കൊൽക്കത്ത വിമാനത്താവളത്തിലെ ബാങ്ക്ര പള്ളിയിലേക്കുള്ള പ്രവേശനം തടഞ്ഞു;സുരക്ഷ ആശങ്കയെന്ന് അധികൃതർ


കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബാങ്ക്ര പള്ളിയിലേക്കുള്ള ( ഗൗരിപൂർ ജാമിയ മസ്ജിജ്) പ്രവേശനം തടഞ്ഞു. സുരക്ഷ ആശങ്കകൾ ഉയർത്തിയാണ് നടപടി. ആധാർ കാർഡ് മാത്രം അടിസ്ഥാനമാക്കി ഭക്തർക്ക് പ്രവേശനം നൽകുന്നത് അനുവദിക്കാനാകില്ലെന്നണ് സർക്കാർ നിലപാട്.

Advertisement

പള്ളിയിലേക്ക് പോകുന്ന റോഡ് ശക്തമായ മഴയിൽ തകർന്നതിനാൽ ഇവിടേക്ക് രണ്ട് ദിവസത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു സർക്കാർ ആദ്യം അറിയിച്ചത്. അറ്റകുറ്റപണികൾ പൂർത്തിയാക്കി തിങ്കഴാഴ്ചയോടെ ഭക്തർക്കായി പള്ളി തുറന്നുകൊടുക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisement

''അത് സ്വർണം വിൽക്കാനുളള മാർക്കറ്റിംഗ് തന്ത്രം, എന്നിട്ടും ആ ഒറ്റ ദിവസം വിറ്റത് 1200 കോടിയുടെ സ്വര്‍ണം''

എന്നാൽ പണികൾ പൂർത്തിയാക്കിയെങ്കിലും നമാസ് നടത്താൻ വിശ്വാസികളെ ക്ഷേത്രത്തിലേക്ക് ഇപ്പോൾ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി സി എ എസ്) സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച വരെ ദിവസവും ഏകദേശം 70 പേർക്ക് പള്ളിയിൽ പ്രവേശനം അനുവദിച്ചിരുന്നു. ആധാർ കാർഡുമായി എത്തുന്ന വിശ്വാസികൾക്ക് വിവിധ സമയങ്ങളിലായാണ് പ്രവേശനം അനുവദിച്ചിരുന്നത്. വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സി ഐ എസ് എഫ് ഉദ്യോഗസ്ഥരാണ് ഇതൊക്കെ പരിശോധിച്ചിരുന്നത്. ഞായറാഴ്ചയും വിശ്വാസികൾ പള്ളിയിൽ എത്തിയിരുന്നു. എന്നാൽ പള്ളിയിലേക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും എയർപോർട്ട് അതോറിറ്റിയിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് സി ഐ എസ് എഫ് ഉദ്യോഗസ്ഥർ അറിയിച്ചത്.

Advertisement

ഞായറാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ താൻ പള്ളിയിലെത്തിയെങ്കിലും പ്രവേശനം അനുവദിക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് പള്ളിയിൽ അവസാനമായി പോയ അബ്ദുൾ കലാം എന്നയാളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 'റണ്‍വേയുടെ അറ്റകുറ്റപണികൾ നടക്കുകയാണെന്നാണ് അറിയിച്ചത്. അത് പൂർത്തിയാകുന്നത് വരെ നിയന്ത്രണം തുടരുമെന്നും അധികൃതർ പറഞ്ഞു. മുൻപും റണ്‍വേയിൽ പണി നടന്നിട്ടുണ്ട്. എന്നാൽ നമാസിന് അനുമതി നിഷേധിച്ചിരുന്നില്ല. ഇപ്പോഴത്തെെ നിയന്ത്രണം എത്രകാലത്തേക്കാണെന്ന് അറിയില്ല. അധികൃതർ ഇക്കാര്യത്തിൽ ഒരു വിധത്തിലുള്ള പ്രതികരണവും നടത്തുന്നില്ല',അബ്ദുൾ കലാം പറഞ്ഞു.

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും; ചര്‍ച്ച വെളിപ്പെടുത്തി മംദാനി, ഇസ്രായേല്‍ നേതാവ് യാത്ര മാറ്റില്ല

അതേസമയം പള്ളിയിലേക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രിയും പശ്ചിമ ബംഗാൾ ജമാഅത്ത് ഉലമ-ഇ-ഹിന്ദ് ഘടകത്തിന്റെ പ്രസിഡന്റുമായ സിദ്ദിഖുള്ള ചൗധരി എയർപോർട്ട് അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്.

ആധാർ കാർഡ് മാത്രം അടിസ്ഥാനമാക്കി പള്ളിയിൽ പ്രവേശനം അനുവദിക്കുന്നതിനെ ചോദ്യം ചെയ്ത് അടുത്തിടെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എയർപോർട്ട് അതോറിറ്റിക്ക് കത്ത് നൽകിയിരുന്നു. അതേസമയം പുതിയ വിവാദങ്ങളുടെ അടിസ്ഥാനത്തിൽ എയർപോർട്ട് അതോറിറ്റി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് വിമാനത്താവള അധികൃതർ ഉറ്റുനോക്കുന്നത്.