• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിചാരിക്കാതെ പണം വന്ന് ചേരും, പോരാത്തതിന് പുതിയ വീടും വാഹനവും...; ഈ രാശിക്കാരുടെ ശുക്രനുദിച്ചു

  • By Desk
Google Oneindia Malayalam News

ജ്യോതിഷത്തിലെ ശുഭകരമായ ഗ്രഹം എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. ജ്യോതിഷം അറിയാത്തവര്‍ പോലും നല്ല കാലം വരുമ്പോള്‍ പൊതുവെ ഉപയോഗിക്കുന്ന വാക്കാണ് ശുക്രനുദിച്ചു എന്നുള്ളത്. ഇത് വെറുതെ പറയുന്നതല്ല. രാശിയും ഗ്രഹനിലയും ഒത്ത് വന്നാല്‍ ശുക്രനോളം ബലവാന്‍ വേറെ ഇല്ല.

വിവാഹം, സമ്പത്ത്, ഐശ്വര്യം, ലൈംഗികത, പ്രേമം, കല, കായികം തുടങ്ങിയവയെല്ലാം എല്ലാം ശുക്രന്റെ വിളനിലമാണ്. ജാതകത്തില്‍ ശുക്രന്റെ ബലത്തിന് അനുസരിച്ച് ഈ മേഖലയില്‍ അവരുടെ കഴിവുകള്‍ തെളിയിക്കപ്പെടും. നവംബര്‍ 11 വെള്ളിയാഴ്ചയോട് കൂടി ശുക്രന്‍ രാശി മാറിയിരിക്കുകയാണ്.

1

ശുക്രന്റെ രാശിമാറ്റം ഏഴ് രാശിക്കാര്‍ക്ക് അസുലഭ നേട്ടങ്ങളാണ് കാത്ത് വെച്ചിരിക്കുന്നത്. നവംബര്‍ 11-ന് ശുക്രന്‍ തുലാം രാശി വിട്ട് വൃശ്ചിക രാശിയില്‍ ആണ് പ്രവേശിച്ചത്. ഈ വര്‍ഷം ഡിസംബര്‍ അഞ്ച് വരെ ശുക്രന്‍ ഇനി വൃശ്ചിക രാശിയില്‍ ആണ് വിരാജിക്കുന്നത്.

ഇനി പണം കുമിഞ്ഞ് കൂടും, പുതിയ ജോലി.. ഭാഗ്യദേവത വാതില്‍ക്കല്‍.; ഈ രാശിക്കാര്‍ക്കിനി ഭാഗ്യനാളുകള്‍ഇനി പണം കുമിഞ്ഞ് കൂടും, പുതിയ ജോലി.. ഭാഗ്യദേവത വാതില്‍ക്കല്‍.; ഈ രാശിക്കാര്‍ക്കിനി ഭാഗ്യനാളുകള്‍

2

സന്തോഷം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കുന്നതിനാല്‍ ഈ രാശിമാറ്റം ഏറെ പ്രധാനമാണ്. ശുക്രന്‍ വൃശ്ചിക രാശിയില്‍ വിരാജിക്കുമ്പോള്‍ ഏഴ് രാശിക്കാര്‍ക്കാണ് ഭാഗ്യം കൈവരുന്നത്. അത് ഏതെല്ലാം രാശിക്കാര്‍ക്കാണ് എന്ന് പരിശോധിക്കാം

വനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരംവനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം

3

ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ രാശി മാറ്റം വലിയ ഗുണങ്ങളാണ് കൊണ്ടുവരിക. ദാമ്പത്യ ജീവിതം സുഖകരവും സന്തോഷപ്രദാനവുമായിരിക്കും. സന്താന ഭാഗ്യവും കൈവരും. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും. ശുക്രന്റെ രാശി മാറ്റം ഇടവം രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് സംക്രമിക്കുന്നത്. അതിനാല്‍ ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നുണ്ട്.

