മുത്തച്ഛന്റെ ജ്യോതിഷ പ്രവചനം, ഒരാഴ്ച്ച കഴിഞ്ഞ് യുവാവിന് അടിച്ചത് കോടികള്‍; ലോട്ടറിയിലൂടെ മഹാഭാഗ്യം
വാഷിംഗ്ടണ്‍: പ്രവചനങ്ങള്‍ കൊണ്ട് ആര്‍ക്കെങ്കിലും ലോട്ടറിയടിക്കുമോ? നേരത്തെ ടൈം ട്രാവലര്‍മാര്‍ പ്രവചിച്ചെങ്കിലും ആ നമ്പറുകളൊന്നും ലോട്ടറിയടിച്ചവയുമായി ഒത്തുവന്നിട്ടില്ല. അതുകൊണ്ട് പ്രവചനത്തിലൂടെ ആര്‍ക്കും ലോട്ടറിയടിക്കുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. എന്നാല്‍ അങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
അമേരിക്കന്‍ യുവാവിന് അത്തരമൊരു ഭാഗ്യമാണ് തേടിയെത്തിയിരിക്കുന്നത്. മുത്തച്ഛന്റെ ഒരു പ്രവചനത്തിലൂടെ കോടികളാണ് ഇയാളുടെ കൈയ്യിലെത്തിയിരിക്കുന്നത്. അതിലൂടെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. അതേസമയം പ്രവചനം നടത്തിയ മുത്തച്ഛനും ആകെ അമ്പരപ്പിലാണ്. ഇരുവരും യുഎസ്സില്‍ ഇപ്പോള്‍ വൈറലാണ്. വിശദമായ വിവരങ്ങളിലേക്ക്....

image credit: North Carolina Educati
പതിനെട്ടുകാരനായ ഡാള്‍ട്ടണ്‍ റാഡ്‌ഫോര്‍ഡ് എന്ന യുവാവ് ഇപ്പോള്‍ ഏഴാം സ്വര്‍ഗത്തിലാണ്. തനിക്ക് അടിച്ചിരിക്കുന്ന കോടികള്‍ വന്ന വഴിയെ കുറിച്ച് ആലോചിച്ച് അമ്പരന്നിരിക്കുകയാണ് ഡാള്‍ട്ടന്‍. എട്ട് കോടി 23 ലക്ഷത്തില്‍ അധികം രൂപയാണ് ഈ കൊച്ചു പയ്യന് സമ്മാനമായി കിട്ടിയിരിക്കുന്നത്. യുഎസ്സിലെ ലോട്ടറി സ്‌ക്രാച്ച് കാര്‍ഡില്‍ നിന്നായിരുന്നു ഈ നേട്ടം. ഡാള്‍ട്ടന്റെ മുത്തച്ഛന്‍ ഏകദേശം രണ്ടാഴ്ച്ച മുമ്പ് കോടികള്‍ നിനക്ക് ലോട്ടറിയിലൂടെ സമ്മാനമായി കിട്ടുമെന്ന് പ്രവചിച്ചതാണ്. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്.

ഡാള്‍ട്ടന്‍ പക്ഷേ ഈ പ്രവചനം കാര്യമായി എടുത്തിട്ടില്ലായിരുന്നു. തനിക്കൊരു ജോലിക്കായി തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു ഈ യുവാവ്. ഇതിനിടെ തന്റെ നാട്ടില്‍ തന്നെയുള്ള ഒരു കടയില്‍ കയറി ഒരു ജ്യൂസ് കുടിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇയാള്‍. ആ സമയത്താണ് അവിടെ കണ്ട് രണ്ട് ലോട്ടറി സ്‌ക്രാച്ച് കാര്‍ഡുകള്‍ വാങ്ങിയത്. നോക്കണേ ഭാഗ്യം വരുന്ന വഴി. ഇതാണ് ഡാള്‍ട്ടന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നത്. ഇയാള്‍ രണ്ടാമത്തെ ജോലിക്കായി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് പറയുന്നു.

