ഇഷ്ടവാഹനം തേടിയെത്തും, ശമ്പള വര്‍ധന, സ്ഥാനക്കയറ്റം; ഈ രാശിക്കാര്‍ക്ക് ഇനി കേന്ദ്ര ത്രികോണ രാജയോഗം
ജ്യോതിഷത്തില് ഓരോ ഗ്രഹങ്ങളും രാശി മാറ്റം സംഭവിക്കുമ്പോള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ് രാജയോഗങ്ങള്‍. ഗ്രഹങ്ങള്‍ക്കും രാശികള്‍ക്കും രാശി നിലക്കും ജന്മനക്ഷത്രത്തിനും എല്ലാം വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ ഉള്ളത്. ഗ്രഹ നിലയും രാശി നിലയും ജന്മനക്ഷത്രവും എല്ലാം അടിസ്ഥാനമാക്കിയാണ് ഓരോ വ്യക്തിയുടെയും ഭാഗ്യ നിര്‍ഭാഗ്യങ്ങളെ നിര്‍വചിക്കപ്പെടുന്നത്.
അതിനാല്‍ ഓരോ രാശിക്കാരുടേയും ഗ്രഹ നിലകള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. പുതുവര്‍ഷം പിറന്നിട്ട് രണ്ടാമത്തെ മാസത്തിലേക്ക് പതിയെ കടക്കാനിരിക്കുകയാണ്. ഈ വേളയില്‍ ചില രാശിക്കാര്‍ക്ക് അപൂര്‍വമായ ഒരു രാജയോഗം കൈവരാന്‍ കേന്ദ്ര ത്രികോണ രാജയോഗം എന്ന് വിളിക്കപ്പെടുന്ന രാജയോഗം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്.

ഫെബ്രുവരി മാസത്തില്‍ ബുധന്‍ മകരം രാശിയിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ബുധന്റെ ഈ സംക്രമണത്തോടെ നാല് രാശിക്കാരെ കാത്തിരിക്കുന്നത് കേന്ദ്ര ത്രികോണ രാജയോഗം എന്ന അപൂര്‍വ നേട്ടമാണ്. ഇതുവഴി അതുല്യമായ ഭാഗ്യങ്ങളാണ് നാല് രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ബുധന്‍ മകരം രാശിയിയില്‍ സഞ്ചരിക്കുമ്പോള്‍ കേന്ദ്ര ത്രികോണ രാജയോഗം സംഭവിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

തുലാം
ബുധന്‍ മകരം രാശിയിലേക്ക് മാറുമ്പോള്‍ തുലാം രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗം ജീവിതത്തില്‍ അനുകൂലമായ ഫലങ്ങള്‍ നല്‍കും. ഈ രാശിക്കാരുടെ സുവര്‍ണ കാലമായിരിക്കും ഇത്. ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും ഉണ്ടായിരുന്ന ആത്മവിശ്വാസക്കുറവ് മാറി കിട്ടും. സാമ്പത്തികമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കുടുംബജീവിതത്തില്‍ മനസമാധാനം ഉണ്ടായിരിക്കും.

ബുധന്റെ സംക്രമണം വഴി തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ മെച്ചപ്പെട്ട അന്തരീക്ഷം കൈവരിക്കാന്‍ സാധിക്കും. ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. മാധ്യമമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല സമയമായിരിക്കും. കുടുംബത്തില്‍ വില പിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരാന്‍ സാധ്യത കാണുന്നുണ്ട്.

മേടം
ബുധന്‍ മകരം രാശിയിലേക്ക് മാറുമ്പോള്‍ മേടം രാശിക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോവുകയാണ്. ഏറെ കാലമായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പാക്കേജില്‍ ജോലി തേടിയെത്തും. പുതിയ വാഹനം വാങ്ങാനുള്ള എല്ലാ സാധ്യതയും തെളിയുന്നുണ്ട്. പഴയ വീട് മോടി പിടിപ്പിച്ചേക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ദീര്‍ഘയാത്രകള്‍ക്ക് സാധ്യത കാണുന്നുണ്ട്.

ജോലി മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കും. വ്യാപാപരികള്‍ക്കും നേട്ടം. കാര്‍ഷി രംഗത്തുള്ളവര്‍ക്ക് വിളകള്‍ക്ക് നല്ല വില ലഭിക്കും. പങ്കാളിയില്‍ നിന്ന് സന്തോഷ വാര്‍ത്ത കേള്‍ക്കാം. സന്താനങ്ങളില്‍ നിന്ന് ഭാഗ്യം വരും.

കുംഭം
ബുധന്‍ മകരം രാശിയിലേക്ക് മാറുമ്പോള്‍ കേന്ദ്ര ത്രികോണ രാജയോഗം കുംഭം രാശിക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരും. നിക്ഷേപങ്ങളില്‍ നിന്ന് നാലിരട്ടി വരെ വരുമാനം ലഭിക്കാന്‍ സാധ്യത കാണുന്നുണ്ട്. അതിനാല്‍ പണമായി തന്നെ വലിയൊരു തുക കുംഭം രാശിക്കാര്‍ക്ക് അടുത്തമാസം ലഭിക്കും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. പ്രണയബന്ധം കൂടുതല്‍ ദൃഢമാകും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സമയമാണ്.

മാനസികമായി ഏറെ സന്തോഷിക്കാനുള്ള വകയുണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യം സ്ഥിരമായിരിക്കും. തീര്‍ത്ഥാടന യാത്രക്ക് സാധ്യത കാണുന്നു. കുടുംബത്തോടൊപ്പം ആയിരിക്കും ഇത്. സുഹൃത്തുക്കളില്‍ നിന്ന് വലിയ പിന്തുണ ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

മിഥുനം
ബുധന്‍ മകരം രാശിയിലേക്ക് മാറുമ്പോള്‍ കേന്ദ്ര ത്രികോണ രാജയോഗം മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരും. ഏറെ നാളായി വിവാഹം ആലോചിച്ച് നടക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. വീട്ടില്‍ മംഗള കര്‍മ്മം നടക്കാനുള്ള സാധ്യത കാണുന്നുണ്ട്. വീട്ടില്‍ ഐശ്വര്യവും ശാന്തിയും കുടികൊള്ളും. തീര്‍ത്ഥാടന യാത്രക്ക് അവസരം ലഭിക്കും. ബിസിനസില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും.












Click it and Unblock the Notifications