ഈ രാശിക്കാരുടെ ശുക്രനുദിച്ചു.. ഇനി വെറുതെയിരുന്നാലും പോക്കറ്റില്‍ പണം വന്ന് നിറയും!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകന്‍ എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. അസുരഗുരു എന്ന വിശേഷണം കൂടി ശുക്രനുണ്ട്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അനിതര സാധാരണമായ സൗഭാഗ്യങ്ങള്‍ വന്ന് ചേരും എന്നാണ് ഹൈന്ദവ വിശ്വാസം.
അതുകൊണ്ടാണ് നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്രദശ ആരംഭിച്ചു എന്നെല്ലാം പറയുന്നത്. ഇന്നലെ മുതല്‍ ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയിലേക്ക് എത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 2 ബുധനാഴ്ച ഉച്ചയ്ക്ക് 1:45-നും 1:51-നും ഇടയിലാണ് ഈ രാശി മാറ്റം സംഭവിച്ചത്. ശുക്രന്റെ രാശി മാറ്റം പൊതുവെ എല്ലാവര്‍ക്കും ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നവയാണ്.
അപ്പോള്‍ പിന്നെ സ്വന്തം രാശിയിലേക്കുള്ള ശുക്രന്റെ പ്രയാണം മൂലം എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാകും എന്ന് പറയേണ്ടതില്ലല്ലോ. സ്വന്തം രാശിയില്‍ ശുക്രന്‍ അത്രത്തോളം ശക്തനായിരിക്കും. ശുക്രന്റെ തുലാം രാശിയിലേക്കുള്ള സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ നോക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ശുക്രന്റെ തുലാം രാശിയിലേക്കുള്ള സംക്രമണം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടുന്നതോടെ പലവഴിക്ക് പണം കൈയിലെത്തും. മഹാലക്ഷ്മിയുടെ അനുഗ്രഹം ആവോളം ലഭിക്കും. അതിനാല്‍ തന്നെ സമ്പത്തിന്റെ വരവിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. നിങ്ങള്‍ അതിവേഗം ധനികനായി മാറാന്‍ വരെ സാധ്യത കാണുന്നു. ആസ്തിയില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കാം.
മകരം
ശുക്രന്റെ തുലാം രാശിയിലേക്കുള്ള സംക്രമണം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവര്‍ക്ക് ബംപര്‍ സമ്മാനം വരെ ലഭിക്കാനുള്ള സാധ്യതയുണ്ട്. കാരണം ഭാഗ്യദേവതയുടെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കും. സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഏത് കാര്യം ചെയ്യുമ്പോഴും പിന്തുണയുണ്ടാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ തുലാം രാശിയിലേക്കുള്ള സംക്രമണം അനുഗ്രഹമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ആഗ്രഹിച്ചിരിക്കുന്ന ട്രാന്‍സ്ഫറും ലഭിക്കും. കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാനാകും. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു.





Click it and Unblock the Notifications