'രാശി നോക്കി ലോട്ടറിയെടുക്കാം, ഭാഗ്യ നമ്പറുകള്‍ കൈവിടില്ല': ലോട്ടറിയില്‍ ജ്യോതിഷത്തിനും കാര്യമുണ്ട്

ഒരു ലോട്ടറി അടിക്കുക എന്നുള്ളത് ഏവരുടേയും സ്വപ്നമാണ്. എന്നാല്‍ ജീവിതകാലം മുഴുവനും ലോട്ടറി എടുത്തിട്ടും അവസാന സമ്മാനം പോലും അടിക്കാത്ത നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ടാവും. എന്നാലും ആദ്യമായി എടുത്ത ലോട്ടറിക്ക് തന്നെ ഒന്നാം സമ്മാനം അടിച്ച ചുരുക്കം ചിലരും ഉണ്ടാവും. ഒരിക്കല്‍ പോലും സമ്മാനം അടിച്ചില്ലെങ്കിലും ഒരു ദിനചര്യപോലെ ലോട്ടറി എടുക്കുന്നവരുമുണ്ട്.

ഇത്തരക്കാരില്‍ ആർക്കെങ്കിലും ജ്യോതിശാസ്ത്രത്തില്‍ വിശ്വാസം ഉണ്ടെഹ്കില്‍ അവരുടെ നക്ഷത്രം അനുസരിച്ച് ഭാഗ്യം കൊണ്ടു വരാന്‍ സാധ്യതയുള്ള ചില നമ്പറുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു പരീക്ഷണമെന്ന നിലയില്‍ നിങ്ങളുടെ നക്ഷത്രവുമായി ചേർന്ന് നില്‍ക്കുന്ന നമ്പറുകളിലൂടെ നിങ്ങള്‍ക്ക് ഭാഗ്യം പരീക്ഷിക്കാവുന്നതാണ്.

ഭാരത ജ്യോതിശാസ്ത്രപ്രകാരം ആടിന്റെ ആകൃതി

ഭാരത ജ്യോതിശാസ്ത്രപ്രകാരം ആടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ മേടം. ഇത് രാശിചക്രത്തിൽ ഉൾപ്പെടുന്ന രാശിയായതിനാൽ സൂര്യൻ മലയാളമാസം മേടത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബർ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ആട് എന്നർത്ഥം വരുന്ന മേഷം എന്ന സംസ്കൃത വാക്കിൽ നിന്നാണ് മേടം പേരുണ്ടായത്. 9, 41, 47, 49, 60, 67 എന്നിവയാണ് ഈ രാശിക്കാരുടെ ഭാഗ്യ നമ്പറുകള്‍.

ഡിസംബർ മുതൽ ഫെബ്രുവരി വരെ മാസങ്ങളിൽ

ഭാരത ജ്യോതിശാസ്ത്രപ്രകാരം കാളയുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ ഇടവം. ഡിസംബർ മുതൽ ഫെബ്രുവരി വരെ മാസങ്ങളിൽ ഭൂമദ്ധ്യരോ പ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ഹിയാഡെസ് എന്ന നക്ഷത്രക്കൂട്ടത്തേയും ഈ രാശിയിൽ കാണാം. 14, 18, 22, 31, 37, 51 എന്നിവയാണ് ഈ രാശിക്കാരുടെ ഭാഗ്യ നമ്പറുകള്‍.

ഈ രാശിക്കാർക്ക് ഭാഗ്യ നമ്പർ

ഭാരത ജ്യോതിശാസ്ത്രപ്രകാരം യുവമിഥുനങ്ങളുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ മിഥുനം. മലയള മാസം മിഥുനത്തില്‍ സൂര്യന്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി കണക്കാക്കുന്നു. മാർച്ച് മുതൽ മെയ് വരെ മാസങ്ങളിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ഈ രാശിക്കാർക്ക് 4, 5, 11, 19, 52, 68 എന്നീ നമ്പറുകളിലൂടെ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്.

Hair Care: മൂന്ന് ഇന്തപ്പഴം മാത്രം മതി, മുടി സമൃദ്ധമായി വളരും: തടി കുറയുകയും ചെയ്യും

മാർച്ച് മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത്

ചിങ്ങത്തിന്റെയും മിഥുനത്തിന്റെയും അടുത്തായി സ്ഥിതി ചെയ്യുന്ന കർക്കിടകം ഭാരത ജ്യോതിശാസ്ത്രപ്രകാരം
ഞണ്ടിന്റെ ആകൃതി കണക്കാക്കുന്നു. സൂര്യൻ മലയാളമാസം കർക്കടകത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാർച്ച് മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. 6, 10, 15, 28, 37, 68 എന്നിവയാണ് ഈ രാശിക്കാരുടെ ഭാഗ്യ നമ്പർ.

