ഹോം
 » 
ലോക്സഭ തിരഞ്ഞെടുപ്പ്
 » 
ബി ജെ പി vs ഐ എൻ സി പ്രകടനപത്രിക

ബി ജെ പി vs ഐ എൻ സി ലോക്സഭ തിരഞ്ഞെടുപ്പ് 2019നുള്ള പ്രകടനപത്രിക

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. പ്രധാന രാഷ്ട്രീയപാർട്ടികളെല്ലാം തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിക്കഴിഞ്ഞു. തങ്ങളുടെ നിലപാടുകളും ലക്ഷ്യങ്ങളും വിവരിക്കുന്ന പ്രകടന പത്രികകളിൽ വലിയ വലിയ വാഗ്ദാനങ്ങൾ നൽകാനും പാർട്ടികൾക്ക് മടിയില്ല. വിദ്യാഭ്യാസം, ആരോഗ്യം, സമഗ്ര വികസനം, സാമ്പത്തികരംഗം തുടങ്ങിയവയില്‍ ഏത് പാർട്ടിയാണ് മികച്ച നിലപാട് മുന്നോട്ട് വെക്കുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങൾക്ക് ഏത് പാർട്ടിയുടെ പ്രകടന പത്രികയാണോ പരിശോധിക്കേണ്ടത്, ആ പാർട്ടി തിരഞ്ഞെടുക്കൂ

ബി ജെ പി
ഐ എൻ സി
--മൂന്നാം പാർട്ടിയെ തിരഞ്ഞെടുക്കൂ --
വിദ്യാഭ്യാസം
വിദ്യാഭ്യാസം
ബി ജെ പി
വിദ്യാഭ്യാസം:
  • അധ്യാപക പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അധ്യാപക പരിശീലനത്തിനായി കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. സ്കൂളുകളിലെ അധ്യാപക യോഗ്യത ഈ സ്ഥാപനങ്ങളിൽ നിന്ന് നേടുന്ന നാല് വർഷത്തെ സംയോജിത കോഴ്സുകളായിരിക്കും. വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ ക്ലാസ്സ് മുറികളിൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. 200 പുതിയ കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും തുടങ്ങും. 2024 ഓടെ 50 പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങും.
ഐ എൻ സി
വിദ്യാഭ്യാസം:
  • വിദ്യാഭ്യാസ മേഖലയിൽ പൊതുപണം ചെലവഴിക്കുന്നത് അഞ്ച് വർഷം കൊണ്ട് ഇരട്ടിയാക്കി ജിഡിപിയുടെ ആറ് ശതമാനമാക്കും. ഒന്നു മുതൽ 12 വരെയുള്ള വിദ്യാഭ്യാസം നിർബന്ധിതവും സൌജന്യവും ആക്കും. കേന്ദ്രീയ വിദ്യാലയങ്ങളുടേയും നവോദയ വിദ്യാലയങ്ങളുടേയും എണ്ണം കൂട്ടും. മെഡിസിൻ, എൻജിനീയറിങ്, കൊമേഴ്സ്, മാനേജ്മെന്റ്, ശുദ്ധ ശാസ്ത്രം എന്നീ മേഖലകളിൽ കൂടുതൽ ഉന്നത പഠന കേന്ദ്രങ്ങൾ സ്ഥാപിക്കും. കോളേജുകളിലേയും സർവ്വകലാശാലകളിലേയും വിദ്യാർത്ഥികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ക്രോഡീകരിച്ചുകൊണ്ട് വിദ്യാർത്ഥി അവകാശ ബിൽ പാസ്സാക്കും.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X