മാലിക്കിന് കോടീശ്വരിയുമായി പുതിയ പ്രേമം..? പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ആരാണ് ആയിഷ ഒമര്‍മാലിക്കിന് കോടീശ്വരിയുമായി പുതിയ പ്രേമം..? പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ആരാണ് ആയിഷ ഒമര്‍

4

കര്‍ക്കിടക രാശിക്കാര്‍ക്കും ശുക്രന്റെ രാശി മാറ്റം വലിയ ഗുണം ചെയ്യും. വൃശ്ചികരാശിയില്‍ ശുക്രന്‍ കര്‍ക്കടകത്തിന്റെ അഞ്ചാം ഭാവത്തിലേക്കാണ് പ്രവേശിക്കുന്നത്. കുടുംബത്തില്‍ സമാധാനം കൈവരും. സ്വത്ത് തര്‍ക്കങ്ങള്‍ സൗമ്യമായി പരിഹരിക്കപ്പെടും. സുഖസൗകര്യങ്ങളും സമ്പത്തും വന്ന് ചേരും. കലാകാരന്‍മാര്‍ക്ക് മികച്ച സമയം. അസുഖങ്ങളില്‍ നിന്ന് മുക്തി നേടും. ആശുപത്രിവാസവും അവസാനിപ്പിക്കാം.

5

ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്‍ നാലാം ഭാവത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ഗുണങ്ങളേറെയാണ്. ബിസിനസില്‍ പുരോഗതി കൈവരിക്കും. കൃഷിയില്‍ നല്ല വിജയം കൈവരിക്കും. കലാ-കായിക ആഭിമുഖ്യമുള്ളവര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാകും. പുതിയ കെട്ടിടം, വാഹനം, വസ്തു എന്നിവയുടെ ഉടമയാകാനും സാധ്യത കാണുന്നു. ജോലിക്കാര്‍ക്ക് ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത.

6

തുലാം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായി ഇക്കാലയളവില്‍ പണം കൈവന്നേക്കാം. തുലാം രാശിയുടെ രണ്ടാം ഭാവത്തില്‍ ആണ് ശുക്രന്‍ സംക്രമിച്ചിരിക്കുന്നത്. അതിനാല്‍ ബിസിനസില്‍ ധനലാഭം ഉണ്ടാകും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനവും കച്ചവടത്തില്‍ നിന്ന് ലാഭവും കൊയ്യാം. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കാര്യസിദ്ധി കൈവരിക്കും

7

മകരം രാശിക്കാര്‍ക്കാണ് ശുക്രന്റെ രാശി മാറ്റം സാമ്പത്തികമായി ഏറെ സഹായിക്കുന്നത്. മകരം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലേക്ക് ആണ് ശുക്രന്‍ പ്രവേശിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ പണം കൈവരും. ബിസിനസില്‍ നിന്ന് അപ്രതീക്ഷിത ലാഭം ഉണ്ടാകും. മുടങ്ങികിടന്ന ജോലികള്‍ പൂര്‍ത്തിയാകും. ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവുമാണ് ജോലിക്കാരെ കാത്തിരിക്കുന്നത്. സ്വത്ത് തര്‍ക്കങ്ങള്‍ അനുകൂല വിധി സമ്പാദിക്കാനാകും. വീട്ടില്‍ ഐശ്വര്യം വന്ന് ചേരും.

8

കുംഭം രാശിക്കാരുടെ പത്താം ഭാവത്തില്‍ ആണ് വൃശ്ചിക രാശിയില്‍ ശുക്രന്‍ സംക്രമിക്കുന്നത്. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും വിദേശത്ത് ജോലി ലഭിക്കും. നിലവിലെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പണം വന്ന് ചേരും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. ശുക്രന്റെ സ്വാധീനം മൂലം ഭാഗ്യദേവത എല്ലാ ദിവസവും കൂടെയുണ്ടാകും

9

മീനം രാശിയുടെ ഒമ്പതാം ഭാവത്തിലേക്ക് ആണ് ശുക്രന്‍ പ്രവേശിച്ചിരിക്കുന്നത്. മുടങ്ങി കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. അഭിമുഖങ്ങളിലും പരീക്ഷകളിലും മികച്ച വിജയം നേടാം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സന്താനഭാഗ്യം കൈവരും. പങ്കാളിയുമായി വേര്‍പിരിഞ്ഞ് പോയവര്‍ ഒന്നാകും. ബിസിനസ് രംഗത്ത് കാര്യമായ പുരോഗതി. തീര്‍ത്ഥാടന യാത്രകള്‍ക്ക് പറ്റിയ സമയം.

English summary
Shukra Rashi Parivartan 2022: these 7 zodiac signs get huge benefits in change of Venus in the sign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X