കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സ കഴിഞ്ഞാല്‍ എല്ലാം ഭേദമാകുമെന്ന് പ്രതീക്ഷിച്ചു, ഭാഗ്യം കുട്ടനെ കൈവിട്ടെന്ന് ഫാസില്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകനായ ആനന്ദക്കുട്ടന്റെ നിര്യാണത്തില്‍ മലയാള ചലച്ചിത്ര ലോകം ഒന്നടങ്കം വിതുമ്പി. ആനന്ദക്കുട്ടനെക്കുറിച്ച് സംവിധായകന്മാര്‍ക്ക് പറയാനേറയുണ്ട്. സിനിമാലോകത്തെ നിരാശപ്പെടുത്തി എന്റെ കുട്ടന്‍ കടന്നു പോയെന്ന് സംവിധായകന്‍ ഫാസില്‍ പറഞ്ഞു. ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഫാസില്‍. ആനന്ദക്കുട്ടന്റെ കുടുംബവുമായി നല്ല അടുത്ത ബന്ധമുള്ളൊരാള്‍ കൂടിയാണ് ഫാസില്‍.

ചലച്ചിത്രലോകത്തിന് തീരാ നഷ്ടം, ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചുചലച്ചിത്രലോകത്തിന് തീരാ നഷ്ടം, ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു

രണ്ടുവര്‍ഷത്തെ ചികിത്സ കഴിഞ്ഞാല്‍ എല്ലാ ശരിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് അവസാന കൂടിക്കാഴ്ചയില്‍ ആനന്ദക്കുട്ടന്‍ പറഞ്ഞതായി ഫാസില്‍ പറയുന്നു. അപ്പോഴും ജീവിതത്തെക്കുറിച്ച് നല്ല പ്രതീക്ഷ ആ കണ്ണുകളില്‍ കാണാമായിരുന്നു. എന്നാല്‍, ആ ഭാഗ്യം കുട്ടനുണ്ടായില്ല. ക്യാന്‍സര്‍ രോഗത്തിന്റെ അവശത കുട്ടന്റെ മുഖത്തുണ്ടായിരുന്നുവെന്നും ഫാസില്‍ പറയുന്നു.

nagavalli

മകളുടെ വിവാഹചടങ്ങിനിടെയാണ് അവസാനമായി ഞങ്ങള്‍ കണ്ടത്. ചികിത്സ കാരണം സിനിമ പ്രവര്‍ത്തനത്തില്‍ നിന്ന് ഏറെ നാളായി വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ചികിത്സ കഴിഞ്ഞിട്ടു വേണം സിനിമാലോകത്ത് ക്യാമറയെടുത്ത് നടക്കാനെന്ന് കുട്ടന്‍ പറഞ്ഞിരുന്നു. ആ പ്രതീക്ഷ കണ്ടപ്പോള്‍ അസുഖമൊക്കെ വേഗം മാറും കുട്ടാ എന്നു താന്‍ പറഞ്ഞു.

നമുക്കൊരുമിച്ച് ചില സിനിമകള്‍ ചെയ്യാമെന്നും പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, തീക്കടല്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്യാമറയെക്കുറിച്ച് നല്ല അറിവ് കുട്ടനുണ്ടായിരുന്നു. ആരെയും വേര്‍തിരിച്ച് കാണില്ല, എല്ലാവരും കുട്ടന് ഒരുപോലെയാണ്. സ്‌നേഹത്തോടെയും മയത്തിലും പെരുമാറനേ കുട്ടനറിയൂവെന്നും ഫാസില്‍ പറയുന്നു.

English summary
Director Fazil response on cinematographer Anandakuttan death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X