ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും, സാമ്പത്തിക നേട്ടം ഉണ്ടാകും, നിങ്ങളുടെ ഇന്നത്തെ നാള്‍ ഫലം അറിയാം
ഓരോ ദിവസവും നിങ്ങളുടെ ഭാഗ്യം വ്യത്യാസപ്പെട്ടിരിക്കും. ഒരാളുടെ തലവര മാറാൻ ചിലപ്പോൾ നിമിഷങ്ങൾ മാത്രം മതി. നിങ്ങൾക്ക് ഭാഗ്യരേഖ തെളിഞ്ഞ ദിവസമാണെങ്കിൽ അത് മതി ജീവിതം തന്നെ മാറാൻ.
രാശി പ്രകാരം ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ഉണ്ടാകും എന്ന് അറിയാൻ ആകാംഷയില്ലേ? ധനസമ്പാദനത്തിൽ, ആരോഗ്യ കാര്യത്തിൽ, ബിസിനസ്സ് രംഗത്ത്, കുടുംബകാര്യങ്ങളിൽ, വരുമാന കാര്യത്തിൽ എന്താണ് നിങ്ങളുടെ രാശി ഫലം എന്ന് വിശദമായി വായിച്ചറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതൃ സമ്പത്ത് അനുഭവയോഗത്തില്‍ വന്നുചേരും. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും. ചഞ്ചല മനഃസ്ഥിതി ആയിരിയ്ക്കും. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസമുണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പൊതുജനങ്ങളുടെ ഇടയില്‍ ആദരവ് വര്‍ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിനു സാധ്യത. സംഗീത, നാടക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രശസ്തി വര്‍ദ്ധിക്കും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും. തൊഴിലില്‍ നിന്നുള്ള ആദായം കുറയും. അകലെയുള്ള ബന്ധുക്കള്‍ സഹായിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. സന്താനങ്ങളെക്കുറിച്ച് മനോവിഷമമുണ്ടാകും. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മനസിനു സന്തോഷം വരുന്ന സന്ദേശങ്ങള്‍ ലഭിക്കും. യാത്രകള്‍ ഉല്ലാസ പ്രദമാകും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വസ്തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കപ്പെടും. കൂട്ടുബിസിനസ്സില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തികലാഭം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥന്മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വസ്തുവകകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രതീക്ഷിച്ചത്ര ലാഭമുണ്ടാകില്ല. ഉദ്യോഗസ്ഥന്മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും. ചെലവുകള്‍ ക്രമാതീതമായി കൂടും.

കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി 3/4)
സഹോദരസ്ഥാനീയരില്‍നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസങ്ങളുണ്ടാകും.
കർണാടകയിലെ ബേക്കറി ജീവനക്കാരനായ പിണറായി: അറിയാം മുഖ്യമന്ത്രിയെക്കുറിച്ചുള്ള അറിയാക്കഥകള്‍

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. മാതൃബന്ധുക്കള്‍ക്ക് അസുഖമുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും.












Click it and Unblock the Notifications