ലോട്ടറി ഭാഗ്യം ഉറപ്പ്.. ആഡംബര ജീവിതം തൊട്ടുമുന്നില്‍; ഇതാണോ നിങ്ങളുടെ രാശി?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷം ചെയ്‌തേക്കാം. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും.
ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കപ്പെടുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ സഞ്ചാരത്തില്‍ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും എല്ലാ രാശിക്കാരേയും ബാധിക്കും. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോഴാണ് രാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു രാജയോഗത്തിനാണ് ഇപ്പോള്‍ കളമൊരുങ്ങിയിരിക്കുന്നത്.

ജനുവരി 15-നായിരുന്നു സൂര്യന്റെ മകരം രാശിയിലെ സംക്രമണം. ഫെബ്രുവരി 13 വരെ സൂര്യന്‍ മകരം രാശിയില്‍ ആണ് സഞ്ചരിക്കുക. ഫെബ്രുവരി 5-ന് ചൊവ്വയും മകരം രാശിയിലേക്ക് എത്തുകയാണ്. ഇതോടെ മകരം രാശിയില്‍ സൂര്യനും ചൊവ്വയും സംയോജിക്കും. ഇത് ആദിത്യ മംഗള യോഗം സൃഷ്ടിക്കും. ഇത് ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണം ചെയ്യുന്നതെന്ന് നോക്കാം.
മകരം രാശിയില്‍ സൂര്യനും ചൊവ്വയും സംയോജിക്കുന്നത് വഴി രൂപപ്പെടുന്ന ആദിത്യ മംഗള യോഗം മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സാമ്പത്തികമായി വലിയ അഭിവൃദ്ധി നേടാന്‍ സാധിക്കും. തൊഴില്‍ മേഖലയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കരിയറില്‍ വലിയ വിജയം നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
മയോണൈസ് വാരിക്കോരി കഴിക്കുന്നവരാണോ..? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം, ഭീകരനാണ്..!
ഇടവം
മകരം രാശിയില്‍ സൂര്യനും ചൊവ്വയും സംയോജിക്കുന്നത് വഴി രൂപപ്പെടുന്ന ആദിത്യ മംഗള യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച വിജയമാണ് ലഭിക്കുക. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള സാധ്യത കാണുന്നു. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാം.
ചിങ്ങം
മകരം രാശിയില്‍ സൂര്യനും ചൊവ്വയും സംയോജിക്കുന്നത് വഴി രൂപപ്പെടുന്ന ആദിത്യ മംഗള യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ വിജയം ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ആഡംബര ജീവിതം നയിക്കാം.












Click it and Unblock the Notifications