കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന് രക്തം നല്കിയ പോരാളി

  • By Staff
Google Oneindia Malayalam News

സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ദുരൂഹത നിറഞ്ഞതായിരുന്നു ബോസിന്റെ തിരോധാനം. അതിനെ ചുറ്റിപ്പറ്റി സൃഷ്ടിയ്‌ക്കപ്പെട്ട വിവാദങ്ങള്‍ക്ക്‌ ഇന്നും Subhash_chandra_bose വിരാമമായിട്ടില്ല.

1945 ആഗസ്റ്റ്‌ 18ന്‌ ബോസ്‌ തായ്‌ വാനിലെ തെയ്‌കോ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ ബോസ്‌ മരിച്ചുവെന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്.

ഇതിന്റെ നിജസ്ഥിതിയെക്കുറിച്ചറിയാന്‍ മാറി മാറി വന്ന ഭാരത സര്‍ക്കാരുകള്‍ ഒട്ടേറെ കമ്മീഷനുകളെ നിയോഗിച്ചെങ്കിലും ഓരോ കമ്മീഷനും മുമ്പത്തെ കമ്മീഷന്റെ നിഗമനങ്ങളെ തള്ളിക്കളയുന്നതാണ്‌ ഇന്ത്യന്‍ ജനത സാക്ഷ്യം വഹിച്ചത്‌.

ഏറ്റമൊടുവില്‍ 1999ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തുണ്ടായ മുഖര്‍ജി കമ്മീഷന്‍ ബോസ്‌ കൊല്ലപ്പെട്ടുവെന്ന്‌ വിശ്വസിയ്‌ക്കപ്പെടുന്ന വിമാനപകടം തന്നെ ഉണ്ടായിട്ടില്ലെന്നും ബോസ്‌ മരിച്ചിരിയ്‌ക്കാന്‍ സാധ്യതയില്ലെന്നും കണ്ടെത്തി.

എന്നാല്‍ കമ്മീഷന്റെ കണ്ടെത്തല്‍ വിവാദമായതോടെ ഈ റിപ്പോര്‍ട്ട്‌ പിന്നീട്‌ വന്ന മന്‍മോഹന്‍ സിങ്‌ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

മരണാനന്തര പുരസ്കാരം വിവാദമായപ്പോള്‍

1991ല്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ ബോസിന്‌ മരണാനന്തര ബഹുമതിയായി ഭാരതരത്‌നം പ്രഖ്യാപിച്ചു. ബോസിന്റെ മരണം ഇതുവരെ സ്ഥിരീകരിയ്‌ക്കപ്പെടാത്ത സാഹചര്യത്തില്‍ ഇത്‌ പിന്‍വലിയ്‌ക്കണമെന്ന്‌ കോടതികളില്‍ പരാതി വരുന്ന സാഹചര്യമുണ്ടായപ്പോള്‍ സര്‍ക്കാര്‍ തന്നെ പുരസ്‌ക്കാരം പിന്‍വലിച്ചു.
ബോസിന്റെ മരണത്തെ സ്ഥിരീകരിയ്‌ക്കാന്‍ ചെയ്‌ത തന്ത്രമായാണ്‌ ഇപ്പോഴുമിത്‌ കരുതപ്പെടുന്നത്‌.

വിവാദ സന്യാസി

1985 വരെ ഉത്തര്‍പ്രദേശിലെ അയോധ്യയ്‌ക്കു സമീപം രാംഭവന്‍ എന്ന വീട്ടില്‍ താമസിച്ചിരുന്ന ഭഗ്‌വാന്‍ജി എന്ന സന്യാസി ബോസാണെന്ന്‌ ഒട്ടേറെ പേര്‍ വിശ്വസിച്ചിരുന്നു.

സന്യാസിയുടെ മരണത്തെ തുടര്‍ന്ന്‌ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സ്വത്തു വകകള്‍ ഏറ്റെടുത്തു. തുടര്‍ന്ന്‌ മുഖര്‍ജി കമ്മീഷന്‍ സന്യാസിയുടെ ജീവിതവും മറ്റുകാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തുകയും ശക്തമായ തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഈ വിശ്വാസത്തെ തള്ളിക്കളയുകയും ചെയ്‌തു. എന്നാലും ഈ സന്യാസിയുടെ ജീവിതംഇപ്പോഴും ഒരു ദുരൂഹതയായി തുടരുകയാണ്‌.

ഇതിനിടെ ഹിന്ദുസ്ഥാന്‍ ടൈംസ്‌ പത്രം നടത്തിയ അന്വേഷണത്തില്‍ സന്യാസി ബോസ്‌ തന്നെയായിരുന്നുവെന്ന്‌ കരുതാവുന്ന തെളിവുകള്‍ ലഭിച്ചതായി അവകാശപ്പെട്ടിരുന്നു. കയ്യക്ഷര വിദഗ്‌ദ്ധനായ ഡോ ബി ലാല്‍ നടത്തിയ പരിശോധനയില്‍ സന്യാസിയുടെയും ബോസിന്റെയും കയ്യക്ഷരം ഒന്നു തന്നെയാണെന്ന സൂചനകള്‍ ലഭിച്ചിരുന്നു.

മുന്‍ പേജില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X