കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കണ്ടക്ടറോട് പോലീസിന് എന്തിന് സ്‌നേഹം

  • By Soorya Chandran
Google Oneindia Malayalam News

കല്‍പറ്റ: കെഎസ്ആര്‍ടിസി ബസ്സില്‍ അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് നേര്‍ക്ക് പോലീസിന്റെ അവഗണന. പരാതി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ കണ്ടക്ടറെ വിട്ടയച്ച് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ ഇരുത്തുകയാണ് പോലീസ് ചെയതത്. മീനങ്ങാടിയിലാണ് സംഭവം.

പോലീസിന്റെ നിഷ്‌ക്രിയത്വം വാര്‍ത്തയായതോടെ കണ്ടക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ആര്‍ടിസി സര്‍വ്വീസ് തടസ്സപ്പെടാതിരിക്കാനാണ് കണ്ടക്ടറെ വിട്ടയച്ചതെന്നാണ് പോലീസ് ഭാഷ്യം.

ജനുവരി 19 ന് പുലര്‍ച്ചെയാണ് സംഭവം. എണറാകുളത്ത് നിന്ന് ഞായറാഴ്ച രാത്രി 11.15 പുറപ്പെട്ട എറണാകുളം-മൈസൂര്‍ ബസ്സിലെ കണ്ടക്ടറാണ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. കല്‍പ്പറ്റയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.

KSRTC

എറണാകുളത്ത് നിന്ന് സീറ്റ് മുന്‍കൂട്ടി റിസര്‍വ്വ് ചെയ്തായിരുന്നു പെണ്‍കുട്ടി ബസ്സില്‍ കയറിയത്. എന്നാല്‍ കണ്ടക്ടറുടെ ആവശ്യപ്രകാരം സീറ്റ് മാറി ഇരിക്കേണ്ടി വന്നത്രെ. പിന്നീട് പല തവണ കണ്ടറുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായി. രാവിലെ കല്‍പറ്റയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തിയത്.

മറ്റ് യാത്രക്കാര്‍ കൂടി ഇടപെട്ടപ്പോള്‍ ബസ് മീനങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പരാതി എഴുതി വാങ്ങിയ പോലീസുകാര്‍ കണ്ടക്ടറേയും ബസ്സിനേയും വിട്ടയച്ചു. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ തന്നെ ഇരുത്തുകയും ചെയ്തു.

ഈ സംഭവം വാര്‍ത്തയായതോടെയാണ് പോലീസുകാര്‍ തങ്ങളുടെ നടപടി ന്യായീകരിച്ച് രംഗത്തെത്തി. സര്‍വ്വീസ് തടസ്സപ്പെടാതിരിക്കാനായിരുന്നു കണ്ടക്ടറെ വിട്ടയച്ചതെന്നാണ് ന്യായം, പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

English summary
Case against KSRTC Bus Conductor for misbehaving with girl student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X