Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ല സമയം എന്നാല്‍ ഇതാണ്, ആഗ്രഹിച്ച കാര്യങ്ങള്‍ തൊട്ടുമുന്നിലെത്തും.. അതും ഇന്ന് തന്നെ; ഈ രാശിക്കാരാണോ

ജ്യോതിഷ പ്രകാരം എല്ലാ ദിവസവും ഗ്രഹങ്ങളുടേയും രാശികളുടേയും മാറ്റം സംഭവിക്കുന്നുണ്ട്. ഇത് പ്രകാരമാണ് ഓരോ ആള്‍ക്കാരുടെ ജീവിതത്തിലും ഭാഗ്യ നിര്‍ഭാഗ്യങ്ങളും ഗുണ ദോഷങ്ങളും നല്ല സമയവും ചീത്ത സമയവും എല്ലാം നിര്‍ണയിക്കപ്പെടുന്നത്. ചില പ്രത്യേക ദിവസങ്ങളില്‍ എല്ലാ രാശിക്കാരിലും ആ ദിവസത്തിന്റെ സ്വാധീനം ഉണ്ടാകും. പ്രത്യേകിച്ച് അമാവാസി, പൗര്‍ണമി ദിവസങ്ങളില്‍.

ശനിയാഴ്ച അതായത് ( ജനുവരി 21 ) ന് അമാവാസി ദിനമാണ്. അമാവാസിയും ശനിയാഴ്ചയും ഒന്നിച്ച് വരുന്ന ദിവസത്തെ ശനിചാരി അമാവാസി എന്ന് വിശേഷിപ്പിക്കാറുണ്ട്. ഈ ദിവസം ചില രാശിക്കാരെ സംബന്ധിച്ച് വലിയ ഭാഗ്യം ഉണ്ടാക്കുന്ന ദിവസമാണ്. ദിവസവും ഗ്രഹങ്ങളുടെയും രാശികളുടെയും മാറ്റം ഉണ്ടാവും. അതുകൊണ്ട് തന്നെ ആളുകളുടെ ജാതകത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. ശനിചാരി അമാവാസിയായ ഇന്ന് ഏതൊക്കെ രാശികള്‍ക്കാണ് ഭാഗ്യദിനമെന്ന് പരിശോധിക്കാം.

കന്നി

കന്നി

കന്നി രാശിക്കാരെ സംബന്ധിച്ച് ശനിചാരി അമാവാസി ദിനം വലിയ ഭാഗ്യങ്ങള്‍ തേടിയെത്തും. ജോലിയില്‍ ശമ്പള വര്‍ധന, സ്ഥാനക്കയറ്റം എന്നിവക്ക് സാധ്യത കാണുന്നുണ്ട്. ബിസിനസ് രംഗത്ത് നേരത്തെ എടുത്ത തീരുമാനങ്ങള്‍ക്ക് ഫലം കണ്ട് തുടങ്ങും. വീട്ടിലുള്ളവര്‍ക്ക് സന്തോഷവും ആത്മവിശ്വാസവും പകരുന്ന എന്തെങ്കിലും സംഭവം നടക്കാന്‍ സാധ്യത ഏറെയാണ്. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ കാത്ത് വിജയമുണ്ടായിരിക്കും.

2

ലോട്ടറി, നറുക്കെടുപ്പ് പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വലിയ ഭാഗ്യം കൈവരിക്കാന്‍ സാധിക്കും. ഇന്ന് കുടുംബത്തോടൊപ്പം പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് നടപ്പാകും. ഏറെ നാളായി ആഗ്രഹിക്കുന്ന കാര്യം സഫലമാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പങ്കാളിയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.

ധനു

ധനു

ശനിചാരി അമാവാസി ദിനം വലിയ ഭാഗ്യങ്ങള്‍ തേടിയെത്തുന്ന രാശിക്കാരാണ് ധനു രാശിക്കാര്‍. വ്യാപാരികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ദിനമായിരിക്കും ഇന്ന്. കച്ചവടം പൊടിപൊടിക്കും. വ്യാപാരരംഗത്ത് രണ്ടിരട്ടി വരെ ലാഭം പ്രതീക്ഷിക്കാം. വാരാന്ത്യത്തിലെ തിരക്കിന്റെ കൂടി ഫലമായിട്ടായിരിക്കും ഇത്. ഏറെ നാളായി തിരികെ ലഭിക്കാനുണ്ടായിരുന്ന പണം ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കാന്‍ സാധ്യത കാണുന്നു.

4

പുതിയ ബിസിനസ് സംബന്ധിയായ ശ്രമങ്ങളില്‍ കുടുംബത്തിന്റെ സഹായം പൂര്‍ണമായും ലഭിക്കും. പങ്കാളിയുമായി ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പറ്റിയ സമയമാണ്. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. വിളകള്‍ക്ക് വില ലഭിക്കും.

മകരം

മകരം

ശനിചാരി അമാവാസി ദിനം മകരം രാശിക്കാര്‍ക്കും നല്ല സമയമാണ്. ഏറെ നാളത്തെ കഷ്ടതകള്‍ മാറി സന്തോഷം കൈവരിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വരുമാനത്തില്‍ വര്‍ധനക്കുള്ള സാധ്യത കാണുന്നു. ചെലവ് വര്‍ധിക്കുമെങ്കിലും സാമ്പത്തികമായി അസ്ഥിരപ്പെടുത്തില്ല. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധിയുണ്ടാകും. ഇതുവഴി സാമ്പത്തികമായി ഉയര്‍ന്ന ശേഷി കൈവരിക്കാനാകും.

6

വിവാഹാലോചനകള്‍ക്ക് പറ്റിയ സമയമാണ്. ഏറെ നാളായി വിവാഹം തേടുന്നവര്‍ക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കാം. ഗൃഹനിര്‍മാണത്തിലെ അവസാന ഘട്ടവും കടന്ന് താമസം മാറാനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് ശനിചാരി അമാവാസി ദിനം ഏറെ ഭാഗ്യങ്ങള്‍ കൊണ്ടുവരും. ബിസിനസ് ചെയ്യുന്നവര്‍ക്ക് വന്‍ ലാഭം കൊയ്യാവുന്ന പദ്ധതികള്‍ ചെയ്യാനാകും. ഏറെ നാളായി ജോലി ചെയ്യുന്നവര്‍ക്ക് മെച്ചപ്പെട്ട പാക്കേജില്‍ പുതിയ ജോലി തേടിയെത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ പോലുള്ള പരീക്ഷണങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+