Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇയുടെ വിലക്ക്: രാജ്യത്ത് പുതിയ നിർദ്ദേശങ്ങള്‍

ദുബായ്: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. അടുത്ത പത്ത് ദിവസത്തേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിച്ചതായി വ്യാഴാഴ്ചയാണ് മാധ്യമറിപ്പോർട്ട് പുറത്തുവരുന്നത്. ഇതോടെ ഏപ്രിൽ 24 ശനിയാഴ്ച രാത്രി 11.59 മുതൽ യാത്രാ നിരോധനം പ്രാബല്യത്തിൽ വരുമെന്നും 10 ദിവസത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വിലക്ക് നീട്ടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മുതല്‍ അടുത്ത 10 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയതായി എമിറേറ്റ്‌സും ഫ്ലൈ ദുബായിയും ട്രാവല്‍ ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

ഇന്ത്യക്കാർക്ക് വിലക്ക്

ഇന്ത്യക്കാർക്ക് വിലക്ക്

കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്ത യാത്രക്കാർക്ക് മറ്റൊരു രാജ്യത്ത് നിന്നും യുഎഇയിലേക്ക് പ്രവേശിക്കാൻ അനുമതിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നിരുന്നാലും, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് തുടർന്നും സർവീസ് നടത്താമെന്നും റിപ്പോർട്ടിൽ പറയുന്നു. പുറപ്പെടൽ വിമാനങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ വിലക്കിൽ നിന്ന് യു‌എഇ പൗരന്മാരെയും നയതന്ത്ര പാസ്‌പോർട്ട് ഉടമകൾ, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍, ഔദ്യോഗിക പ്രതിനിധികളെയും ഒഴിവാക്കിയിട്ടുണ്ട്.

ടിക്കറ്റ് ബുക്കിംഗിന് നിയന്ത്രണം

ടിക്കറ്റ് ബുക്കിംഗിന് നിയന്ത്രണം

പുതിയ പരിഷ്കാരത്തോടെ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈഡുബായ്, എയർ അറേബ്യ വെബ്‌സൈറ്റുകളിൽ നിന്ന് ഏപ്രിൽ 24 ന് ശേഷം യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വിലക്കുണ്ടെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വെച്ച് ഉയർന്ന കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 314,835 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഏറ്റവും ഒടുവിലത്തെ രാജ്യമാണ് യുഎഇ.

കുട്ടികള്‍ക്ക് പ്രവേശന വിലക്ക്

കുട്ടികള്‍ക്ക് പ്രവേശന വിലക്ക്

അതേ സമയം രാജ്യത്ത് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു മാളുകളിലും കടകളിലും വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റസ്റ്റോറന്റുകള്‍ കഫേകള്‍ കോംപ്ലക്സുകള്‍ എന്നിവിടങ്ങളിൽ 50 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ഒരേ സമയം ഉണ്ടാകാൻ പാടില്ലെന്നും നിർദേശമുണ്ട്. അതോടൊപ്പം സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിൽ പ്ലസ്ടു ക്ലാസ് ഒഴികെ എല്ലാ ക്ലാസുകളിലേയും വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

യാത്രാവിലക്ക്

യാത്രാവിലക്ക്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ഒമാനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാൽ ഏപ്രില്‍ 24 വൈകിട്ട് ആറു മുതലാണ് ഒമാനിലെ വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. രോഗവ്യാപനം ഭീതിയാകുന്നകിനിടെ ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

സിംഗപ്പൂരിലും വിലക്ക്

സിംഗപ്പൂരിലും വിലക്ക്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സിംഗപ്പൂരും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന നിർദേശവും സിംഗപ്പൂർ നൽകിയിട്ടുണ്ട്. സന്ദർശകർക്ക് പുറമേ ദീർഘകാലത്തേക്ക് വിസയുള്ളവർക്കും ഈ വിലക്ക് ബാധകമായിരിക്കും. ഇന്ത്യയിലെ രോഗവ്യാപനം എക്കാലത്തെയും ഉയർന്ന തോതിലേക്ക് എത്തിയതോടെ യുകെ സർക്കാർ ഇന്ത്യയെ റെഡ് ലിസ്റ്റിലേക്ക് ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തിയിരുന്നു.

പായല്‍ രജ്പുതിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+