കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് കര്‍ക്കശക്കാരനാകുമോ..? 30,000 ഇന്ത്യക്കാര്‍ ഉടന്‍ നാട്ടിലേക്ക്..?

വിസാകാലാവധി കഴിഞ്ഞിട്ടും ഇന്ത്യക്കാര്‍ സ്വദേശത്തേക്കു മടങ്ങിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവത്തിലെടുത്തേക്കും

  • By Anoopa
Google Oneindia Malayalam News

വാഷിങ്ടണ്‍: വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ ക്രമാതീതമായി തങ്ങിയ 30,000 ഇന്ത്യക്കാര്‍ ഉടന്‍ വിഷയത്തില്‍ നടപടി നേരിടേണ്ടി വരുമെന്നു സൂചനകള്‍.അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി(DHS)യാണ് സമയം കഴിഞ്ഞും രാജ്യത്ത് ക്രമാതീതമായി തങ്ങുന്ന ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ടത്.

ദില്ലി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സിബിഎസ്ഇ വിദ്യാര്‍ത്ഥികളെ കടത്തിവെട്ടി.ദില്ലി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സിബിഎസ്ഇ വിദ്യാര്‍ത്ഥികളെ കടത്തിവെട്ടി.

മദ്യപിച്ച് വാഹനമോടിക്കല്‍:ടൈഗര്‍ വുഡ്‌സ് അറസ്റ്റില്‍, മദ്യപിച്ചിട്ടില്ലെന്ന് താരം

DHS നല്‍കുന്ന കണക്കനുസരിച്ച് 1.4 മില്യന്‍ ഇന്ത്യക്കാര്‍ 2016 ല്‍ സ്വദേശത്തേക്കു മടങ്ങേണ്ടവരാണ്. ഇതില്‍ 30,000 ആളുകള്‍ തിരിച്ചെത്തേണ്ട സമയം ഒരുപാട് കഴിഞ്ഞിട്ടും അമേരിക്കയില്‍ തന്നെ തങ്ങുകയാണ്. താത്കാലിക ജോലിക്കായും സന്ദര്‍ശനത്തിനായും ഉപരിപഠനത്തിനായും എത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും.

trump

ഇന്ത്യയില്‍ നിന്നുള്ള H1-B വിസക്കാര്‍ക്കു വേണ്ടിയുള്ള നിയമങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കര്‍ശനമാക്കിയിരുന്നു. കുടിയേറ്റമല്ലാതെ താത്കാലിക ആവശ്യങ്ങള്‍ക്കായി രാജ്യത്തെത്തുന്നവര്‍ക്കു വേണ്ടിയുള്ളതാണ് H1-B വിസ. സമയം കഴിഞ്ഞിട്ടും ക്രമാതീതമായി രാജ്യത്തു തങ്ങുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ട്രംപ് എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഇനിയറിയേണ്ടത്.

English summary
Washington may make an issue of 30,000 Indians overstaying in 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X