കോടികളുടെ ആസ്തിയിലും ശാന്തമായ ജീവിതം തിരഞ്ഞെടുത്ത ധര്‍മ്മേന്ദ്ര.. ലൈംലൈറ്റില്‍ വരാതെ പെണ്മക്കളും
ധര്‍മേന്ദ്രയുടെ നിര്യാണത്തോടെ ഇന്ത്യന്‍ സിനിമയില്‍ ഒരു യുഗത്തിനാണ് അന്ത്യമായിരിക്കുന്നത്. ബോളിവുഡിലെ ഏറ്റവും തലതൊട്ടപ്പനായ നടനായിരുന്നെങ്കിലും വ്യക്തിജീവിതത്തെ ഏറ്റവും ശാന്തവും സ്വകാര്യപരമായും കൊണ്ടുനടന്നിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. സിനിമയില്‍ നിന്ന് ലഭിച്ച വലിയ സമ്പത്തിന്റേ ആഡംബരത്വത്തില് നിന്നെല്ലാം മാറി അദ്ദേഹം തിരഞ്ഞെടുത്ത ലോണാവാലയിലെ ഭവനം തന്നെ ഇതിനുദാഹരണമാണ്.
മരങ്ങളും വയലുകളും വളഞ്ഞ നടപ്പാതകളും കൊണ്ട് ചുറ്റപ്പെട്ട 100 ഏക്കര്‍ വിസ്തൃതിയുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് അദ്ദേഹം കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത്. ഇതൊരു വാനിറ്റി പ്രോപ്പര്‍ട്ടിയോ ഒരു ഷോപീസ് മാളികയോ അല്ല. ഏറെ നാള് ക്ഷമയോടെ, നിര്‍മ്മിച്ചെടുത്ത ഒരു സ്ഥലമാണിത്. ആഡംബര കാഴ്ചയ്ക്ക് പകരം ലാളിത്യം തിരഞ്ഞെടുത്ത ഒരു സ്ഥലം കൂടിയാണിത്.

മുംബൈയുടെ ആരവങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ടതായി തോന്നുന്ന ഒരു സ്ഥലത്താണ് ഫാംഹൗസ് സ്ഥിതി ചെയ്യുന്നത്. പഞ്ചാബിലെ സഹ്നെവാളില്‍ വളര്‍ന്ന ധര്മേന്ദ്രയ്ക്ക് കൃഷി കേവലം ഫാഷനായിരുന്നില്ല. അത് അദ്ദേഹത്തിന്റെ ജീവിതമായിരുന്നു. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറിയതിനുശേഷവും ആ സഹജാവബോധം അദ്ദേഹത്തില്‍ നിലനിന്നു.
ആ പ്രോപ്പര്‍ട്ടി തന്നെ ആ അടിത്തറയെ പ്രതിഫലിപ്പിക്കുന്നു. ഇവിടെ അള്‍ട്രാ മോഡേണ്‍ ഗ്ലാസ് ഫേസഡുകളോ ഫാന്‍സി ഡിസൈനര്‍ കോണുകളോ ഇല്ല. മിക്ക ഇന്‍ഡോര്‍ ഇടങ്ങളിലും മരം, കല്ല്, മണ്ണ് എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജൈവകൃഷിയിലാണ് ഈ ഫാംഹൗസിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും അരിയും ധര്‍മ്മേന്ദ്ര കൃഷി ചെയ്യുന്നു.
ധര്‍മേന്ദ്രയുടെ പെണ്മക്കള്
പ്രകാശ് കൗര്‍, ഹേമമാലിനി എന്നിവരെയാണ് ധര്‍മേന്ദ്ര വിവാഹം ചെയ്തത്. സണ്ണി, ബോബി, അജിത, വിജേത, ഇഷ, അഹാന എന്നീ ആറ് കുട്ടികളുടെ പിതാവാണ്. സണ്ണിയും ബോബിയും ഇന്ന് അറിയപ്പെടുന്ന ബോളിവുഡ് നടന്മാരാണെങ്കിലും, ധര്‍മ്മേന്ദ്രയുടെ പെണ്മക്കള്, പ്രത്യേകിച്ച് അജീതയും വിജേതയും, ശ്രദ്ധാകേന്ദ്രത്തില്‍ നിന്ന് മാറി സ്വകാര്യ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നു.
