
പണവും പ്രശസ്തിയും കുമിഞ്ഞ് കൂടും.. എന്ത് ചെയ്താലും ഭാഗ്യം; ഈ രാശിക്കാരുടെ തലവര മാറാന്‍ സമയമായി
പുതുവര്‍ഷം പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ഉള്ളൂ. 2023 ല്‍ ജ്യോതിഷ പ്രകാരം വ്യാഴം രാശി മാറുകയാണ്. വ്യാഴത്തിന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. 2023 ല്‍ നടക്കാന്‍ പോകുന്നത് വ്യാഴത്തിന്റെ പ്രധാന സംക്രമണങ്ങളില്‍ ഒന്നാണ്. വ്യാഴത്തിന്റെ രാശി മാറ്റം അതിനാല്‍ തന്നെ ചില രാശിക്കാരില്‍ അഭൂതപൂര്‍വമായ ഭാഗ്യമാണ് കൊണ്ടു വരാന്‍ പോകുന്നത്. സാമ്പത്തിക നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.
സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിതമായ മാറ്റമാണ് വ്യാഴത്തിന്റെ രാശി മാറ്റം കൊണ്ട് ഉണ്ടാകാന്‍ പോകുന്ന നേട്ടം. പുതുവര്‍ഷത്തില്‍ മേടം രാശിയിലേക്ക് ആണ് വ്യാഴം മാറുന്നത്. പുതുവത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇത് സംഭവിക്കും. പിന്നീട് മെയ് 17 വരെ വ്യാഴം മേട രാശിയില്‍ ആണ് തുടരുക. വ്യാഴത്തിന്റെ രാശി മാറ്റം അനുഗ്രഹമാകുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം.

വ്യാഴം മേടം രാശിയില്‍ പ്രവേശിക്കുന്നതോടെ മേടം രാശിക്കാരുടെ തലവര തെളിയും. പുതുവര്‍ഷത്തിലെ ആദ്യ ദിനം തൊട്ട് ഈ മാറ്റം ദൃശ്യമാകും. ജനുവരി 1 മുതല്‍ 17 വരെ മേടം രാശിക്കാര്‍ക്ക് എന്തുകൊണ്ടും അനുയോജ്യ സമയമായിരിക്കും. കുടുംബത്തില്‍ സമ്പത്തും ഐശ്വര്യവും വന്ന് ചേരും. നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. ജനുവരി 17 വരകെ ഇവര്‍ക്ക് ഭാഗ്യകാലമായിരിക്കും.
ഒറ്റദിനം കൊണ്ട് ദേശീയ നേതൃത്വത്തില്‍; അമരീന്ദറിനും സുനില്‍ ജാഖറിനും മുന്നില്‍ ഇനി ഹിമാലയന്‍ ദൗത്യം

വിദ്യാഭ്യാസത്തിനും കലാപ്രവര്‍ത്തനത്തിനും ഏറ്റവും അനുയോജ്യമായ കാലം കൂടിയാണ് വരാന്‍ പോകുന്നത്. അപ്രതീക്ഷിതമായി വരുന്ന നേട്ടങ്ങള്‍ കുടുംബത്തെ പ്രശസ്തിയില്‍ എത്തിക്കും. ബിസിനസ് രംഗത്ത് മികച്ച വിജയം നേടാന്‍ സാധിക്കും. കലാ കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം കരസ്ഥമാകും.

മിഥുനം രാശിക്കാര്‍ക്ക് സമ്പത്ത് കുമിഞ്ഞ് കൂടും. വില പിടിപ്പുള്ള പല വസ്തുക്കളും വന്ന് ചേരും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിലനില്‍ക്കും. പുതിയ ജോലി തേടുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നതവിജയം കാത്തിരിക്കുന്നു. ഏറെ ആഗ്രഹിച്ച കാര്യം നടത്താന്‍ സാധിക്കും.
ഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗം

കര്‍ക്കിടകം രാശിക്കാരെ അടുത്ത വര്‍ഷം കാത്തിരിക്കുന്നത് വരുമാനവും ധന പുരോഗതിയുമാണ്. വ്യാഴതത്തിന്റെ സംക്രമണം കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രത്യേക ഗുണം ചെയ്യും. സമൂഹത്തില്‍ പ്രശസ്തി വന്ന് ചേരും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരും. ആരോഗ്യം സ്ഥിരമായിരിക്കും. വിനോദയാത്രയ്ക്ക് സാധ്യത.

മീനം രാശിക്കാരേയും കാത്തിരിക്കുന്നത് സാമ്പത്തിക രംഗത്തെ മികച്ച നേട്ടങ്ങളാണ്. കൈയില്‍ പെട്ടെന്ന് പണം വന്ന് ചേരും. ശമ്പള വര്‍ധനവിന് സാധ്യത കാണുന്നു. തീര്‍ത്ഥാടന യാത്രക്ക് അവസരം കാണുന്നു. അപ്രതീക്ഷിതമായി ലഭിക്കുന്ന വരുമാനം സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭത്തിന് സാധ്യത കാണുന്നു. കടം കൊടുത്ത പണം തിരികെ ലഭിക്കും.