Get Updates
Get notified of breaking news, exclusive insights, and must-see stories!

സവിശേഷമായ ഗജകേസരി യോഗം വരുന്നു; ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഒപ്പം പ്രമോഷനും വിദേശ യാത്രയും!

ജ്യോതിഷത്തിൽ ഏറ്റവും ശുഭകരമായ യോഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഗജകേസരി യോഗം ജൂൺ 17 ന് രൂപപ്പെടുന്നു. ചന്ദ്രനും ഗുരുവും കേന്ദ്രസ്ഥാനങ്ങളിൽ പരസ്പരം ബന്ധപ്പെടുമ്പോഴാണ് ഈ യോഗം ഉണ്ടാകുന്നത്. ബുദ്ധിശക്തി, സമ്പത്ത്, സാമൂഹിക അംഗീകാരം, തൊഴിൽ പുരോഗതി എന്നിവയ്ക്ക് അനുകൂലമായ ഫലങ്ങൾ നൽകുന്ന യോഗമായാണ് ഗജകേസരി യോഗത്തെ വിശേഷിപ്പിക്കുന്നത്.

സോമവതി അമാവാസിയിൽ ബുധനും ശനിയും ഒന്നിക്കും; ഈ രാശിക്കാരുടെ വിവാഹം, വീട് പുതുക്കി പണിയും!
സോമവതി അമാവാസിയിൽ ബുധനും ശനിയും ഒന്നിക്കും; ഈ രാശിക്കാരുടെ വിവാഹം, വീട് പുതുക്കി പണിയും!

ജൂൺ 17 ബുധനാഴ്‌ച രാവിലെ 8:12ന് ചന്ദ്രൻ കർക്കടകത്തിലേക്ക് സംക്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ വ്യാഴം നേരത്തെ തന്നെയുണ്ട്. ഈ വർഷം കർക്കടക രാശിയിലെ ചന്ദ്രന്റെ സാന്നിധ്യത്തോടൊപ്പം ഗുരുവായ വ്യാഴത്തിന്റെ അനുഗ്രഹം കൂടി ചേരുന്നതിനാൽ ചില രാശിക്കാർക്ക് പ്രത്യേക ഭാഗ്യാനുഭവങ്ങൾ ലഭിക്കുമെന്നാണ് ജ്യോതിഷ വിദഗ്‌ധർ പറയുന്നത്.

gajakesari yogam 2026

സാമ്പത്തിക നേട്ടങ്ങൾ, പുതിയ അവസരങ്ങൾ, കുടുംബസൗഖ്യം എന്നിവ ഈ കാലയളവിൽ വർധിക്കാൻ സാധ്യതയുണ്ട്. കൂടാതെ ചെറുതും വലുതുമായ ഒട്ടേറെ മാറ്റങ്ങൾ ഇക്കൂട്ടരെ കാത്തിരിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഗജകേസരി യോഗം എല്ലാ രാശിക്കാരെയും ഒരുപോലെ സ്വാധീനിക്കുമോ എന്ന് ചോദിച്ചാൽ ഒരിക്കലുമില്ല. ഏതൊക്കെ രാശികൾക്ക് ഇത് ഗുണമാവുമെന്ന് നോക്കാം.

ഇടവം

ഇത്തവണത്തെ ഗജകേസരി യോഗത്തിന്റെ ഏറ്റവും മികച്ച ഫലങ്ങൾ അനുഭവിക്കുന്ന രാശികളിൽ ഒന്നാണ് ഇടവം. ഇവർ ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകാൻ സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് ഉയർച്ചയും മേലധികാരികളുടെ അംഗീകാരവും ലഭിക്കുമെന്ന് പറയപ്പെടുന്നു. സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടുകയും പുതിയ വരുമാന മാർഗങ്ങൾ തുറക്കപ്പെടുകയും ചെയ്യും. കൂടാതെ വ്യാപാര രംഗത്തുള്ളവർക്ക് പുതിയ കരാറുകളും ലാഭകരമായ ഇടപാടുകളും ലഭിക്കാമെന്നും ജ്യോതിഷികൾ പ്രവചിക്കുന്നു. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ എത്തുകയും ആത്മവിശ്വാസം വർധിക്കുകയും ചെയ്യുവാൻ ഈ സമയം സഹായിക്കും.

കർക്കടകം

കർക്കടക രാശിക്കാർക്ക് ഈ ഗജകേസരി യോഗം വളരെ പ്രത്യേകമായ ഒന്നാണ്. വ്യക്തിത്വത്തിൽ വലിയ മാറ്റങ്ങൾ അനുഭവപ്പെടുകയും സാമൂഹിക അംഗീകാരം വർധിക്കുകയും ചെയ്യുമെന്നതാണ് കാര്യം. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമായിരിക്കും ഇത്. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതലാകാം. നിക്ഷേപങ്ങളിൽ നിന്ന് മികച്ച വരുമാനം ലഭിക്കാനും സാധ്യത ഏറെയാണ്. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാകുകയും മനസമാധാനം വർധിക്കുകയും ചെയ്യുമെന്നതാണ് കാര്യം. വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാർത്ഥികൾക്കും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും.

വൃശ്ചികം

ഗജകേസരി യോഗത്തിൽ വൃശ്ചിക രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുന്ന സമയമാണ് ഇത്. തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ ലഭിക്കാനും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകൾ വർധിക്കാനും ഇടയുണ്ട്. വിദേശയാത്രകൾക്കും വിദേശ ബന്ധമുള്ള പദ്ധതികൾക്കും അനുകൂലമായ സാഹചര്യങ്ങൾ രൂപപ്പെടും. സാമ്പത്തികമായി നേട്ടങ്ങളുടെ കാലഘട്ടമാണ് വരുന്നത്. പഴയ കടബാധ്യതകളിൽ നിന്ന് ആശ്വാസം ലഭിക്കാനും സമ്പാദ്യം വർധിക്കാനും സാധ്യതയുണ്ട്. ആത്മവിശ്വാസവും തീരുമാനമെടുക്കാനുള്ള കഴിവും വർധിക്കുന്നതിനാൽ പല പ്രധാന കാര്യങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കും.

ഗജകേസരി യോഗത്തിന്റെ പൊതുഫലങ്ങൾ

രാജയോഗത്തേക്കാള്‍ പവര്‍ഫുള്‍ യോഗം! ഇന്ന് മുതല്‍ ഈ രാശിക്കാരുടെ തലവര തെളിയും

ഗജകേസരി യോഗം സാധാരണയായി ധനം, വിജ്ഞാനം, പ്രശസ്‌തി, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കുന്നതായി കരുതപ്പെടുന്നു. ഈ കാലയളവിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതും കരിയർ സംബന്ധമായ പ്രധാന ചുവടുവയ്പ്പുകൾ നടത്തുന്നതും പലർക്കും ഗുണകരമാവുന്ന ഒന്നാണ്. പ്രത്യേകിച്ച് ഇടവം, കർക്കടകം, വൃശ്ചികം രാശിക്കാർക്ക് ഈ യോഗത്തിന്റെ അനുകൂല സ്വാധീനം കൂടുതൽ അനുഭവപ്പെടുമെന്നാണ് ജ്യോതിഷികൾ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+