കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത നിയമങ്ങള്‍ തിരിച്ചടിയായി; ഇന്ത്യക്കാരെ വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍, പ്രിയം ബംഗ്ലാദേശിന്

വിദേശ പണം എത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും തുകയില്‍ കുറവു വന്നിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

ദുബായ്: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ഇതുമൂലം ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരോട് പ്രിയം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാര്‍ക്ക് പകരം ആ സ്ഥാനത്തേക്കെത്തുന്നത് പാകിസ്താന്‍കാരും ബംഗ്ലാദേശികളുമാണ്.

മലപ്പുറത്തെ വീണ്ടും ദൈവം രക്ഷിച്ചു; കലാപമുണ്ടാക്കാനുള്ള ശ്രമം പാളി, വിഗ്രഹം തകര്‍ത്തത്...മലപ്പുറത്തെ വീണ്ടും ദൈവം രക്ഷിച്ചു; കലാപമുണ്ടാക്കാനുള്ള ശ്രമം പാളി, വിഗ്രഹം തകര്‍ത്തത്...

മോദിയുടെ റാലിക്ക് വന്നാല്‍ 500 രൂപ, ആളെ കൂട്ടാന്‍ ബിജെപി തന്ത്രം; സര്‍ക്കാര്‍ ഫണ്ട്, ദുരന്തം!!മോദിയുടെ റാലിക്ക് വന്നാല്‍ 500 രൂപ, ആളെ കൂട്ടാന്‍ ബിജെപി തന്ത്രം; സര്‍ക്കാര്‍ ഫണ്ട്, ദുരന്തം!!

പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയത്. 2014ല്‍ നടപ്പാക്കിയ മിനിമം റെഫറല്‍ വേജസ് പദ്ധതിയും 2015ല്‍ നടപ്പാക്കിയ ഇ മൈഗ്രേറ്റ് പദ്ധതിയുമാണ് ഒരു തരത്തില്‍ ഇന്ത്യക്കാര്‍ക്ക് തിരിച്ചടി ആയിരിക്കുന്നത്.

യുഎഇ പറയുന്നത്

യുഎഇ പറയുന്നത്

ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണായിട്ടുണ്ടെന്ന് സ്‌പോര്‍ണര്‍മാര്‍ പരാതിപ്പെടുന്നു. ഇ മൈഗ്രേറ്റ് പദ്ധതി പരമാധികാര ലംഘനമാണെന്ന് യുഎഇ അംബാസഡര്‍ ഡോ.അഹ്മദ് അല്‍ ബെന്ന പറഞ്ഞു.

രേഖകള്‍ കൈമാറാന്‍ സാധ്യമല്ല

രേഖകള്‍ കൈമാറാന്‍ സാധ്യമല്ല

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വ്യക്തമായ വിവരങ്ങള്‍ കൈമാറണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്. അത് യുഎഇയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ബെന്ന പറയുന്നു.

ജോലിതട്ടിപ്പ്

ജോലിതട്ടിപ്പ്

ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ ജോലിതട്ടിപ്പിന് ഇരകളാക്കപ്പെടുന്നത് തടയാനാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. തൊഴിലാളിക്ക് ജോലി ചെയ്യാന്‍ പോകുന്ന കമ്പനികയെ പറ്റിയും സ്‌പോണ്‍സറെ കുറിച്ചും വ്യക്തമായ വിവരം കൈമാറുന്ന പദ്ധതിയായിരുന്നു ഇത്.

ഇന്ത്യക്കാര്‍ കുറയുന്നു

ഇന്ത്യക്കാര്‍ കുറയുന്നു

എന്നാല്‍ ഇത്തരം പൂര്‍ണമായ വിവരങ്ങള്‍ കൈമാറുന്നത് തങ്ങള്‍ക്ക് ഒരു രാജ്യമെന്ന നിലയില്‍ തിരിച്ചടിയാണെന്ന് യുഎഇ അംബാസഡര്‍ പറയുന്നു. ഈ നിയമം നടപ്പാക്കിയതിന് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.

