വായില്‍ എത്ര പല്ലുണ്ട്.. മുപ്പതോ? ഇരുപത്തെട്ടോ... നോക്കാം പല്ല് വെളിപ്പെടുത്തുന്ന നിങ്ങളുടെ സ്വഭാവം

  • Written By: Desk
Subscribe to Oneindia Malayalam

സംഖ്യകളും സ്വഭാവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച നമ്മല്‍ ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍ വായിലെ പല്ലിന്റെ എണ്ണവും സ്വഭാവവും തമ്മില്‍ ബന്ധം ഉണ്ട് എന്ന കാര്യം അറിയുമോ? കയ്യിലിരിപ്പ് നല്ലതല്ലെങ്കില്‍ വായിലെ പല്ലിന്റെ എണ്ണം കുറയും എന്ന നമ്മള്‍ തമാശയ്ക്ക് പറയാറുണ്ട്. എന്നാല്‍ പല്ലിന്റെ എണ്ണവും അതിന്റെ ആകൃതിയും ഒരു വ്യക്തിയുടെ സ്വഭാവത്തെ തിരിച്ചറിയാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.പല്ലിന്റെ എണ്ണവും രൂപവും ഒരാളുടെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കാം.

31-32 പല്ലുണ്ടെങ്കില്‍

31-32 പല്ലുണ്ടെങ്കില്‍

ആരോഗ്യവാനായ ഒരു വ്യക്തിക്ക് 32 പല്ലുകള്‍ ഉണ്ടാകും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഇതില്‍ വ്യത്യാസമുണ്ടാവുകയും ചെയ്യാം. പ്രായപൂര്‍ത്തി ആകുമ്പോള്‍ 31-32 പല്ലുകള്‍ ഉള്ള ഒരാള്‍ ജീവിതത്തില്‍ സമ്പന്നനും പ്രശസ്തനും ആകുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ സമൂഹത്തില്‍ നിലയും വിലയും ഉള്ള ആളകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന ഇവര്‍ക്ക് ധാരാളം ആരാധകരും ഉണ്ടായിരിക്കും.അതേസമയം 28-30 വരെ പല്ലുകളാണ് പ്രായപൂര്‍ത്തിയായിട്ടും ഉള്ളൂവെങ്കില്‍ അവര്‍ അനുഭവങ്ങള്‍ കൊണ്ട് ഏറെ സമ്പന്നരായിരിക്കും. ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും ഏറെക്കുറെ സമാനമായ രീതിയിലായിരിക്കും ഇവര്‍ക്ക് സംഭവിക്കുക.

25-28 പല്ലുകള്‍

25-28 പല്ലുകള്‍

വേദങ്ങള്‍ പറയുന്നതനുസരിച്ച് പ്രായപൂര്‍ത്തിയാകുമ്പോള്‍ 25 മുതല്‍ 28 വരെ പല്ലുകള്‍ ഉള്ള ആളുകള്‍ക്ക് ജീവിതത്തില്‍ എന്നും സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വരും എന്നാണ്. ജീവിതാവസാനം വരെ നീണ്ടു നില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും കുടുംബത്തില്‍ നിന്നുള്ള അകല്‍ച്ചയും അടുത്ത ആളുകളുടെ പിന്തിരിയലും എല്ലാം ഇവര്‍ നേരിടേണ്ടി വരുമത്രെ. മാത്രമല്ല, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും ഇത് വരിക എന്നും പറയുന്നു. എല്ലാവരേയും ഒരുപോലെ സ്നേഹിക്കാന്‍ കഴിയുന്ന ഇവര്‍ക്ക് പക്ഷേ ആ സ്നേഹം അതുപോലെതിരിച്ച് ലഭിക്കില്ല. അനാവശ്യമായി മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് ഏറെ ആകുലപ്പെടുന്നവര്‍ കൂടിയാണ് ഇത്തരക്കാര്‍.

25 ഉം അതില്‍ താഴെയും പല്ലുകള്‍ ഉള്ളവര്‍

25 ഉം അതില്‍ താഴെയും പല്ലുകള്‍ ഉള്ളവര്‍

ഇവര്‍ ജീവതത്തില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രയും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമത്രെ. ജീവിത വിജയം എന്നത് ഇവരെ സംബന്ധിച്ചെടുത്തോളം ഏറെ കാലത്തിനു ശേഷം മാത്രം സംഭവിക്കുന്ന ഒന്നായിരിക്കുകയും ചെയ്യും. പല്ലുകള്‍ തമ്മില്‍ അത്രെ പെട്ടന്നൊന്നും ശ്രദ്ധിക്കാത്ത രീതിയില്‍ വിടവുള്ള ആളുകള്‍ ഒരുപാട് സംസാരിക്കുന്ന പ്രകൃതക്കാരായിരിക്കും. തങ്ങളുടെ പങ്കാളികളെ സംസാരത്തിലൂടെ ആകര്‍ഷിക്കുന്നവരാണ് ഇവര്‍. ഭാഗ്യവും ഇവര്‍ക്ക് കൂടുതലായിരിക്കുമത്രെ.

പല്ലുകള്‍ തമ്മില്‍ സാമാന്യം വിടവുള്ളവര്‍

പല്ലുകള്‍ തമ്മില്‍ സാമാന്യം വിടവുള്ളവര്‍

ചിലര്‍ക്ക് പല്ലുകള്‍ തമ്മില്‍ പെട്ടന്നു മനസ്സിലാകുന്ന രീതിയില്‍ വിടവ് ഉണ്ടാവാറുണ്ട്. ഇത്തരക്കാര്‍ ആദ്യം സംസാരിച്ച് തുടങ്ങാന്‍ പിറകിലാണെങ്കിലും പിന്നീട് പെട്ടന്ന് സൗഹൃദത്തിലാകുന്നവരാണ്. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ഇവര്‍ തങ്ങളുടെ ബന്ധങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ഒളിപ്പിച്ച് വയ്ക്കാന്‍ മിടുക്കരാണ്.സ്നേഹം പ്രകടിപ്പിക്കാത്തവര്‍ കൂടിയാണ് ഇക്കൂട്ടര്‍. അതുകൊണ്ട് തന്നെ ഏത് വിഷമ ഘട്ടത്തിലും ഒപ്പം നിന്നാലും ഇവരെ മറ്റുള്ളവര്‍ പെട്ടെന്ന് ഉള്‍ക്കൊള്ളില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
shape of your teeth will say about your character

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്