ഈ നാല് രാശിക്കാര്‍ ഇതറിയാതെ പോകരുത്; വരുന്ന 4 മാസം ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ അപകടം
ജോത്യഷത്തിൽ ഏതു ഗ്രഹങ്ങളുടെ മാറ്റവും 12 രാശിക്കാരെ ബാധിക്കും. നല്ലതും മോശവുമായ മാറ്റങ്ങളായിരിക്കും ഉണ്ടാവുക. ചില ഗ്രഹങ്ങളുടെ രാശി മാറ്റം ചില രാശിക്കാർക്ക് നല്ലതായിരിക്കും. എന്നാൽ ചില ഗ്രഹങ്ങളുടെ മാറ്റം ചില രാശിക്കാർക്ക് മോശവും ആയിരിക്കും.
ജ്യോതിഷത്തിൽ രാഹുവിനെയും കേതുവിനെയും പാപ ഗ്രഹങ്ങളായി ആണ് കണക്കാക്കുന്നത്. കൂടാതെ രാഹു - കേതു ഗ്രഹങ്ങളെ നിഴൽ ഗ്രഹങ്ങളായും കണക്കാക്കുന്നുണ്ട്.

ഈ രണ്ട് ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കുൾ അത് 12 രാശികളെയും ബാധിക്കും. നിലവിൽ കേതു തുലാം രാശിയിൽ ആണ് സഞ്ചരിക്കുന്നത്. 2023 ജനുവരി വരെ ഇവിടെ തുടരും. ഈ കാലയളവിൽ മൂന്ന് രാശിക്കാർക്ക് ദോഷം സമയം ആയിരിക്കും. ഏതൊക്കെ രാശിക്കാരെയാണ് ഇത് ബാധിക്കുകയെന്ന് നോക്കാം.

തുലാം: തുലാം രാശിക്കാരെ സംബന്ധിച്ച് ഈ രണ്ട് ഗ്രഹങ്ങളുടെ രാശി മാറ്റം കുടുംബത്തെയാണ് ബാധിക്കുക. കുടുംബ വഴക്കുകൾ ഉണ്ടാകാം. കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര കലഹങ്ങൾ വർധിക്കാനും സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങളേയും ഈ ഗ്രഹങ്ങളുടെ രാശി മാറ്റം ബാധിക്കും. പ്രണയ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകും. ജീവിതത്തിൽ പുതിയ കാര്യങ്ങൾ നടപ്പാക്കാൻ ആഗ്രഹിച്ചാലും ഫലം ലഭിക്കില്ല. കാരണം ഈ ഗ്രഹങ്ങളുടെ രാശി മാറ്റം കാരണം പരാജയം നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് അത് ഒഴിവാക്കുന്നതാണ് നല്ലത്. സാമ്പത്തിക നിലയിലും പ്രശ്നങ്ങൾ ഉണ്ടാവും. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. കട ബാധ്യതയും വർധിക്കാനും സാധ്യത കാണുന്നു.

മീനം: മീനം രാശിക്കാർ അടുത്ത 4 മാസം വളരെ അധികം ശ്രദ്ധിക്കേണ്ട മാസങ്ങൾ ആണ്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ വരും. പല പല രോഗങ്ങളും പിടിപെട്ടേക്കാം. ത്വക്ക് രോഗം അല്ലെങ്കിൽ വൈറൽ അണുബാധ ഉണ്ടാകാം. പണം കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണം. ആർക്കും പണം കടം കൊടുക്കാതിരിക്കുന്നതാണ് നല്ലത്.. ചെയ്യുന്ന കാര്യത്തിൽ പൂർണമായും ഫലം കിട്ടണമെങ്കിൽ കഠിനാധ്വാനം വേണം. ജോലിസ്ഥലത്ത് നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അമിതമായ ആഗ്രഹങ്ങൾ ഒഴിവാക്കി സന്തോഷിക്കാൻ ശ്രമിക്കുക.
അഴകും ആരോഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ

മകരം: മകരം രാശിക്കാർക്കും അത്ര നല്ല കാലമല്ല. വർഷാവസാനം കോടതിയിൽ പോകേണ്ടി വന്നേക്കാം. വസ്തുവകകളിൽ നിക്ഷേപിക്കുമ്പോൾ നഷ്ടങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. ബിസിനസിൽ പണം നിക്ഷേപിക്കുമ്പോഴും നഷ്ടത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് അമിതമായി പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക. കൃത്യമായ ശ്രദ്ധ പുലർത്തിയാൽ നല്ലത്.












Click it and Unblock the Notifications