ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ബോര്‍ഡില്‍ നിന്നും കൂട്ടരാജി
മസ്കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും അഞ്ച് അംഗങ്ങള്‍ രാജിവച്ചു. ഇവരുടെ രാജിക്കത്ത് കൈപ്പറ്റിയതായി ഇന്ത്യന്‍ അംബാസഡര്‍ കെ.എം. മീന പറഞ്ഞു.
ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ കിരണ്‍ ആഷര്‍, അംഗങ്ങളായ രഞ്ജിത് വേദ്, ശ്രീധരന്‍, പവന്‍ മല്‍ഹോത്ര, കമല മാധവ് ഖിംജി എന്നിവരാണ് രാജിവച്ചത്. ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളിലെ സാമ്പത്തിക അഴിമതിയെക്കുറിച്ച് കഴിഞ്ഞ കുറച്ചു നാളുകളായി വിവാദം പുകയുകയാണ്. കുട്ടികളില്‍ നിന്ന് അമിതഫീസ് ഈടാക്കുക, വന്‍തുക കോഴവാങ്ങി അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും ഇന്ത്യന്‍ സ്കൂളുകള്‍ക്ക് നേരെ ഉയര്‍ന്നിരുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ അംബാസഡര്‍ കെ.എം. മീന നാല് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളെ പിരിച്ചുവിട്ടിരുന്നു. യശ്പാല്‍ മെഹ്ത, വൈകുണ്ഠ്, പ്രേം മേക്കര്‍, ബ്രിഗറ്റ് ഗാംഗുലി എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ആകെ 15 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ ആറു പേര്‍ മാത്രമേ ഇപ്പോള്‍ സ്ഥാനത്തു തുടരുന്നുള്ളൂ. ഇതില്‍ മുസ്ലിംലീഗ് നേതാവ് ഇ. അഹമ്മദിന്റെ മകന്‍ റെയ്സും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications