സൂര്യനും ശുക്രനും ഒരേ രാശിയില്‍; അടുത്ത 15 ദിവസത്തിനുള്ളില്‍ ഈ മൂന്ന് രാശിക്കാര്‍ക്ക് കോളടിക്കും
ശുക്രനുദിക്കുക എന്ന് പറഞ്ഞാല്‍ തന്നെ നല്ല കാലം എത്തി എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അത്തരത്തില്‍ മൂന്ന് രാശിക്കാര്‍ക്ക് ശരിക്കും ശുക്രനുദിച്ച സമയമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ശുക്രന്‍ രാശി മാറി ചിങ്ങം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. സൂര്യനാകട്ടെ സ്വന്തം രാശിയായ ചിങ്ങത്തില്‍ നേരത്തെ തന്നെയുണ്ട്. ഇത്തരത്തില്‍ സൂര്യനും ശുക്രനും ചിങ്ങം രാശിയില്‍ വിരാജിക്കുന്നത് ഏറ്റവും ഉത്തമമാണ്.
സൂര്യനും ശുക്രനും കൂടിച്ചേരുന്നത് 12 രാശികളിലും സ്വാധീനം ചെലുത്തുമെങ്കിലും മൂന്ന് രാശിക്കാര്‍ക്ക് പ്രത്യേക സൗഭാഗ്യം വരും എന്നാണ് കാണുന്നത്. സൂര്യന്റെയും ശുക്രന്റെയും സംയോജനം വഴി 15 ദിവസത്തിനുള്ളിലാണ് ഈ 3 രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കുക. ശുക്ര സംക്രമവും സൂര്യ-ശുക്ര സംയോജനവും ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയിക്കുക എന്ന് നമുക്ക് പരിശോധിക്കാം.

ഇടവം: ശുക്രന്റെ രാശിമാറ്റം മൂലം രൂപം കൊള്ളുന്ന സൂര്യനും ഇടവം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഇവര്‍ക്ക് ഈ സമയം പുതിയ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. കരിയറില്‍ വലിയ നേട്ടമാണ് ഇവരെ കാത്തിരിക്കുന്നത്. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും ഈ 15 ദിവസത്തിനുള്ളില്‍ സാധ്യത കാണുന്നുണ്ട്.

ഇടവം രാശിക്കാരുടെ കുടുംബത്തില്‍ സന്തോഷം വര്‍ധിക്കാനും വിലപിടിപ്പുള്ള എന്തെങ്കിലും വാങ്ങാനും നല്ല യോഗമുള്ള സമയമാണ്. ശുക്രനും സൂര്യനും ചിങ്ങം രാശിയില്‍ വിരാജിക്കുന്നതില്‍ ഏറ്റവും ഉത്തമം ആകുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ആണ്. ഈ സമയം ധനലാഭമുണ്ടാകും. പണം ലഭിക്കാനുള്ള പുതിയ വഴികളും ചിങ്ങം രാശിക്കാര്‍ക്ക് മുന്‍പില്‍ തുറക്കും.
കരിക്കോ ഫിറോസോ എം4 ടെക്കോ? യുട്യൂബില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സ് ആര്‍ക്ക്

സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകുകയും ചെയ്യും. പരസ്പര ബഹുമാനവും വര്‍ധിക്കും. ഈ 15 ദിവസം ഏറ്റവും ഉത്തമമായ മറ്റൊരു രാശി തുലാം ആണ്. തുലാം രാശിയുടെ അധിപന്‍ തന്നെ ശുക്രനാണ്.
ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം, പോകണം...; വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി ശിവദ

സൂര്യന്റെയും ശുക്രന്റെയും സംയോഗം തുലാം രാശിക്കാര്‍ക്ക് വലിയ നേട്ടമാണ് കൈവരാന്‍ പോകുന്നത്. ജോലിക്കാര്‍ക്ക് ശമ്പള വര്‍ധനവിന് ശക്തമായ സാധ്യത കാണുന്നു. പണം സമ്പാദിക്കാനുള്ള നല്ല അവസരങ്ങള്‍ ഉണ്ടാകാനും ആകര്‍ഷകമായ ശമ്പളം അടക്കമുള്ള നല്ല പാക്കേജുമായി ഒരു പുതിയ ജോലി ഓഫര്‍ വന്നേക്കാനും സാധ്യത കാണുന്നു.












Click it and Unblock the Notifications