കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയെ ഓര്‍ത്ത് ലജ്ജയെന്ന് കമല്‍, കമാലുദ്ദീന്റെ ജാതി ചോദിച്ച് സോഷ്യല്‍ മീഡിയ!

  • By Desk
Google Oneindia Malayalam News

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ചൂട് പകര്‍ന്ന് സംവിധായകന്‍ കമലും രംഗത്ത്. രാജ്യസഭ എം പിയും നായകനടനുമായ സുരേഷ് ഗോപിക്കെതിരെയാണ് കമലിന്റെ ആക്രമണം. സുരേഷ് ഗോപിയെ തനിക്ക് ലജ്ജയോടെ മാത്രമേ കാണാനാകൂ എന്നാണ് കമല്‍ പറഞ്ഞത്. രാജ്യസഭ സീറ്റിന് വേണ്ടി,നരേന്ദ്ര മോദി എന്ന നരാധമനായ, ഭരണകൂട ഭീകരതയുടെ വക്താവായ വ്യക്തിയുടെ അടിമയാണ് താനെന്ന് സുരേഷ് ഗോപി പറഞ്ഞത് ലജ്ജാകരമാണ്.

<strong>സോഷ്യല്‍ മീഡിയ പറയുന്നു താങ്ക് യൂ ഉമ്മന്‍ ചാണ്ടീ.... കാരണം സുരേഷ് ഗോപി?</strong>സോഷ്യല്‍ മീഡിയ പറയുന്നു താങ്ക് യൂ ഉമ്മന്‍ ചാണ്ടീ.... കാരണം സുരേഷ് ഗോപി?

തങ്ങള്‍ അടിമകളാണ് എന്ന് പറഞ്ഞുകൊണ്ട് വലതുപക്ഷത്തേക്ക് പോകുന്ന സിനിമാക്കാരെയും എഴുത്തുകാരെയും നാടകനടന്മാരെയും കണ്ട് ഭയം തോന്നുന്നു എന്നും കമല്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യസഭ എം പിയായി നോമിനേറ്റ് ചെയ്ത സുരേഷ് ഗോപിയെ ഇതാദ്യമായിട്ടല്ല നാട്ടിലെ സിനിമാക്കാര്‍ വിമര്‍ശിക്കുന്നത്. സുരേഷ് ഗോപി ശുദ്ധനായ മണ്ടനാണ് എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മറ്റൊരു സംവിധായകനായ വിനയനും രംഗത്ത് വന്നിരുന്നു.

kamal

അതേസമയം, സുരേഷ് ഗോപിയെ ഓര്‍ത്ത് ലജ്ജ തോന്നുന്നു എന്ന് പറഞ്ഞ സംവിധായകന്‍ കമലിനെതിരെ ശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മുകേഷും ജഗദീഷും ഗണേഷ് കുമാറും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്തുകൊണ്ടാണ് കമല്‍ സുരേഷ് ഗോപിയെ മാത്രം ഓര്‍ത്ത് ലജ്ജിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്.

sureshgopi

ഇന്ത്യന്‍ പട്ടാളക്കാരെ അവഹേളിക്കുന്ന തരത്തില്‍ സിനിമയെടുത്ത വര്‍ഗീയവാദിയാണ് കമാലുദ്ദീന്‍ എന്ന കമല്‍ എന്നും മോദി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. നേരത്തെ പ്രേമം എന്ന ചിത്രം സമൂഹത്തെ തെറ്റായ വഴിക്ക് നടക്കും എന്ന് പറഞ്ഞതിനും കമലിന് സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. കോളേജ് പ്രൊഫസറെ സ്‌നേഹിക്കുന്ന കുട്ടിയുടെ കഥ പറഞ്ഞ മഴയെത്തും മുമ്പേ സംവിധാനം ചെയ്ത അതേ കമലാണ് പ്രേമത്തെ എതിര്‍ത്ത് രംഗത്ത് വന്നത് എന്നതാണ് അന്ന് കളിയാക്കലുകള്‍ക്ക് വഴിവെച്ചത്.

English summary
Director Kamal hits out actor Suresh Gopi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X