Advertisement

യുപിയിൽ ബിഎസ്പിയെ വീണ്ടും അധികാരത്തിലെത്തിക്കണം: ദളിത്-ബ്രാഹ്‌മണ ഐക്യത്തിന് ആഹ്വാനം ചെയ്ത് മായാവതി


ലഖ്നൊ: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ബിഎസ്പിയെ അധികാരത്തിലെത്തിക്കാൻ പുതിയ തന്ത്രങ്ങളുമായി ബിഎസ്പി. ബിഎസ്പിയെ വീണ്ടും സംസ്ഥാനത്ത് അധികാരത്തിലെത്തിക്കാൻ ദളിത്- ബ്രാഹ്മണ ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് മായാവതി രംഗത്തെത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബ്രാഹ്മണർക്കിടയിൽ സ്വാധീനമുണ്ടാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രബുദ്ധ് വർഗ്ഗ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മായാവതി.

മേയര്‍ വര്‍ഗീസ് കോണ്‍ഗ്രസിലേക്ക്?: തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ യുഡിഎഫ് നീക്കം


ഉത്തർപ്രദേശിൽ അധികാരത്തിരിലിക്കുന്ന ബിജെപിക്കും സമാജ് വാദി പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച മായാവതി വോട്ട് നേടുന്നതിനായി ശൂന്യമായ ചർച്ചകൾ നടത്തുന്നതിനപ്പുറത്തേക്ക് ദളിത്, ബ്രാഹ്മണ സമുദായങ്ങളുടെ ക്ഷേമത്തിന് വേണ്ടി അധികാരത്തിരിക്കെ ഇരു രാഷ്ട്രീയ പാർട്ടികളും ഒന്നും ചെയ്യുന്നില്ലെന്നും മായാവതി കുറ്റപ്പെടുത്തിയിട്ടുണ്ട്.

ബിഎസ്പിക്ക് ഒറ്റവാക്കും ഒറ്റ പ്രവൃത്തിയുമാണുള്ളത്. ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലിരുന്ന 2007 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ പാർത്തി നടത്തിയ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നും മായാവതി പറയുന്നു. അധികാരത്തിലിരിക്കെ ദളിത് വിഭാഗങ്ങളുടേയും ബ്രാഹ്മണരുടേയും സംസ്ഥാനത്തെ മറ്റ് വിഭാഗക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് മുൻതൂക്കം നൽകിയതെന്നും മായാവതി പറഞ്ഞു. അതേ സമയം മുസാഫർനഗർ, മീററ്റ് കലാപങ്ങളിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളും ഉന്നയിച്ചു. യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരിക്കെയാണ് ഈ സംഭവങ്ങളുണ്ടായതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും മായാവതി കുറ്റപ്പെടുത്തി.

Advertisement


2022 ൽ ബിഎസ്പി ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നാൽ നിലവിലെ ഭരണത്തിൽ ദലിതർക്കും ബ്രാഹ്മണർക്കുമെതിരായി നടന്നിട്ടുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന വാഗ്ധാനവും മായാവതി മുന്നോട്ടുവെച്ചിട്ടുണ്ട്. അതേ സമയം തന്നെ ബ്രാഹ്മണ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ധാനങ്ങളും പാർട്ടി മുന്നോട്ടുവെച്ചിട്ടുണ്ട്. പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാ വികാസ് ദുബെയുടെ ബന്ധുവായ 17 വയസ്സുള്ള വിധവ ഖുഷി ദുബെയ്ക്ക് ജാമ്യം ലഭിക്കാൻ നിയമ പോരാട്ടം നടത്താൻ ബിഎസ്പി മേധാവി തീരുമാനിച്ചതിന് ശേഷമാണ് ഈ ഉറപ്പ്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Advertisement
Advertisement

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധങ്ങളെ ബിഎസ്പി മേധാവി പിന്തുണക്കുകയും തങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ മൂന്ന് വിവാദ നിയമങ്ങളും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് കർഷകർ മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ച് കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കുന്ന സാഹചര്യത്തിലാണ് മായാവതിയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

"ബിഎസ്പിയുടെ ഭരണത്തിൽ, ബിജെപിയുടെ ഭരണത്തെ അപേക്ഷിച്ച് സമുദായത്തിൽ നിന്നുള്ള ആളുകൾ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് ബ്രാഹ്മണർ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 2007 -ലെ പോലെ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ ബ്രാഹ്മണ സമുദായത്തിൽനിന്നുള്ള കൂടുതൽ ആളുകൾ ഞങ്ങൾക്കൊപ്പം ചേരണം, '' പ്രബുദ്ധ സമ്മേളനം 'എന്ന പരിപാടിയിൽ പാർട്ടി പ്രവർത്തകരെയും പ്രധാന തസ്തികകളെയും അഭിസംബോധന ചെയ്തുകൊണ്ട് അവർ പറഞ്ഞു. ലക്നൗവിലെ മാൾ അവന്യൂവിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പാർട്ടി പ്രവർത്തകർക്കൊപ്പം മായാവതി ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.

ആദ്യത്തെ പ്രബുദ്ധ സമ്മേളനം അയോധ്യയിലായിരുന്നു സംഘടിപ്പിച്ചത്., അയോധ്യയിൽ രാം ലല്ലയിലെത്തി പ്രാർത്ഥിച്ച ശേഷം സതീഷ് ചന്ദ്ര മിശ്രയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. നേരത്തെ ഈ പരിപാടിയ്ക്ക് ബ്രാഹ്മണ സമ്മേളനം എന്നാണ് പേരിട്ടിരുന്നത്. എന്നാൽ ജാതി അടിസ്ഥാനത്തിലുള്ളതും രാഷ്ട്രീയ പാർട്ടികളുടെ റാലികളും പരിപാടികളും നടത്തുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പ്രബുദ്ധ സമ്മേളനം എന്ന് പേര് മാറ്റുകയായിരുന്നു.

32? 34? 36? 38?;മമ്മൂട്ടിയുടെ പ്രായത്തിന്റെ പേരിൽ ബ്രേക്കപ്പിന്റെ വക്കിലെത്തിയ വിദേശ കമിതാക്കൾ..രസകരമായ അനുഭവം

Dr. KP Aravindan's fb post about Nipah Virus | Oneindia Malayalan

വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

English Summary

Uttar Pradesh assembly 2022: Mayawati calls for Dalit-Brahmin unity to to bring back BSP to power in UP
Read more...