കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് രാജ്യങ്ങള്‍ തകരുന്നു; എണ്ണ വില മാത്രമല്ല കാരണം... ഇന്ത്യക്കാര്‍ രക്ഷപ്പെടാന്‍ തുടങ്ങി!!

ഇതിന് പുറമെയാണ് സൗദിയില്‍ ഇടക്കിടെയുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍. അടുത്തിടെ സൗദിയിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനും കൊല്ലപ്പെട്ടിരുന്നു.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. എണ്ണവില കുറഞ്ഞതായിരുന്നു തകര്‍ച്ചയ്ക്ക് ആദ്യ കാരണം. ഇപ്പോള്‍ മറ്റു ചല സാഹചര്യങ്ങള്‍ കൂടി കടന്നുവന്നിരിക്കുന്നു. പല കമ്പനികളും തൊഴിലാളികളോട് സ്വയം പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ഇന്ത്യക്കാര്‍ മുന്‍കൂട്ടി കണ്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍. 2014ല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം 775845 ആയിരുന്നു. എന്നാല്‍ 2016ല്‍ ഇത് 507296 ആയി കുറഞ്ഞു. ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജിസിസിയിലെ ഇന്ത്യക്കാരുടെ എണ്ണം ഇതിനേക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരക്ഷാ ഭീഷണി

സുരക്ഷാ ഭീഷണി

അറബ് ലോകത്ത് പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ഇന്ത്യക്കാര്‍ അകലാന്‍ കാരണം ഐസിസിന്റെയും മറ്റു സായുധ സംഘങ്ങളുടെയും ഭീഷണിയാണ്. സൗദി അറേബ്യയിലും മറ്റു ജിസിസി രാഷ്ട്രങ്ങളിലും ഇടയ്ക്കുണ്ടാകുന്ന സുരക്ഷാ ഭീഷണിയും ഇന്ത്യക്കാരെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്

ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്

സൗദി അറേബ്യയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്. 2014ന് ശേഷം 50 ശതമാനം കുറവാണിപ്പോള്‍ രേഖപ്പെടുത്തുന്നത്. സൗദിയിലെ സ്വദേശിവല്‍ക്കരണവും ഇതിന് കാരണമാണ്.

പല പദ്ധതികളും സൗദി ഉപേക്ഷിച്ചു

പല പദ്ധതികളും സൗദി ഉപേക്ഷിച്ചു

എണ്ണവില കുറഞ്ഞതും സൗദിയെ ഇന്ത്യക്കാര്‍ കൈവിടാന്‍ കാരണമാണ്. എണ്ണ വില കുറഞ്ഞതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ച പല പദ്ധതികളും സൗദി ഉപേക്ഷിക്കുകയായിരുന്നു.

സ്വകാര്യമേഖല സൗദികള്‍ക്ക്

സ്വകാര്യമേഖല സൗദികള്‍ക്ക്

സൗദിയിലെ സ്വകാര്യമേഖലയില്‍ കൂടുതലും ആ രാജ്യക്കാരെ തന്നെയാണ് ഇപ്പോള്‍ ജോലിക്കെടുക്കുന്നത്. ഇത് ഇന്ത്യക്കാരുടെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ സൗദിയിലേക്കുള്ള ജോലി അന്വേഷണം ഒഴിവാക്കാന്‍ ഇതൊരു കാരണമാണ്.

കടുത്ത നികുതി വ്യവസ്ഥകള്‍

കടുത്ത നികുതി വ്യവസ്ഥകള്‍

കൂടാതെ സൗദി അറേബ്യന്‍ ഭരണകൂടം നിരവധി നികുതി വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബമായി സൗദിയില്‍ താമസിക്കുന്നത് വന്‍ ചെലവുള്ളതായി മാറിയിരിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ ഇനി നാട്ടില്‍ ജോലി ചെയ്യാമെന്ന് മിക്ക ഇന്ത്യക്കാരും തീരുമാനിക്കുകയാണ്.

യുഎഇയിലെ നിയമങ്ങള്‍

യുഎഇയിലെ നിയമങ്ങള്‍

യുഎഇയിലാകട്ടെ, ചെറുകിട കടക്കാര്‍ക്ക് പ്രതിസന്ധിയാകുന്ന തരത്തില്‍ പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ വേണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നു. വന്‍ തുക ചെലവ് വരുന്ന പരിഷ്‌കാരങ്ങള്‍ വേണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ യുഎഇ വിടുന്നത് വര്‍ധിച്ചിട്ടുണ്ട്.

ബഹ്‌റൈനില്‍ നിര്‍മാണ മേഖല തകര്‍ന്നു

ബഹ്‌റൈനില്‍ നിര്‍മാണ മേഖല തകര്‍ന്നു

ബഹ്‌റൈനിലെ അവസ്ഥയും മറിച്ചല്ല. നേരത്തെ ഇവിടെയുള്ള ഒരു നിര്‍മാണ കമ്പനിയില്‍ 1500 ഇന്ത്യക്കാര്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ 700 ഇന്ത്യക്കാരേ ഉള്ളൂ. ഇന്ത്യക്കാര്‍ ബഹ്‌റൈനിലേക്ക് ജോലിക്കു പോകുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ വച്ച രേഖയില്‍ പറയുന്നു.

ഖത്തര്‍ പ്രതിസന്ധി കാരണം

ഖത്തര്‍ പ്രതിസന്ധി കാരണം

2016 ഡിസംബര്‍ വരെയുള്ള കണക്കാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിടുന്നത്. എന്നാല്‍ ഗള്‍ഫ് മേഖലയിലെ പുതിയ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് ജിസിസിയോടുള്ള താല്‍പ്പര്യം കൂടുതല്‍ കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ഖത്തറും സൗദിയും തമ്മിലുള്ള പ്രശ്‌നം ആറ് രാജ്യങ്ങളെയും പിന്നോട്ടടിക്കുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

 ഭീകരാക്രമണങ്ങള്‍

ഭീകരാക്രമണങ്ങള്‍

ഇതിന് പുറമെയാണ് സൗദിയില്‍ ഇടക്കിടെയുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍. അടുത്തിടെ സൗദിയിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനും കൊല്ലപ്പെട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ജോലി ചെയ്യാന്‍ പ്രയാസമേറിയ സ്ഥലങ്ങളുടെ പട്ടികയിലേക്ക് മാറുകയാണിപ്പോള്‍.

 ഇന്ത്യയിലും തൊഴിലുകള്‍

ഇന്ത്യയിലും തൊഴിലുകള്‍

സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ ജിസിസി രാജ്യങ്ങള്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതാണ് ഇന്ത്യാക്കാര്‍ക്ക് തിരിച്ചടിയാകാന്‍ കാരണം. എന്നാല്‍ ഖത്തറിന്റെ കാര്യത്തില്‍ ഇതുവരെ കുഴപ്പമില്ലെങ്കിലും ഇന്ത്യാക്കാര്‍ക്ക് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ ഇന്ത്യയിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതും ഗള്‍ഫ് കൈയൊഴിയാന്‍ ഇന്ത്യാക്കാരെ പ്രേരിപ്പിക്കുന്നു.

English summary
The number of Indian workers emigrating to the Gulf for work has dropped in the past couple of years, possibly due to slowing economies of countries part of the Gulf Cooperation Council (GCC) which have been hit by weaker oil prices. The decline has been significant between 2014 and 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X