Get Updates
Get notified of breaking news, exclusive insights, and must-see stories!

ദരിദ്രന്‍ പണക്കാരനാകും, തൊഴില്‍ തേടുന്നവര്‍ക്ക് തൊഴില്‍; 23 ദിവസങ്ങള്‍ ഈ രാശിക്കാര്‍ക്ക് കോളടിക്കും

ജ്യോതിഷത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് ശുക്രന്റേത്. ശുക്രൻ ചിങ്ങം രാശിയിൽ സംക്രമിച്ചിരിക്കുകയാണ്.ഭൗതിക സന്തോഷവും സ്നേഹവും നൽകുന്ന ​ഗ്രഹമാണു ശക്രൻ. ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമം വളരെ പ്രധാനപ്പെട്ടതാണ്. ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്.

സൂര്യൻ ഇപ്പോൾ സ്വന്തം രാശിയായ ചിങ്ങത്തിലാണ്. കഴിഞ്ഞ ദിവസം മുതൽ ശുക്രൻ ചിങ്ങത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ ഈ രാശിമാറ്റം സാമ്പത്തിക സ്ഥിതി, സുഖസൗകര്യങ്ങൾ, സ്നേഹ ജീവിതം എന്നിവയെ ബാധിക്കും. ഈ സമയം ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികൾ എന്ന് നമുക്ക് നോക്കാം.

1

മേടം (Aries): ശുക്രന്റെ സംക്രമം മേടം രാശിക്കാർക്ക് വളരെ ​ഗുണകരമായിരിക്കും. ഈ രാശിക്കാർക്കു തൊഴിൽ രംഗത്ത് പുരോഗതി ലഭിക്കും. ഈ സമയം ഇവർക്ക് ഏത് നേട്ടവും സ്വന്തമാക്കാൻ പറ്റും. പങ്കാളിയുമായി വഴക്കിടാതിരുന്നാൽ പ്രണയ ജീവിതം നല്ലതായിരിക്കും. സന്താനങ്ങൾ ഉണ്ടാകണമെന്ന ആഗ്രഹം സഫലമാകും. ധനലാഭമുണ്ടാകും. സൗകര്യങ്ങൾ വർദ്ധിക്കും. പഴയ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കഴിയും. അവിവാഹിതരായ ആളുകൾക്ക് പങ്കാളിയെ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.

ചര്‍മ്മം എന്നും തിളക്കത്തോടെ സൂക്ഷിക്കാം..ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ

2

ഇടവം (Taurus): ശുക്രന്റെ രാശി പരിവർത്തനം ഇടവ രാശിക്കാർക്ക് പ്രത്യേക ഫലം നൽകും കാരണം ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ഈ രാശിക്കാരുടെ ജീവിതത്തിൽ സമ്പത്തും പ്രതാപവും ഐശ്വര്യവും വർദ്ധിക്കും. നിങ്ങൾക്ക് ഒരു കാർ അല്ലെങ്കിൽ വിലപിടിപ്പുള്ള എന്തെങ്കിലും വാങ്ങാം. അമ്മയുമായുള്ള ബന്ധം മികച്ചതായിരിക്കും. പരീക്ഷ-ഇന്റർവ്യൂവിൽ വിജയിക്കും. വായ്പ ലഭിക്കും, ധനലാഭമുണ്ടാകും, വരുമാനം വർദ്ധിക്കും.

3

ചിങ്ങം (Leo): ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിച്ചിരിക്കുന്ന സമയം ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വർദ്ധിക്കും. ബഹുമാനം വർദ്ധിക്കും. പ്രണയ ജീവിതം, ദാമ്പത്യ ജീവിതം എല്ലാം സന്തോഷകരമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കരിയറിൽ നല്ല അവസരങ്ങൾ ഉണ്ടാകും. മൊത്തത്തിൽ സമയം എല്ലാ കാര്യങ്ങളിലും മികച്ചതായിരിക്കും.

സ്ലീവ് ലെസ് ബ്ലൗസും നീല സാരിയും ...ഇതെന്തൊരു അഴക്; പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറല്‍

5

തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനാണ്, അതിനാൽ ശുക്രന്റെ സംക്രമണം ഈ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. മുടങ്ങിയ ജോലികൾ വേഗത്തിൽ ആകും. വരുമാനം വർദ്ധിക്കും. പണം പെട്ടെന്ന് കണ്ടെത്താം. ഈ സമയം കരിയറിന് നല്ലതായിരിക്കും അതുപോലെ പ്രണയത്തിന്റെ കാര്യത്തിലും. വളരെ നല്ല സമയമാണ്.

6

കുംഭം (Aquarius:) ശുക്രന്റെ രാശിമാറ്റം കുംഭം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഇവരുടെ ദാമ്പത്യബന്ധം നല്ലതായിരിക്കും. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നെങ്കിൽ കൂടി അത് മാറും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും. പ്രണയ ജീവിതത്തിൽ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കാം. ബിസിനസുകാർ നന്നായി പ്രവർത്തിക്കും. ആകർഷണം വർദ്ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+