അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു കൊല്ലം സുധി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാറപകടത്തില്‍ ആണ് കൊല്ലം സുധി മരിക്കുന്നത്. അതിന് ശേഷം പലപ്പോഴായിരുന്നു കൊല്ലം സുധിയുടെ കുടുംബം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സുധിയുടെ ഭാര്യ രേണുവിന്റെ ഷോര്‍ട്ട് ഫിലിം അഭിനയവുമായി ബന്ധപ്പെട്ടും സുധിയുടെ കുടുംബത്തിന് വീട് വെച്ച് കൊടുത്തതുമായി ബന്ധപ്പെട്ടുമായിരുന്നു ഇതെല്ലാം.

അതേസമയം പലപ്പോഴും വിവാദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി നില്‍ക്കുകയായിരുന്നു സുധിയുടെ മൂത്തമകന്‍ കിച്ചു. അപൂര്‍വമായി മാത്രമെ ഈ സംഭവങ്ങളിലെല്ലാം കിച്ചു പ്രതികരിച്ചിട്ടുള്ളൂ. സുധിയുടെ ആദ്യ ഭാര്യയിലുള്ള മകനാണ് കിച്ചു. രേണു സുധിയുടെ മൂന്നാമത്തെ ഭാര്യയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കിച്ചു.

Renu Sudhi

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കിച്ചുവിന്റെ പ്രതികരണം. ജീവിതത്തില്‍ പല മോശം അനുഭവങ്ങളും നേരിട്ടിട്ടുണ്ട് എന്നും അച്ഛനായിരുന്നു തന്റെ ആശ്വാസമെന്നും കിച്ചു പറയുന്നു. സുധിയുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളും വീട്ടുകാരില്‍ നിന്ന് നേരിട്ട പ്രശ്‌നങ്ങളും അവഗണനയുമെല്ലാം കിച്ചു തുറന്ന് പറയുന്നുണ്ട്. 2004 ല്‍ കിച്ചു ജനിച്ചത് തൊട്ടുള്ള കാര്യങ്ങളാണ് വീഡിയോയില്‍ പറയുന്നത്.

ശാലിനി എന്നായിരുന്നു തന്റെ അമ്മയുടെ പേര് എന്നും തൃശൂരായിരുന്നു ജനനം എന്നും കിച്ചു പറയുന്നു. എനിക്ക് ഒന്നര വയസുള്ളപ്പോഴാണ് അമ്മ മറ്റൊരാളുടെ കൂടെ പോകുന്നത്. അച്ഛനും അമ്മയും തമ്മിലുള്ള വഴക്കാണ് കുഞ്ഞിലേ മുതലുള്ള ഓര്‍മ. ഒരിക്കല്‍ അച്ഛന്‍ സ്‌കൂട്ടറുമെടുത്ത് ആത്മഹത്യ ചെയ്യാനായി ലോറിയില്‍ കൊണ്ടിടിച്ചതും അതിന് ശേഷം ഒരു കടത്തിണ്ണയുടെ അരികില്‍ പോയിരുന്നതുമെല്ലാം കുട്ടിക്കാലത്തെ ഓര്‍മകളാണ് എന്നും കിച്ചു പറയുന്നു.

മൂന്ന് വയസുപ്പോഴാണ് ഞാനും അച്ഛനും കൊല്ലത്തു വരുന്നത്. വല്യമ്മയാണ് പിന്നെ എന്നെ നോക്കിയത്. അഞ്ചാം ക്ലാസു വരെ അവിടെ ജീവിച്ചു. അതിനിടെയാണ് വീണ എന്ന സ്ത്രീയെ അച്ഛന്‍ വിവാഹം കഴിക്കുന്നത്. ആ സമയത്ത് അച്ഛനുമായി യാതൊരു കോണ്ടാക്ടും ഇല്ലായിരുന്നു എന്നും അവരുമായിട്ടും വഴക്ക് തന്നെയായിരുന്നു എന്നും കിച്ചു പറയുന്നു. വീണ എന്ന അവരുടെ വീട്ടിലായിരുന്നു അച്ഛന്‍ അപ്പോള്‍.

അവര്‍ക്ക് തന്നെ ഇഷ്ടമല്ലായിരുന്നു എന്നും എന്നാല്‍ വൈകിട്ട് എപ്പോഴെങ്കിലും എന്നെ വന്ന് അച്ഛന്‍ കാണാറുണ്ടായിരുന്നു എന്നും കിച്ചു പറഞ്ഞു. വീണ എന്ന ആളുടെയും രണ്ടാം വിവാഹമായിരുന്നു. ആ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് കുട്ടികളുണ്ടായിരുന്ന. ഇതിനിടെ ഞങ്ങളൊരു സ്‌കൂട്ടര്‍ എടുത്തപ്പോള്‍ ആ സ്‌കൂട്ടറിന് ആ കുട്ടികളുടെ പേരായിരുന്നു എഴുതിയിരുന്നത്. അഞ്ചാം ക്ലാസിലെ അവധിക്കാലത്താണ് ഇപ്പോഴത്തെ അമ്മ രേണുവിനെ ആദ്യമായി കാണുന്നത്.

