ശുക്രദശയ്ക്കൊപ്പം രാജയോഗവും; ജൂണ്‍ 10 മുതല്‍ ഈ രാശിക്കാര്‍ക്ക് നല്ലകാലം
ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
രാശികള്‍ 12 എണ്ണമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവയാണ് അവ. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഫലം നല്‍കുന്നത് പല തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. മറ്റ് ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിരിക്കും.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് വ്യാഴവും ശുക്രനും. ഗ്രഹങ്ങളുടെ ഗുരുവിന്റെ സ്ഥാനമാണ് വ്യാഴത്തിന് കല്പിച്ച് നല്‍കിയിരിക്കുന്നത്. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴത്തിന്റെ പ്രതീകം. മെല്ലെ സഞ്ചരിക്കുന്ന ഗ്രഹങ്ങളിലൊന്ന് കൂടിയാണ് വ്യാഴം. ഒരു രാശിയില്‍ ഒരു വര്‍ഷമാണ് വ്യാഴം നില്ക്കുക. അതിനാല്‍ ഒരു രാശി ചക്രം പൂര്‍ത്തിയാക്കാന്‍ വ്യാഴത്തിന് 12 വര്‍ഷത്തെ സമയം വേണ്ടി വരും.
ഒരു വ്യാഴവട്ടക്കാലം എന്ന് പറയുന്നത് ഇതിനെയാണ്. ശുക്രനെ അസുരഗുരു എന്നാണ് വിശേഷിപ്പിക്കുന്നത്. സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ കാരകനാണ് ശുക്രന്. ഒരാളുടെ ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വൈശ്വര്യങ്ങളും ലഭിക്കും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് നല്ലകാലം വരുമ്പോള്‍ ശുക്രദശ ആരംഭിച്ചു, ശുക്രനുദിച്ചു എന്നൊക്കെ പറയുന്നത്.
ജ്യോതിഷ കലണ്ടര്‍ പ്രകാരം അധികം വൈകാതെ വ്യാഴ-ശുക്ര സംയോഗം സംഭവിക്കാന്‍ പോകുകയാണ്. ജൂണ്‍ 10 ന് ശുക്രനും വ്യാഴവും പരസ്പരം പൂജ്യം ഡിഗ്രി കോണില്‍ എത്തുകയും അതുവഴി യുതിയോഗം രൂപപ്പെടുകയും ചെയ്യും. ജ്യോതിഷത്തില്‍ ഇത് വളരെ പ്രത്യേക നിറഞ്ഞ ഒന്നാണ്. എല്ലാ രാശിക്കാരിലും ഇത് സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാര്‍ക്ക് ഇത് പ്രത്യേക നേട്ടങ്ങള്‍ കൊണ്ടുവരുന്നു. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് വ്യാഴം-ശുക്രന് സംയോഗം വഴി രൂപപ്പെടുന്ന യുതിയോഗം ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉറപ്പിക്കാം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം ഉറപ്പിക്കാം. നിയമപരമായ തര്‍ക്കങ്ങളില്‍ അനുകൂല വിധിയുണ്ടാകും. ഏറ്റെടുത്ത ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കാനാകും.
കര്‍ക്കിടകം
വ്യാഴം-ശുക്രന് സംയോഗം വഴി രൂപപ്പെടുന്ന യുതിയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. കുടുംബത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. പങ്കാളിക്കൊപ്പം ദീര്‍ഘസമയം ചെലവഴിക്കാനാകും.
തുലാം
തുലാം രാശിക്കാര്‍ക്ക് വ്യാഴം-ശുക്രന് സംയോഗം വഴി രൂപപ്പെടുന്ന യുതിയോഗം ശുഭകരമായിരിക്കും. കുടുംബത്തിന്റെയാകെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് വലിയ ലാഭം തേടിയെത്തും. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും.















Click it and Unblock the Notifications