• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിലക്ക് മറികടന്ന് ജലവിഭവമന്ത്രിയുടെ പിഎക്ക് തെങ്ങിന്‍ തൈകള്‍ വിറ്റു; സംഭവം ഒതുക്കാന്‍ അപേക്ഷിച്ച കര്‍ഷകര്‍ക്കെല്ലാം തൈകള്‍ നല്‍കുമെന്ന് കൃഷിവകുപ്പ്

  • By Desk

കാസര്‍കോട്: കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍നിന്ന് കേരകര്‍ഷകര്‍ക്ക് തെങ്ങിന്‍തൈ നല്‍കാന്‍ വിലക്ക് നിലനില്‍ക്കെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ശുപാര്‍ശയില്‍ ജലവിഭവമന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന് 125 തെങ്ങിന്‍ തൈകള്‍ വിറ്റതായി പരാതി. അതേസമയം സംഭവം ഒതുക്കാന്‍ അപേക്ഷിച്ച കര്‍ഷകര്‍ക്കെല്ലാം തൈകള്‍ നല്‍കുമെന്ന് കൃഷിവകുപ്പിന്റെ ഉറപ്പും.

കോഴിക്കോട്ട് ട്രാഫിക് പാര്‍ക്ക് സ്ഥാപിക്കും; നീക്കിവെക്കുന്നത് ഒരു കോടിയിലധികം രൂപ, പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഒരു സ്വകാര്യ കമ്പനിയെ ഏല്‍പിച്ചെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തിനുകീഴിലെ കരുവാച്ചേരി പ്രാദേശിക ഗവേഷണകേന്ദ്രത്തില്‍നിന്നാണ് കേരഗംഗ, കേരസാഗര ഇനം തെങ്ങിന്‍തൈകള്‍ തിങ്കളാഴ്ച പാലക്കാട് ചിറ്റൂരിലേക്ക് കൊണ്ടു പോയത്. മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്‍.കെ.പ്രേംകുമാറിന്റെ പേരില്‍ തൈ ഒന്നിന് 250 രൂപ പ്രകാരം 31,250 രൂപയാണ് അടച്ചത്. പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്കിന്റെ വാഹനവുമായാണ് തൈ വാങ്ങാന്‍ പ്രേംകുമാര്‍ ചുമതലപ്പെടുത്തിയ ആള്‍ പിലിക്കോട്ടെത്തിയത്.

എല്ലാവര്‍ഷവും ജൂണ്‍ ഒന്നുമുതല്‍ ഗവേഷണകേന്ദ്രങ്ങളില്‍നിന്ന് കര്‍ഷകര്‍ക്ക് തെങ്ങിന്‍തൈ കൊടുക്കാറുണ്ട്. എന്നാലിത്തവണ നേരിട്ട് കൊടുക്കുന്നതിനുപകരം കേരകേരളം സമൃദ്ധകേരളം പദ്ധതിമുഖേന കൃഷിഭവനുകളിലൂടെ തെങ്ങിന്‍തൈ വിതരണം ചെയ്യുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കാര്‍ഷിക സര്‍വകലാശാലയ്ക്കുകീഴിലെ എല്ലാ കേന്ദ്രങ്ങളിലും മറ്റ് തെങ്ങുഗവേഷണകേന്ദ്രങ്ങളിലും ഉത്പാദിപ്പിച്ച മുഴുവന്‍ തെങ്ങിന്‍ തൈകളും കൃഷിവകുപ്പിന് കൈമാറാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം.

ഇതിനെത്തുടര്‍ന്ന് തൈകള്‍ പൂര്‍ണമായും കൃഷിവകുപ്പിന് കൈമാറണമെന്ന് കാര്‍ഷിക സര്‍വകലാശാലാ രജിസ്ട്രാറും നിര്‍ദേശിച്ചു. ഈ നിര്‍ദേശം നിലനില്‍ക്കെയാണ് കൃഷിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയരക്ടറോട് തൈ നല്‍കാന്‍ ആവശ്യപ്പെട്ടത്. സര്‍വകലാശാല മേധാവിയില്‍നിന്ന് രേഖാമൂലം ഉത്തരവ് വേണമെന്ന് അദ്ദേഹം നിലപാടെടുത്തു. ഇതിനെത്തുടര്‍ന്ന് കാര്‍ഷിക സര്‍വകലാശാലാ ഗവേഷണവിഭാഗം ഡയറക്ടര്‍ 125 തൈകള്‍ കൊടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ കൃഷിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.വി.മനോജ് തയ്യാറായില്ല. പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഫാര്‍മേഴ്‌സ് സര്‍വീസ് സെന്റര്‍ വാഹനം വാടകയ്ക്ക് കൊടുക്കാറുണ്ടെന്നും എന്താവശ്യത്തിനാണ് തിങ്കളാഴ്ച കാസര്‍കോട്ടേക്കു പോയതെന്ന് അറിയില്ലെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. യാത്രാവിവരങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ ആരാണ് വാടകയ്ക്ക് വിളിച്ചതെന്ന് പറയാന്‍സാധിക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. അതേസമയം തെങ്ങിന്‍തൈ വിറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാര്‍ഷീക കേന്ദ്രം മേധാവിയെ ഉപരോധിച്ചു. ഇതേ തുടര്‍ന്ന് അപേക്ഷിച്ച 600 കര്‍ഷകര്‍ക്കും തൈ നല്‍കാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.

English summary
Corruption in Agriculture department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X