ഹത്തിന്റെ ആകൃതിയിലാണ് കണക്കാക്കുന്നത്

മാർച്ച് മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് കാണാന്‍ കഴിയുന്ന ചിങ്ങരാശി ഭാരത ജ്യോതിശാസ്ത്രപ്രകാരം സിംഹത്തിന്റെ ആകൃതിയിലാണ് കണക്കാക്കുന്നത്. ഏപ്രിൽ മാസം മുഴുവനും ചിങ്ങം രാശി കാണാൻ കഴിയും. ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം ചിങ്ങം നക്ഷത്ര രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായി ജ്യോതിശാസ്ത്രം പറയുന്നു. 2, 21, 23, 51, 61, 64 എന്നിവയാണ് ഈ രാശിക്കാരുടെ ഭാഗ്യ നമ്പറുകള്‍.

ഗ്രീസിലും യുവതിയുടെ രൂപത്തില്‍

ഭാരത ജ്യോതിശാസ്ത്രത്തില്‍ മാത്രമല്ല, ഗ്രീസിലും യുവതിയുടെ രൂപത്തില്‍ കണക്കാക്കുന്ന രാശിയാണ് കന്നി രാശി. പടിഞ്ഞാറു ഭാഗത്തുള്ള ചിങ്ങത്തിനും കിഴക്കു ഭാഗത്തുള്ള തുലാത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. സൂര്യൻ മലയാള മാസം കന്നിയിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. 5, 13, 18, 19, 21, 40 ഇവയാണ് കന്നിരാശിക്കാരുടെ ഭാഗ്യ ചിഹ്നം.

തുലാസിന്റെ ആകൃത്യില്‍

ഭാരത ജ്യോതിശാസ്ത്ര പ്രകാരം തുലാസിന്റെ ആകൃത്യില്‍ കണക്കാക്കുന്ന നക്ഷത്രരാശി ആണ് തുലാം. സൂര്യൻ മലയാള മാസം തുലാത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ജൂൺ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. അതികം തിളക്കമില്ലാത്ത നക്ഷത്രങ്ങളാണ് ഈ രാശിയിലുണ്ടാവുക. തുലാം രാശിയില്‍ പിറന്നവർക്ക് 3, 9, 15, 27, 54, 64 എന്നീ നമ്പറുകളിലൂടെ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്.

നക്ഷത്രരാശിയായ വൃശ്ചികം.

ഭാരതത്തിൽ തേളിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയായ വൃശ്ചികം. സൂര്യൻ മലയാള മാസം വൃശ്ചികത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ദൂരദർശിനിയിലൂടെ നോക്കിയാൽ ഈ ഭാഗത്ത് അനേകം നക്ഷത്രങ്ങളേയും ആകാശഗംഗ കടന്നുപോകുന്നതും കാണാന്‍ സാധിക്കും. ഭാഗ്യ നമ്പറുകള്‍- 1, 7, 10, 20, 21, 35.

നക്ഷത്രരാശി ധനുരാശി

ഭാരത ജ്യോതിശാസ്ത്ര പ്രകാരം, വില്ലിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശി ആണ് ധനുരാശി. സൂര്യൻ മലയാള മാസം ധനുവിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. വില്ലേന്തിയ തേരാളിയുടെ രൂപമാണ് ഇതിന്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആകാശഗംഗയുടെ കേന്ദ്രമുള്ളത് . 7, 11, 27, 34, 63, 65 എന്നിവയാണ് ഭാഗ്യ നമ്പറുകള്‍.

മകരം രാശിക്കാരുടെ ഭാഗ്യ നമ്പർ

ഗ്രീക്ക്‌ നക്ഷത്ര രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്ന മകരം രാശിക്ക് ഇന്ത്യയില്‍ മകര മത്സ്യത്തിന്റെ ആകൃതിയാണ് കല്‍പ്പിക്കുന്നത്. രാശി ചക്രത്തിൽ പത്താമത്തേതായ ഈ രാശിയിൽ നല്ലപ്രകാശമുള്ള നക്ഷത്രങ്ങൾ ഇല്ല. ധനു, വൃശ്ചികം രാശികൾ സമീപത്തുള്ളതിനാലാണ് ഇവയെ തിരിച്ചറിയാന്‍ സാധിക്കുന്നത്. 5, 8, 13, 23, 26, 51 എന്നിവയാണ് ഭാഗ്യ നമ്പറുകള്‍

കുഭം, മീനം രാശിക്കാരുടെ ഭാഗ്യ നമ്പർ

8, 15, 29, 31, 49, 69 എന്നിവയാണ് കുംഭം രാശിക്കാരുടെ ഭാഗ്യ നമ്പറുകള്‍. ഭാരതത്തിൽ കുടത്തിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ കുംഭം രാശി. മകരം, മീനം എന്നീ രാശികൾക്കിടയിലായിട്ടാണ് ഇതിന്റെ സ്ഥാനം. നല്ല രീതിയില്‍ തിളങ്ങുന്ന ഏതാനും നക്ഷത്രങ്ങള്‍ മാത്രമുള്ള രാശിയാണ് ഇത്. ഭാരതത്തിൽ മീനിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ മീനം. ഭാഗ്യ നമ്പർ-14, 18, 24, 33, 60, 68.

Rithu Manthra: അവളുടെ കണ്ണുകളിൽ ഗാലക്സിയും മനസ്സിൽ പ്രപഞ്ചവും, പുത്തന്‍ ലുക്കില്‍ തിളങ്ങി റിതു മന്ത്ര

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q