സ്‌പോണ്‍സര്‍മാര്‍ക്ക് താല്‍പര്യമില്ല

സ്‌പോണ്‍സര്‍മാര്‍ക്ക് താല്‍പര്യമില്ല

ഇത്തരം നിയമങ്ങള്‍ ഇന്ത്യക്കാരോട് സ്‌പോണ്‍സര്‍മാര്‍ക്ക് താല്‍പര്യം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയുടെ നഷ്ടം നേട്ടമായത് അയല്‍രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിനുമാണ്. ഇന്ത്യക്കാര്‍ക്ക് പകരം ഈ രണ്ട് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഗള്‍ഫില്‍ ജോലിക്കെത്തുന്നത്.

2013ല്‍ ഇന്ത്യ മുന്നില്‍

2013ല്‍ ഇന്ത്യ മുന്നില്‍

2013ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കെത്തിയിരുന്ന വിദേശികളില്‍ 57 ശതമാനം ഇന്ത്യക്കാരായിരുന്നു. പാകിസ്താന്‍ 25 ഉം ബംഗ്ലാദേശ് 18 ഉം ശതമാനമായിരുന്നു. 2014ഉം 2015ലുമാണ് ഇന്ത്യന്‍ പ്രവാസി കാര്യമന്ത്രാലയം ചില നിബന്ധനകള്‍ നടപ്പാക്കിയത്.

 താരം ബംഗ്ലാദേശ് ആണ്

താരം ബംഗ്ലാദേശ് ആണ്

അതിന് ശേഷം ഇന്ത്യയില്‍ നിന്ന് ആളുകളെ ജോലിക്കെടുക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ കുറച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നത് 20 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, പാകിസ്താന്‍കാര്‍ 29 ശതമാനമായും ബംഗ്ലാദേ് 51 ശതമാനമായും വര്‍ധിച്ചു. ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവരങ്ങള്‍ ഉണ്ടായതും ഗള്‍ഫിലെ സാമ്പത്തി പ്രതിസന്ധിയും ഗള്‍ഫിലേക്കുള്ള ഒഴുക്ക് കുറയാന്‍ കാരണമാണ്.

കുറഞ്ഞ ശമ്പളം

കുറഞ്ഞ ശമ്പളം

ബംഗ്ലാദേശിനാണ് കൂടുതല്‍ നേട്ടമുണ്ടായിട്ടുള്ളത്. ഈ രണ്ട് രാജ്യക്കാര്‍ക്കും ഇന്ത്യക്കാരേക്കാള്‍ കുറച്ച് ശമ്പളം നല്‍കിയാല്‍ മതിയാകും. മാത്രമല്ല, ഇന്ത്യക്കാരെ പോലെ ഇടക്കിടെ നാട്ടില്‍ പോകുന്ന പതിവും ഈ രണ്ട് രാജ്യക്കാര്‍ക്കുമില്ല.

ഗള്‍ഫ് മോഹം ഏറെ കാലം വേണ്ട

ഗള്‍ഫ് മോഹം ഏറെ കാലം വേണ്ട

ഇതെല്ലാം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഗള്‍ഫ് മോഹം ഏറെ കാലം വേണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബംഗ്ലാദേശില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ഗള്‍ഫിലെത്തുന്ന കാഴ്ചയാണിപ്പോള്‍. ആറ് ജിസിസി രാജ്യങ്ങളിലും ബംഗ്ലാദേശികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

പണമൊഴുക്കും കുറഞ്ഞു

പണമൊഴുക്കും കുറഞ്ഞു

ലോകബാങ്കിന്റെ കണക്കനുസരിച്ച് വിദേശത്തുനിന്നുള്ള പണമൊഴുക്കിന്റെ കാര്യത്തിലും ഇന്ത്യക്ക് നേരിയ ഇടിവ് വന്നിട്ടുണ്ട്. വിദേശ പണം എത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും തുകയില്‍ കുറവു വന്നിട്ടുണ്ട്. 2014-ല്‍ ഇന്ത്യയിലേക്കു വിദേശത്തുനിന്ന് 69.6 ബില്യണ്‍ ഡോളറാണ് പ്രവാസികള്‍ അയച്ചത്. 2015-ല്‍ അത് 68.9 ബില്യണ്‍ ഡോളറായും കഴിഞ്ഞവര്‍ഷം 62.7 ബില്യണായും കുറഞ്ഞു.

English summary
The United Arab Emirates, one of the largest employers of Indians in the Gulf, has raised a red flag with the Ministry of External Affairs over the government’s flagship eMigrate programme over what it terms as sovereignty issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X