ഞങ്ങള്‍ അപ്പോള്‍ എറണാകുളത്താണ്. അന്ന് അച്ഛന് ഷൂട്ട് ഒക്കെയുണ്ട്. ഒരുദിവസം വിഡിയോ കോളില്‍ ആണ് രേണു അമ്മയെ കാണുന്നത്. ആ സമയത്ത് അമ്മയുമായി ഭയങ്കര കമ്പനിയായിരുന്നു. സൂപ്പറായിരുന്നു ആ ടൈമില്‍. ഒരിക്കല്‍ അച്ഛന്‍ വന്ന് എന്റെ അടുത്ത് ചോദിച്ചു, 'ഞാന്‍ കല്യാണം കഴിക്കട്ടെ നിനക്കെന്താണ് പറയാനുള്ളത് എന്ന്. അച്ഛന് ഇഷ്ടമാണോ എന്നായിരുന്നു ഞാന്‍ ചോദിച്ചത്.

ഇതിനിടയ്ക്ക് വീണയും സുധിയും ഡിവോഴ്‌സ് ആയി. രേണു അമ്മയുമായുള്ള വിവാഹത്തിനുശേഷം ഞാനും അച്ഛനും അമ്മയും കൊല്ലത്ത് തന്നെയാണ് നിന്നത്. പക്ഷേ കൊല്ലത്ത് വച്ച് ചെറിയൊരു വഴക്ക് ഉണ്ടായതോടെ ഞങ്ങള്‍ കോട്ടയത്തേക്ക് മാറി. അപ്പോഴാണ് തനിക്ക് സ്വാതന്ത്ര്യം കിട്ടുന്നത് എന്ന് കിച്ചു പറയുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ എല്ലാവരുടെയും സ്വഭാവത്തിലൊരു മാറ്റം പോലെ തോന്നി.

ഞാനാണെങ്കില്‍ ആ സമയത്ത് കംപ്യൂട്ടറൊക്കെ വാങ്ങി റൂമില്‍ തന്നെ ഗെയിം കളിച്ചിരിക്കലായിരുന്നു. അച്ഛന്‍ വന്ന് ഇടയ്ക്ക് ഭക്ഷണം തന്നിട്ടു പോകും എന്നല്ലാതെ ഒരു കണക്ഷനുമില്ല. ഇടയ്ക്ക് റിഥപ്പന്‍ റൂമിലേക്ക് വന്നാല്‍ അവനെയും മടിയിലിരുത്തി ഗെയിം കളിക്കും. അതിനിടെയാണ് കൊറോണ വരുന്നത്. ആ സമയത്ത് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി വെബ് സീരിസ് ചെയ്യാന്‍ അച്ഛന്‍ പദ്ധതിയിട്ടിരുന്നു.

പക്ഷേ ലോക്ഡൗണ്‍ വന്നതോടെ അത് നടന്നില്ല. മാത്രമല്ല കുറേ കടം വന്നു. ഞാന്‍ അച്ഛന്‍, അമ്മ, റിഥപ്പന്‍, അമ്മയുടെ ചേച്ചി, അളിയന്‍, അവരുടെ രണ്ട് മക്കള്‍, പപ്പ, അമ്മ ഇവരുടെയെല്ലാം ചെലവും അച്ഛന്‍ ഒറ്റയ്ക്കാണ് നോക്കിയിരുന്നത്. അതിനിടെ താന്‍ കമ്പ്യൂട്ടര്‍ വിറ്റെന്നും ഒരു വണ്ടി വാങ്ങിയെന്നും കിച്ചു പറയുന്നു. കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ തുടങ്ങി. ആ സമയത്ത് അച്ഛന്റെ കയ്യില്‍ നിന്നും കിട്ടുന്ന ആകെ സ്‌നേഹം പൈസ മാത്രമാണ്.

