ഇനി വാഹന പ്രേമികൾക്ക് ആഘോഷിക്കാം; മൂവർസംഘം വരുന്നു, ഈ കാറുകൾ എല്ലാത്തിനെയും തറപറ്റിക്കും
ഇന്ത്യൻ വാഹനവിപണി അനുദിനം വളരുകയാണ്. അത് നാല് ചക്ര വാഹനങ്ങളുടെ കാര്യത്തിൽ ആയാലും ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിലായാലും ഏറെക്കുറെ ശരിയായ കാര്യമാണ്. അങ്ങനെ വളർച്ചയുടെ കൊടുമുടിയിൽ നിൽക്കുന്ന വിപണി ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായി മിന്നൽ പിണർ പോലെ കിടിലൻ മോഡലുകൾ വാഹന പ്രേമികൾക്ക് മുൻപിലേക്ക് അവതരിപ്പിക്കാറുണ്ട്.
അതിനുള്ള മികച്ച അവസരമായാണ് ഈ വർഷം മെയ് മാസം കമ്പനികൾ കാണുന്നതെന്നാണ് ഇപ്പോഴത്തെ ഒരു തോന്നൽ. കാരണം അത്രയ്ക്കും മികച്ച മൂന്ന് മോഡലുകളുമായാണ് രാജ്യത്തെ ഏറ്റവും പ്രമുഖ കമ്പനികളുടെ വരവ്. ഈ മോഡലുകളിൽ എക്കാലത്തെയും ഹിറ്റായ ചില ബ്രാൻഡുകളുടെ പുതിയ പതിപ്പുകൾ കൂടിയാണ് ഉള്ളത്.

അടുത്ത മാസം വിപണിയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനങ്ങൾ ഏറെക്കുറെ നിങ്ങൾ ഊഹിച്ചു കാണും എന്നുറപ്പാണ്. അതെ നമ്മുടെ മാരുതിയുടെ ജനപ്രിയ നായകൻ സ്വിഫ്റ്റ് പുതിയ തലമുറ പതിപ്പുമായി മുൻപന്തിയിൽ തന്നെയുണ്ട്, രണ്ടാമത്തെയാൾ ഇത്തിരി ഗൗരവക്കാരനാണ്. ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഗൂർഖയുടെ 5-ഡോർ പതിപ്പാണ് കക്ഷി. മൂന്നാമതായി ടാറ്റ ആൾട്രോസിന്റെ റേസർ പതിപ്പും.
വിവാഹശേഷമുള്ള ആദ്യ പിറന്നാൾ; ജിപിയുടെ സമ്മാനം ഗോപികയ്ക്കല്ല, ഗോപിക ഫാൻസിന്!!
ഇന്ത്യയിലെ എക്കാലത്തെയും ഹിറ്റ് വാഹനങ്ങളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. പുതിയ പതിപ്പിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവും. പുതിയ സ്വിഫ്റ്റിന്റെ ഡിസൈൻ നിലവിലുള്ള ജെൻ മോഡലുമായി വളരെ സാമ്യമുള്ളതായിരിക്കും. ഹണികോമ്പ് പാറ്റേൺ ഉള്ള വലിയ ഗ്രിൽ പോലെയുള്ള ചില സൂക്ഷ്‌മമായ മാറ്റങ്ങളും വാഹനത്തിലുണ്ട്.
കൂടാതെ പുതിയ 80 ബിഎച്ച്പി കരുത്തും 108 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 3-സിലിണ്ടർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോളുമായാണ് ന്യൂ ജെൻ സ്വിഫ്റ്റ് എത്തുന്നത്. ഈ പുതിയ എഞ്ചിന് 8 ബിഎച്ച്പി കരുത്തും 5 എൻഎം ടോർക്കും കുറവാണ്. എങ്കിലും പ്രകടനത്തിന്റെ കാര്യത്തിൽ ഒട്ടും മോശമാവില്ല.
ഫോഴ്‌സ് ഗുർഖ 5-ഡോർ
ശക്തരിൽ ശക്തനായ ഫോഴ്‌സിന്റെ എസ്‌യുവി വമ്പനാണ് പട്ടികയിൽ അടുത്ത. നിരവധി മാറ്റങ്ങളോടെയാണ് പുതിയ ഗൂർഖ എത്തുന്നത്. 7-സീറ്റർ ലേഔട്ട്, വലിയ ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഡിസൈനിന്റെ കാര്യത്തിൽ പുറമെ നിന്ന് നോക്കുമ്പോൾ പെട്ടെന്ന് തിരിച്ചറിയുക വലുപ്പം തന്നെയാവും.
പവർട്രെയിനിൽ 91 ബിഎച്ച്പി കരുത്തും 250 എൻഎമ്മും പുറപ്പെടുവിക്കുന്ന നിലവിലെ 2.6 ലിറ്റർ, നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനുമായി ഗൂർഖ 5-ഡോർ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 5-ഡോർ റിയർ-വീൽ ഡ്രൈവിലും 4x4 സ്പൈക്കിലും വാഗ്‌ദാനം ചെയ്യുമെന്നാണ് വിലയിരുത്തൽ. കൂടുതൽ അറിയാൻ നമ്മൾ ഇത്തിരി ദിവസം കൂടി കാത്തിരിക്കണം.
ടാറ്റ ആൾട്രോസ് റേസർ
ടാറ്റ ഏപ്രിലിൽ തന്നെ ആൾട്രോസ് റേസർ പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അവർ പ്ലാൻ മാറ്റുകയായിരുന്നു. വാഹനത്തിന്റെ എക്സ്റ്റീരിയറിൽ, കൂടുതൽ സ്പോർട്ടി ലുക്ക് കൈവരാൻ വേണ്ടി ചില ചെറിയ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. ചെറുതെങ്കിലും പ്രകടമായ മാറ്റങ്ങൾ തന്നെയാണവ. ഇന്റീരിയറിൽ കറുപ്പ് തീമാണ് നൽകിയിരിക്കുന്നത്.
118 ബിഎച്ച്‌പിയും 172 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന നെക്‌സോണിന്റെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ പിന്തുണയോടെയാണ് വാഹനം എത്തുന്നത്. ട്രാൻസ്‌മിഷനിൽ 6-സ്‌പീഡ് മാനുവലും 7-സ്‌പീഡ് DCT ഗിയർബോക്‌സും ഉൾപ്പെടുത്തിയേക്കും.












Click it and Unblock the Notifications