അദ്ദേഹം പ്രകാശ് കൗറിനെ 1954 ല്‍ വിവാഹം കഴിച്ചത് വെറും 19 വയസ്സുള്ളപ്പോഴാണ്. ദമ്പതികള്‍ക്ക് സണ്ണി, ബോബി, അജിത, വിജേത എന്നിങ്ങനെ നാല് കുട്ടികളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആണ് മക്കള്‍ അഭിനയം തിരഞ്ഞെടുത്തപ്പോള്‍, പെണ്മക്കള് ശാന്തമായ ജീവിതം നയിക്കാന്‍ തീരുമാനിച്ചു. അജീത ഡിയോള്‍ യുഎസ്എയിലെ സാന്‍ ഫ്രാന്‍സിസ്കോയിലുള്ള ഒരു സ്കൂളില്‍ സൈക്കോളജി അധ്യാപികയായി ജോലി ചെയ്യുന്നു.
ഇന്തോ-അമേരിക്കന്‍ ദന്തഡോക്ടര്‍ കിരണ്‍ ചൗധരിയെയാണ് അവര്‍ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നികിത, പ്രിയങ്ക ചൗധരി എന്നീ രണ്ട് പെണ്മക്കളുണ്ട്. നികിത ഒരു ദന്തഡോക്ടറാണ്, പ്രിയങ്ക ഒരു ദന്തഡോക്ടറും കോസ്മെറ്റോളജിസ്റ്റുമാണ്.
താരകുടുംബത്തിന്റെ പ്രശസ്തി ഉണ്ടായിരുന്നിട്ടും, ബോളിവുഡില്‍ നിന്ന് വളരെ അകലെയുള്ള ഒരു സ്വകാര്യ ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു അജീത.
വിജേത ഡിയോള്‍ ബിസിനസ്സിലും കുടുംബജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ധര്‍മ്മേന്ദ്ര തന്റെ നിര്‍മ്മാണ കമ്പനിയായ വിജേത പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് അവരുടെ പേര് നല്കി. ബിസിനസുകാരനായ വിവേക് ഗില്ലിനെയാണ് വിജേത വിവാഹം കഴിച്ചത്, അവര്‍ ഡല്‍ഹിയിലാണ് താമസിക്കുന്നത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്, എഴുത്തുകാരിയും എഡിറ്ററുമായ പ്രേര്‍ണ ഗില്‍, മകന് സാഹില്‍ ഗില്‍.
വിജേത രാജ്കമല് ഹോള്‍ഡിംഗ്സ് ആന്‍ഡ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്. സഹോദരിയെപ്പോലെ, അവര്‍ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും കുടുംബത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഹേമ മാലിനിയെ വിവാഹം കഴിച്ച ശേഷം ധര്‍മ്മേന്ദ്രയ്ക്ക് ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നീ രണ്ട് പെണ്മക്കള് ജനിച്ചു. ഭര്‍ത്താവ് ഭരത് തഖ്താനിയില് നിന്ന് വേര്‍പിരിഞ്ഞ ഇഷ രാധ്യ, മിറായ എന്നീ രണ്ട് പെണ്മക്കളുടെ അമ്മയാണ്.
വൈഭവ് വോറയെ വിവാഹം കഴിച്ച അഹാനയ്ക്ക് ഡാരിയന്‍ എന്നൊരു മകനും അഡിയ, ആസ്ത്രേയ എന്നീ ഇരട്ട പെണ്മക്കളുമുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications