ഈ രാശിക്കാർക്ക് അസൂയാവഹമായ നേട്ടങ്ങള്‍, മുന്‍കോപവും എടുത്തുചാട്ടവും വേണ്ട, നാള്‍ ഫലം അറിയാം
ഭാഗ്യം പലവഴി വരാം. ഒരു ദിവസത്തെ തലവരയൊന്നു മാറിയാൽ ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ വഴി മാറാം. ഓരോ ദിവസവും ശുഭകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കണം എന്ന് ആരാണ് ആഗ്രഹിക്കാത്തത്.
വിവാഹ കാര്യത്തിൽ ശുഭവാർത്ത കാത്തിരിക്കുന്നവരുണ്ടാകാം. വിദ്യാഭ്യാസ കാര്യത്തിൽ, ധനസമ്പാദനത്തിൽ, ദാമ്പത്യ ജീവിതത്തിൽ നല്ലതോ മോശമോ എന്താണ് നിങ്ങൾക്ക് ഇന്നത്തെ ദിവസം സംഭവിക്കുക എന്ന് വിശദമായി അറിയാം നാൾ ഫലത്തിലൂടെ...

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തു തിരിച്ചു കിട്ടും. യാത്രാഗുണം ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. സന്താനശ്രേയസ്സുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃഗുണം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. അപ്രതീക്ഷിതമായി മേലധികാരികളില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരം നേരിടേണ്ടിവരും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേദിയില്‍ ശോഭിക്കാനാകും. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കര്‍മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ദാമ്പത്യ സുഖവും, മനഃസന്തോഷവും അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അന്യദേശത്ത് താമസിക്കുന്നവര്‍ക്ക് ഗുണാനുഭവം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റത്തിന് സാധ്യത. ബിസിനസ്സ് അഭിവൃദ്ധിപ്പെടും. യാത്രാഗുണം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
എല്ലാ കാര്യത്തിലും ഉണര്‍വ്വും ഉന്മേഷവും അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. മുന്‍കോപവും, എടുത്തുചാട്ടവും ഉപേക്ഷിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട)
സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം കുറയും. പുതിയ സുഹൃത്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ വളരെ ജാഗ്രതവേണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കര്‍മ്മസംബന്ധമായി യാത്ര ആവശ്യമായി വരും. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. സന്താനങ്ങള്‍ക്ക് രോഗസാധ്യത കാണുന്നു.
വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കര്‍മ്മരംഗത്ത് പലവിധ വിഷമത കളും ഉണ്ടാകും. സാമ്പത്തിക തിരിമറിയില്‍പ്പെടാതെ സൂക്ഷിക്കുക. വസ്തുതര്‍ക്കത്തിനും കലഹത്തിനും സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കു. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം. ധനനഷ്ടത്തിനു സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ചെറിയതോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. പഴയകാല സുഹൃത്തിനെ കാണാന്‍ സാധിക്കും. വസ്തുവാഹനാദിയോഗം കാണുന്നു. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. സന്താനസൗഭാഗ്യം ഉണ്ടാകും. കലാ കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും, സാമ്പത്തികനേട്ടവും ഉണ്ടാകും. വാക്‌സാമര്‍ഥ്യം പ്രകടമാകും.












Click it and Unblock the Notifications