ജനകീയാസൂത്രണ ജോലികളാണ് ഇയാള്‍ ചെയ്തിരുന്നത്. അത് പൂര്‍ത്തിയാക്കി, അടുത്ത ജോലിക്കായി പോവാനിരിക്കുകയായിരുന്നു ഈ പതിനെട്ടുകാരന്‍. കുറച്ച് വെള്ളം കുടിക്കാനായിട്ടാണ് താന്‍ അവിടെ എത്തിയത്. രണ്ട് കരോലിന ജാക്‌പോട്ട് ടിക്കറ്റുകളും ആ സമയം എടുത്തിരുന്നു. ഇതേ കടയുടെ കാര്‍ പാര്‍ക്കില്‍ വെച്ചാണ് സ്‌ക്രാച്ച് കാര്‍ഡിലെ ഫലം പരിശോധിച്ചത്. ശരിക്കും ഞെട്ടിപ്പോയെന്നും ഡാല്‍ട്ടന്‍ പറഞ്ഞു. എടുത്ത ടിക്കറ്റുകളിലൊന്നില്‍ നിന്ന് എട്ട് കോടി രൂപയില്‍ അധികമാണെന്നും യുവാവ് പറഞ്ഞു.

താന്‍ അമ്മയെയും, അച്ഛനെയും, മുത്തച്ഛനെയും വിളിച്ച് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചെന്ന് നോര്‍ത്ത് കരോലിന എജുക്കേഷന്‍ ലോട്ടറിയോട് ഡാല്‍ട്ടന്‍ പറഞ്ഞു. യുഎസ്സിലെ നോര്‍ത്ത് കരോലിനയിലെ ഡല്ലാസിലാണ് ഡാള്‍ട്ടനും കുടുംബവും താമസിക്കുന്നു. ഡല്ലാസിലെ ഹൈ ഷോള്‍സ് ഹൈവേയിലെ വില്‍സ് ഫുഡ് സ്റ്റോറില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയതെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ ഈ ലോട്ടറി അടിക്കുന്നത് വലിയൊരു പ്രവചനത്തിന് ശേഷമാണെന്നും ഡാല്‍ട്ടന്‍ വ്യക്തമാക്കി.

രണ്ടാഴ്ച്ച മുമ്പ് മുത്തച്ഛന്‍ നടത്തിയ പ്രവചനമാണ് ഇപ്പോള്‍ എന്നെ അമ്പരപ്പിക്കുന്നത്. തനിക്ക് എട്ട് കോടി രൂപ സമ്മാനം അടിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. അതിന് ശേഷമാണ് താന്‍ ടിക്കറ്റ് എടുത്തതെന്നും യുവാവ് പറഞ്ഞു. റാലെയ്ഗിലുള്ള ലോട്ടറി ആസ്ഥാനത്ത് എത്തിയാണ് ഡാള്‍ട്ടന്‍ ഈ തുക കൈപറ്റിയത്. നാല് കോടി 93 ലക്ഷത്തില്‍ അധികം രൂപ നികുതി അടക്കം പിടിച്ച് ഡാള്‍ട്ടന് ലഭിക്കും. അതല്ലെങ്കില്‍ വര്‍ഷം 50000 ഡോളര്‍ എന്ന നിലയില്‍ അടുത്ത ഇരുപത് വര്‍ഷമായി ലഭിക്കും. എന്നാല്‍ ഇത് ഒറ്റത്തവണയായി സ്വീകരിക്കുകയായിരുന്നു ഡാല്‍ട്ടന്‍.

ഹിമാചലില്‍ ഭരണം ഉറപ്പിച്ചു; കോണ്‍ഗ്രസില്‍ ഇനി പ്രിയങ്ക യുഗം; രാഹുലിന് മുകളിലുള്ള ബ്രാന്‍ഡ്!!
തന്റെ ലോട്ടറി നേട്ടം കൊണ്ട് ചില പ്ലാനുകളും ഡാള്‍ട്ടനുണ്ട്. ഇത് സേവ് ചെയ്ത് വെക്കാനാണ് യുവാവിന്റെ പ്ലാന്‍. പുതിയൊരു വാഹനം വാങ്ങുമെന്നും ഇയാള്‍ പറയുന്നു. ഷെവര്‍ലെയുടെ സില്‍വറാഡോ വാങ്ങാനാണ് പ്ലാനെന്നും ഡാള്‍ട്ടന്‍ പറഞ്ഞു. നേരത്തെ നോര്‍ത്ത് കരോലിനയിലെ ഒരു യുവതിയെ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ലോട്ടറി ഭാഗ്യം തേടി വന്നിരുന്നു. 82 ലക്ഷം രൂപയില്‍ അധികമായിരുന്നു ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. നവംബര്‍ മുപ്പതിന് ഇവര്‍ സമ്മാനം കൈപ്പറ്റുകയും ചെയ്തു. മകള്‍ ഭാഗ്യം കൊണ്ടുവന്നുവെന്നും, മറ്റ് മക്കളുടെ പിറന്നാളാണ് ലോട്ടറി നമ്പറായി എടുത്തിരുന്നതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications