോരം കൊച്ചുങ്ങള്‍ ഉണ്ടായേനെ അമ്മാതിരി കരച്ചിലല്ലേ പുള്ളി കരയാറ്. - ചുംബനസമരം ഫെയിം രശ്മി നായർ ഫേസ്ബുക്കിൽ എഴുതുന്നത് ഇങ്ങനെ. പൊതുവേ ഒരു സംഘിവിരോധിയായ രശ്മി നായർക്ക് എന്തിലും മോദിജിയെ കൂടി കൂട്ടിക്കെട്ടുന്നത് ഒരു ശീലമാണ്.

മുട്ടയിടീപ്പിക്കുന്ന കണ്ണുനീർ - ലല്ലു

മുട്ടയിടീപ്പിക്കുന്ന കണ്ണുനീർ - ലല്ലു

കണ്ണ് നീരിനും ചിരിക്കാനറിയാം... ചിരിക്കാൻ മാത്രമല്ല .... മുട്ടയിടീക്കാനും അറിയാം..- മാധ്യമപ്രവർത്തകനായ എസ് ലല്ലുവിന്റെ പോസ്റ്റ്. ആൺമയിലിന്റെ കണ്ണുനീരിൽ നിന്നാണത്രേ പെൺമയിൽ ഗർഭം ധരിക്കുന്നത്.. നമ്മളൊക്കെ എത്രമാത്രം കഷ്ടപ്പെട്ട്. ...പൊട്ടികരഞ്ഞാൽ മതിയാരുന്ന് - പോസ്റ്റിന് കീഴെ ഒരു രസികന്റെ കമന്റ്.

ജിതിൻദാസിന്റെ വക...

ജിതിൻദാസിന്റെ വക...

എടിയേ, മോളുടെ പോക്ക്‌ അത്ര ശരിയല്ലേന്ന് ഒരു സംശയം.
എന്തേ?
അവളു കിടക്കുന്ന കൈതമൂട്ടിൽ നിന്ന് കിട്ടിയ സീഡിയിലെ ഒരു പാട്ടെന്താ അറിയുമോ?
"നീൾ മിഴി പീലിയിൽ നീർമണി തുളുമ്പി നീയെൻ അരികിൽ നിന്നു.." എന്ന്. എന്നാ മുട്ടൻ തെറിയാ ഇത്‌!
ഓ. ഈ പ്രായത്തിൽ പിള്ളേരു അതൊക്കെ കേട്ടെന്നിരിക്കും . അവളുടെ പ്രായത്തിൽ എന്റെ ഇഷ്ടഗാനം " കണ്ണുനീരിൻ പെരിയാറ്റിൽ മലവെള്ളം പൊങ്ങി" എന്നതായിരുന്നു.

ചില കണ്ണീർ സ്പെഷൽ പ്രതികരണങ്ങൾ

ചില കണ്ണീർ സ്പെഷൽ പ്രതികരണങ്ങൾ

പണ്ടേതോ മഹർഷീടെ കണ്ണുനീർത്തുള്ളി കുടത്തിൽ പിടിച്ചപ്പ കുട്ടിയുണ്ടായിത്രേ ഇപ്പഴാണ് അതിന്റെ ശാസ്ത്രം പിടി കിട്ടിയത്.
ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു എന്ന് വെച്ചാൽ അപ്പോൾ എന്താ?
കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന് പാടിയാൽ മിക്കവാറും കവിളത്ത് തന്നെ കിട്ടും
കണ്ണു നീർ തുള്ളിയെ സ്ത്രീയോട് ഉപമിച്ച കവിക്കഭിനന്ദനം, അഭിനന്ദനം. - ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ.

പ്രകാശംപരത്തുന്നവർ

പ്രകാശംപരത്തുന്നവർ

ഹെന്റമ്മോ! ഈ പ്രകാശംപരത്തുന്നവർ ഒക്കെയാണല്ലോ നിയമം വ്യാഖ്യാനിക്കുന്നതെന്ന് ഓർക്കുമ്പോൾ തന്നെ കുളിരു കോരുന്നു. സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന പരിപാടി രാജസ്ഥാനിൽ ഇല്ലെ ആവോ !! - ഫേസ്ബുക്കിൽ അനിൽ കുമാർ ചോദിക്കുന്നു.

രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയുടെ വാക്കുകൾ

രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയുടെ വാക്കുകൾ

" മയിൽ ഒരു നിത്യ ബ്രഹ്മചാരിയാണ്. അത് പെൺ മയിലുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറില്ല. പെൺ മയിൽ ജന്മം നൽകുന്നത് ആൺ മയിലിന്റെ കണ്ണ് നീര് കൊണ്ട് ഗർഭം ധരിച്ചതിന് ശേഷമാണ്. " പശുവിനെ ദേശീയ മൃഗം ആക്കണം എന്ന് പറഞ്ഞ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയുടെ വാക്കുകൾ ആണ്.. - രണ്ട് പ്രസ്താവങ്ങളും കൊള്ളാം എന്ന് രാജേഷ് കുന്നോത്ത്.

ഭരണഘടനാ വിദഗ്ധനാണ്

ഭരണഘടനാ വിദഗ്ധനാണ്

മയില്‍ ബ്രഹ്മചാരിയാണെന്നും ഇണചേരുകയില്ലെന്നും പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിക്കുന്നതിലൂടെയാണ് ഗര്‍ഭം ധരിക്കുന്നതെന്നും അതുകൊണ്ടാണ് ഭഗവാൻ കൃഷ്ണൻ മയിൽപ്പീലി ചൂടുന്നതെന്നും പറയുന്ന ഈ ന്യായാധിപൻ അഭിഭാഷകൻ എന്ന നിലയിൽ സ്പെഷ്യെെലെസ് ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയിലാണ്! തമാശയല്ല. രാജസ്ഥാന്‍ ഹൈക്കോടതിയുടെ വെബ്സൈറ്റിലുള്ള ജഡ്ജിയുടെ മഹത്തായ കരിയർ പ്രൊഫയിലിൽ എഴുതിവെച്ചിരിക്കുന്നതാണ്, അദ്ദേഹമൊരു ഭരണഘടനാവിദഗ്ധൻ ആണെന്ന്! - ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പോസ്റ്റുകളിലൊന്ന് അബ്ദുൾ റഷീദിന്റെ വകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+