കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചെന്ന് വിധിയെഴുതിയ സ്ത്രീ എഴുന്നേറ്റു; ഡോക്ടര്‍ക്കെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

ബെര്‍ലിന്‍: മരിച്ചെന്നു ഡോക്ടര്‍ വിധിയെഴുതിയ സ്ത്രീ ജീവനോടെ ഇരിക്കുന്നെന്ന് കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചു. ജര്‍മനിയിലെ എസ്സനിലാണ് അപൂര്‍വ സംഭവം അരങ്ങേറിയത്. ഏറെനാളായി അസുഖ ബാധിതയായിരുന്ന 92 വയസുകാരിയായ സ്ത്രീയെ പരിശോധിച്ച ഡോക്ടര്‍ മരിച്ചെന്നു കുടുംബാഗങ്ങളെ അറിയിക്കുകയായിരുന്നു.

വീട്ടുകാര്‍ ഉടന്‍ അവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തി. 'മൃതദേഹം' മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ മോര്‍ച്ചറി ജീവനക്കാരനാണ് സ്ത്രീ ജീവനോടെ ഇരിക്കുന്നതായി മനസിലാക്കിയത്. മോര്‍ച്ചറിയില്‍ നിന്നും ശബ്ദം കേട്ട് ജീവനക്കാരനെത്തിയപ്പോഴാണ് മരിച്ച സ്ത്രീക്ക് ജീവനുണ്ടെന്ന് തിരിച്ചറിയുന്നത്.

deadbody

ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട്, രണ്ടു ദിവസത്തിനുള്ളില്‍ മരിക്കുകയും ചെയ്തു. എന്നാല്‍, ഡോക്ടറുടെ അനാസ്ഥ സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് എസ്സെന്‍ അഭിഭാഷകന്‍ ബിര്‍ജിത് യുര്‍ഗന്‍സണ്‍ പറഞ്ഞു. സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തടവോ പിഴയോ ശിക്ഷയായി ലഭിച്ചേക്കാം.

അതേസമയം, തനിക്ക് പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഡോക്ടറുടെ വാദം. സ്ത്രീയെ വിശദമായി പരിശോധിച്ചതാണെന്നും അവര്‍ക്ക് പള്‍സോ ശ്വസനമോ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ പറയുന്നു. വൈദ്യശാസ്ത്രത്തില്‍ ഇത്തരത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു. സ്വകാര്യത മാനിച്ച് ഡോക്ടറുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

English summary
Woman declared dead by doctors in Germany wakes up in funeral home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X