മാര്‍ച്ചില്‍ ജനിക്കുന്നവര്‍ ബന്ധങ്ങളിൽ അര്‍പ്പണബോധം സൂക്ഷിക്കുന്നവര്‍: നിങ്ങളറിയേണ്ട കാര്യങ്ങൾ

  • Written By:
Subscribe to Oneindia Malayalam

ജനിക്കുന്ന മാസം അറിഞ്ഞാല്‍ വ്യക്തികളെക്കുറിച്ച് നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. ജനിച്ച സമയത്തിനെന്ന പോലെ ജനിച്ച മാസത്തിനും വ്യക്തികളെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ കഴിയും. നിഗുഢമായതും ഒരിക്കലും പിടിതരാത്തതുമായ സ്വഭാവക്കാരായിരിക്കും മാര്‍ച്ചില്‍ ജനിക്കുന്നത്. നിങ്ങളുടെ സുഹൃത്ത് വലയത്തില്‍ മാര്‍ച്ചില്‍ ജനിച്ചവരുണ്ടെങ്കില്‍ ഇത് വായിക്കാന്‍ മറക്കരുത്.

അതുല്യമായ സ്വഭാവമുള്ളവരായിരിക്കും മാര്‍ച്ചില്‍ ജനിക്കുന്നവര്‍. എപ്പോഴും ഒരു ജനക്കൂട്ടത്തില്‍ നിന്നാല്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്നവരായിരിക്കും ഈ മാസത്തില്‍ ജനിച്ചവര്‍. നല്ല വ്യക്തിത്വത്തിനൊപ്പം മികച്ച കഴിവും ഇത്തരക്കാര്‍ക്ക് ഉണ്ടായിരിക്കും. ജീവിതത്തില്‍ ഏത് സാഹചര്യങ്ങളേയും വിജയകരമായി ഉപയോഗിക്കാന്‍ കഴിവുള്ളവരായിരിക്കും മാര്‍ച്ച് മാസത്തില്‍‌ ജനിക്കുന്നവര്‍. എപ്പോഴും വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറുള്ളവരുമായിരിക്കും ഈ മാസത്തില്‍ ജനിക്കുന്നവര്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

 ബോധോദയമുള്ള വ്യക്തിത്വം

ബോധോദയമുള്ള വ്യക്തിത്വം


ബോധോദയമുള്ളവരായിരിക്കും മാര്‍ച്ച് മാസത്തില്‍ ജനിക്കുന്നവര്‍. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനകളെയും നീക്കങ്ങളെയും എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള കഴിവ് ഈ മാസത്തില്‍ ജനിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കും. ആരെയും വിലകുറച്ച് കാണാന്‍ ആഗ്രഹിക്കാത്ത ഇവര്‍ തങ്ങളോട് ആത്മാര്‍ത്ഥ കാണിക്കുന്നവര്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കുന്ന സ്വഭാവക്കാരായിരിക്കും.

 ദയാവായ്പ് ഉള്ളവരായിരിക്കും

ദയാവായ്പ് ഉള്ളവരായിരിക്കും

മാര്‍ച്ചില്‍ ജനിക്കുന്നവര്‍ സഹജീവികളോട് ദയാവായ്പും കരുണയും സൂക്ഷിക്കുന്നവരായിരിക്കും. സമപ്രായക്കാര്‍ക്കിടയില്‍ ആധിപത്യവും ഇഷ്ടവും നേടാന്‍ ഈ പ്രത്യേകത ഇവരെ സഹായിക്കും. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക കഴിവുള്ളവരായിരിക്കും മാര്‍ച്ച് മാസത്തില്‍ ജനിക്കുന്നവര്‍‌. ചുറ്റിലുമുള്ളവരെ അകമഴിഞ്ഞ് സഹായിക്കുന്ന ഇത്തരക്കാര്‍ മികച്ച വളന്റിയര്‍മാരും ആയിരിക്കും.

 ബന്ധങ്ങളില്‍ അര്‍പ്പണ ബോധം സൂക്ഷിക്കും

ബന്ധങ്ങളില്‍ അര്‍പ്പണ ബോധം സൂക്ഷിക്കും


മാര്‍ച്ച് മാസത്തില്‍ ജനിച്ചവര്‍ ബന്ധങ്ങളില്‍ അര്‍പ്പണ ബോധം കാത്തുസൂക്ഷിക്കുന്നവരായിരിക്കും. പ്രണയം, വിവാഹം, കുടുംബ ബന്ധം എന്നുതുടങ്ങി ഏത് തരത്തിലുള്ള ബന്ധങ്ങളിലും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും സൂക്ഷിക്കുന്നവരായിരിക്കും ഈ മാസത്തില്‍ ജനിക്കുന്നവര്‍. കൃത്യമായ കാരണങ്ങളില്ലാതെ ആരേയും ഉപേക്ഷിക്കാന്‍ തയ്യാറാവാത്തവരാണ് ഈ മാസത്തില്‍ ജനിക്കുന്നവര്‍. വിശ്വാസങ്ങളിലും തത്വങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന ഇവര്‍ ജീവിതത്തില്‍ എന്തെല്ലാം വേണമെന്ന് ബോധ്യമുള്ളവരായിരിക്കും.

 സമാധാനം ഇഷ്ടപ്പെടുന്നവര്‍

സമാധാനം ഇഷ്ടപ്പെടുന്നവര്‍


സമാധാനമം ഇഷ്ടപ്പെടുന്നവരാണ് മാര്‍ച്ച് മാസത്തില്‍ ജനിക്കുന്ന വ്യക്തികള്‍. ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ഇത്തരക്കാരെ ഏറെ അസ്വസ്ഥരാക്കും. മാര്‍ച്ച് മാസത്തില്‍ ജനിക്കുന്ന മിക്കവരും അന്തര്‍മുഖരായിരിക്കും. പ്രശസ്തി ഇഷ്ടപ്പെടുന്ന ഇത്തരക്കാര്‍ അത്ര സംസാര പ്രിയരായിരിക്കില്ല എന്ന പ്രത്യേകതയും ഉണ്ട്.

നടപ്പിലറിയാം ഉള്ളിലിരിപ്പ്: വേഗത്തില്‍ നടക്കുന്നവര്‍ ധൈര്യശാലികളും ആത്മവിശ്വാസമുള്ളവരും


വളഞ്ഞ പുരികമുള്ളവര്‍ ജീവിതത്തില്‍ വിജയിക്കാന്‍ ജനിച്ചവര്‍: പുരികത്തെക്കുറിച്ച് നിങ്ങളറിയേണ്ടത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
you are a Pisces with spiritual thoughts. Your birthdate personality is such that you can go places beyond your wildest dreams, with your attitude, charm and confidence. Your soulmate as well as your friends will last a lifetime...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്