കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ കെട്ടിടങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ വിരല്‍ത്തുമ്പിലൊതുക്കി ലൈഫ് സേഫ്റ്റി ഡാഷ്‌ബോര്‍ഡ്

Google Oneindia Malayalam News

ദുബായ്: കെട്ടിടങ്ങളുടെ കരുത്തും സുരക്ഷാ നിലവാരവും തല്‍സമയം നിരീക്ഷിക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തെയും കെട്ടിട ഉടമകളെയും താമസക്കാരെയും സഹായിക്കുന്നതാണ് ഈ നൂതന സംരംഭം ദുബായിലെ എല്ലാ കെട്ടിടങ്ങളിലും ദുബായ് ലൈഫ് സേഫ്റ്റി ഡാഷ്‌ബോര്‍ഡ് നടപ്പാക്കുമെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ എക്‌സ്‌പേട്ട് റാഷിദ് ഥാനി റാഷിദ് അല്‍ മത്രൂഷി പ്രഖ്യാപിച്ചു.

ദുബായിലെ സുരക്ഷാ നില തല്‍സമയം അറിയാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളെയും കെട്ടിട ഉടമകളെയും താമസക്കാരെയും സഹായിക്കുകയും അവര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തം സുതാര്യതയോടെയും ഊര്‍ജസ്വലതയോടെയും നിര്‍വഹിക്കാന്‍ സഹായിക്കുന്നതാണ് ഡാഷ്‌ബോര്‍ഡ്. ജീവ സുരക്ഷയുടെ പ്രവര്‍ത്തന നിലയെ സംബന്ധിച്ചുള്ള തല്‍സമയ വിവരങ്ങള്‍ ഡാഷ്‌ബോര്‍ഡ് പങ്കുവെയ്ക്കും. ലഭിക്കുന്ന വിവരങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും അതില്‍ ഒറ്റക്കെട്ടായി പങ്കെടുക്കുന്നതിനും ഇതില്‍ ഭാഗഭാക്കാകുന്നവരെ സഹായിക്കുകയും അവര്‍ക്ക് വിവരങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുന്നതിലൂടെ പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ഡാഷ്‌ബോര്‍ഡിലൂടെ കൈമാറുന്ന ബിസിനസ് ഇന്റലിജന്‍സ,് കെട്ടിടങ്ങളുടെ കരുത്തും സുരക്ഷാനിലയും തല്‍സമയം നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളെയും കെട്ടിട ഉടമകളെയും താമസക്കാരെയും സഹായിക്കും. ജീവനെയും സ്വത്തിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന് പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതില്‍ തങ്ങളുടെ വിഭാഗം എന്നും മുന്‍പന്തിയിലാണ്. വായനക്കാര്‍ക്ക് സങ്കീര്‍ണമായ വിവരങ്ങള്‍ ഒരു മുഴുനീള റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാക്കാവുന്നതിനേക്കാള്‍ വേഗത്തില്‍ മനസ്സിലാക്കാന്‍ ദുബായ് ലൈഫ് സേഫ്റ്റി ഡാഷ്‌ബോര്‍ഡ് സഹായിക്കുന്നു.

lifesafety-dashboard

പുതിയ സംരംഭത്തെക്കുറിച്ച് പ്രതികരിക്കവേ മേജര്‍ ജനറല്‍ എക്‌സ്‌പേട്ട് റാഷിദ് ഥാനി റാഷിദ് അല്‍ മത്രൂഷി പറഞ്ഞു. വിവിധ ഏജന്‍സികളുടെയും പദ്ധതികളുടെയും പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആയിരക്കണക്കിന് വിവരങ്ങളാണ് സര്‍ക്കാറിനു മുന്നിലുള്ളത്. ഇവയില്‍ വേഗത്തില്‍ തീരുമാനം എടുക്കുന്നതിന് ഇക്കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുന്ന വിധത്തില്‍ ലളിതമായി അവതരിപ്പിക്കേണ്ടതുണ്ട്. ദുബായ് ലൈഫ് സേഫ്റ്റി ഡാഷ്‌ബോര്‍ഡിലൂടെ കെട്ടിടങ്ങളുടെയും സിവില്‍ ഡിഫന്‍സ് നടപടികളുടെയും പ്രവര്‍ത്തനശേഷി സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് മനസ്സിലാക്കാന്‍ സാധിക്കും.

വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സമാഹരിച്ച് ഗ്രാഫിക്‌സുകളിലൂടെ ഇതില്‍ പ്രദര്‍ശിപ്പിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിഡിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിന് പുറമെ വിവരങ്ങള്‍ ശരിയാംവണ്ണം മനസ്സിലാക്കി ശരിയായ തീരുമാനങ്ങളെടുക്കുന്നതിനും സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡാഷ്‌ബോര്‍ഡ് സഹായിക്കുന്നു. അഗ്‌നിശമന സേനയുടെയും മറ്റ് വിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ആഭ്യന്തര വിനിമയ സംവിധാനം മെച്ചപ്പെടുത്തുന്നുവെന്നതിന് പുറമെ താമസ്സക്കാരോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ഇതിലൂടെ വെളിവാകുന്നു. തങ്ങളുടെ കെട്ടിടത്തിന്റെ കരുത്തും സുരക്ഷാനിലയും പ്രദര്‍ശിപ്പിക്കുന്ന പ്രത്യേകം ഡാഷ്‌ബോര്‍ഡ് ദുബായിലെ എല്ലാ കെട്ടിട ഉടമകള്‍ക്കും നല്‍കും. കെട്ടിട ഉടമകള്‍ക്കും താമസക്കാര്‍ക്കും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ ഡാഷ്‌ബോര്‍ഡ് മറ്റ് സര്‍ക്കാര്‍ വിഭാഗങ്ങളെയും സഹായിക്കും റാഷിദ് ഥാനി റാഷിദ് അല്‍ മത്രൂഷി പറഞ്ഞു.

നഗരത്തിന്റെ ഭാവിക്കനുയോജ്യമായ പുതിയ സാങ്കേതികവിദ്യകള്‍ നടപ്പാക്കുന്നതില്‍ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം എന്നും മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. മുനിസിപ്പല്‍ വിവരങ്ങള്‍ കൂടുതല്‍ സൂതാര്യവും പ്രാപ്യവുമാക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ നേതൃത്വത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ദുബായ് ലൈഫ് സേഫ്റ്റി ഡാഷ്‌ബോര്‍ഡ്. ഡാഷ്‌ബോര്‍ഡ് നടപ്പാക്കുന്നതോടെ പൊതുമേഖലയിലെ നിലവിലെ സാങ്കേതിക സാധ്യത ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം.

English summary
Life safety dashboard for every building in Dubai to track real-time data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X