കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ദോഹയിലേക്ക് പുതിയ വിമാനം
ദില്ലി: ദോഹയിലേക്ക് കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് പുതിയ വിമാനസര്‍വീസ് തുടങ്ങാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു. ഗള്‍ഫില്‍ നിന്നുള്ള മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാനും ഇന്ത്യന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചിട്ടുണ്ട്.
ദോഹയിലേക്ക് ആഴ്ചയില്‍ മൂന്നു തവണയായിരിക്കും സര്‍വീസുണ്ടാവുക. ഒക്ടോബര്‍ നാലാം വാരത്തില്‍ ഇതാരംഭിക്കും. മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച ഉത്തരവ് രണ്ടാഴ്ചയ്ക്കകം പുറത്തിറങ്ങും.
ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കൂലിയിലെ അപാകതകള്‍ പരിഹരിക്കാമെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഉറപ്പുനല്കിയതായി ഇ.അഹമ്മദ് എംപി അറിയിച്ചു. കേരള മുസ്ലിം കള്‍ച്ചറല്‍ സൊസൈറ്റി ഭാരവാഹികളോടൊപ്പം താന്‍ കേന്ദ്ര വ്യോമയാന മന്ത്രി ശരദ് യാദവിനെ സന്ദര്‍ശിച്ചപ്പോഴാണ് ഈ ഉറപ്പ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.