കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വാഹനാപകടം :മലയാളി മരിച്ചു

Google Oneindia Malayalam News

ജിദ്ദ: സൗദിയിലെ അല്‍ബാഹക്കടുത്ത് ബല്‍ജുറഷിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം വണ്ടൂര്‍ പാണ്ടിക്കാട് റോഡില്‍ ചെറുകോട് സ്വദേശി വടക്കേപറമ്പില്‍ വേലായുധന്‍ മകന്‍ രാജേഷ്(35) ആണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എ.ആര്‍ നഗര്‍ പുകയൂര്‍ സ്വദേശി ബാലന്‍(38), യു.പി സ്വദേശി ഗോപി(38) എന്നിവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.

ഗോപി ഐ.സി.യുവില്‍ അത്യാസന്ന നിലയിലാണ്. ബല്‍ജുറഷിയിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇവര്‍ ഒരു സ്വദേശിയുടെ വീട്ടിലെ ജോലി തിരിച്ചുവരവെ ഇവരുടെ വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. രാജേഷ് അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരും മൃതദേഹവും ബല്‍ജുറുഷി ജനറല്‍ ആശുപത്രിയിലാണുള്ളത്.

ragesh

രാജേഷിന്റെ സഹോദരന്‍ മുരളിയും ബല്‍ജുറഷിയില്‍ മറ്റൊരു സ്ഥാപപനത്തില്‍ ജോലിചെയ്യുന്നുണ്ട്. രാജേഷിന്റെ ഭാരൃ ജിഷ. അഭി, അഭിജിത്ത് എന്നീ ഇരട്ടകുട്ടികളാണ് രാജേഷിനുള്ളത്. ബാലനും ഗോപിയും കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇവിടെ ജോലി ചെയ്ത് വരുന്നു. രാജേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ക്ക് ബല്‍ജുറഷി മലയാളി കൂട്ടായ്മ, കെ.എം.സി.സി പ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തിവരുന്നു.

English summary
Malayali killed in road accident in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X