കൊല്ലത്തുള്ള കൂട്ടുകാര്‍ക്കെല്ലാം എന്റെ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങളും അറിയാം. അങ്ങനെ വീട്ടുകാരുമായി ഒരു കണക്ഷനില്ലാത്ത ജീവിതമായിരുന്നു. അതിനിടെ കൂട്ടുകാരുമൊത്ത് കൂടി മോശം ശീലങ്ങളും തുടങ്ങി. പക്ഷേ അങ്ങനെ അഡിക്റ്റഡ് ഒന്നുമല്ലായിരുന്നു. അച്ഛനുമായി സംസാരിക്കുന്നത് പോലും ഷൂട്ടിനു പോകുമ്പോഴാണ്. അതിനിടെ കൊല്ലത്ത് വിളിച്ച് അവിടെ വന്ന് നില്‍ക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ സമ്മതിച്ചില്ല.

ഒരു ദിവസം അച്ഛന്‍ വന്ന് ഷൂട്ട് ഉണ്ട്, നീ വരണ്ട എന്ന് പറഞ്ഞു. എന്നെ ഷൂട്ടിനു കൊണ്ടുപോകുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. അതിനും വലിയ അടി ഉണ്ടായിട്ടുണ്ട്. എന്നാലും എന്റെ വിഷമങ്ങള്‍ പറയാന്‍ അപ്പോഴും അച്ഛനെന്ന ഒരാളുണ്ടായിരുന്നു. എന്തൊക്കെ ചെയ്താലും അച്ഛനെ വിളിക്കാം എന്ന ധൈര്യം ഉണ്ടായിരുന്നു. അതിനിടെയാണ് ഒരിക്കല്‍ അച്ഛന്‍ വിളിച്ചിട്ട് ഷൂട്ടിന് പോകുകയാണ് പിറ്റേന്ന് രാവിലെ നാല് മണിയാകുമ്പം ചങ്ങനാശേരിയില്‍ വന്നു കൂട്ടണമെന്ന് പറഞ്ഞത്.

നാല് മണിയായപ്പോള്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ ഞാന്‍ കിടന്നുറങ്ങി. രാവിലെ എന്തായാലും അച്ഛന്‍ വരുമെന്ന് ഓര്‍ത്തു. പെട്ടന്ന് അമ്മ വന്ന് തട്ടി എണീപ്പിച്ച് അച്ഛന് എന്തോ പറ്റിയെന്നു തോന്നുന്നു വിളിച്ച് നോക്കാന്‍ പറഞ്ഞു. വിളിച്ചപ്പോള്‍ പക്ഷെ ഫോണ്‍ പക്ഷേ ഓഫ് ആയിരുന്നു. ആളുകളൊക്കെ വരാന്‍ തുടങ്ങിയപ്പോള്‍ അനൂപേട്ടനെ വിളിച്ചു. 'രക്ഷിക്കാന്‍ പറ്റിയില്ലെടാ, സോറി' എന്നായിരുന്നു മറുപടി.

ശരീരം മുഴുവന്‍ തണുത്തുപോയി. ആരൊക്കെയോ ചേര്‍ന്ന് എന്നെ വണ്ടിയില്‍ കയറ്റി. ഇവര്‍ കാറില്‍ അടിച്ചുപൊളിയാണ്. എനിക്ക് എന്തു ചെയ്യണമെന്നു പോലും അറിയില്ല, റിഥപ്പനെ എങ്ങനെ നോക്കും മുന്നോട്ടുള്ള ജീവിതം വഴി മുട്ടി നില്‍ക്കുന്നു എന്നൊക്കെയാണ് തോന്നിയത്. ആ സമയത്ത് ഇവര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. ഒരു തുപ്പലിറക്കാന്‍ പോലും എനിക്കു പറ്റിയിരുന്നില്ല

അന്നു തൊട്ട് ഒന്നിനോടും എനിക്ക് ഇപ്പോഴും പ്രതികരിക്കാന്‍ പറ്റുന്നില്ല. വല്ലാത്തൊരു അവസ്ഥയിലാണ്. ആശുപത്രിയില്‍ എത്തുന്നതു വരെ ഇതൊരു പ്രാങ്ക് ആയിരിക്കണേ എന്ന് ആഗ്രഹിച്ചു. പക്ഷേ പോകുന്ന വഴിക്ക് ഇവര്‍ വാര്‍ത്ത വെച്ചതോടെ കാര്യം എനിക്ക് മനസിലായി. ആശുപത്രിയിലെത്തി അച്ഛനെ കണ്ടു. അനൂപേട്ടന്‍ എന്റടുത്ത് വന്ന് അങ്ങോട്ടുള്ള കാര്യങ്ങളെല്ലാം നോക്കിക്കൊള്ളാം എന്ന് പറഞ്ഞു.

ഇതിനിടയ്ക്ക് മൃതദേഹം കൊല്ലത്ത് കൊണ്ടുപോകണമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടായി. പക്ഷേ കാറിലിരുന്നവര്‍ അതിന് സമ്മതിച്ചില്ല. അന്ന് രാത്രി കൊല്ലത്ത് കൊണ്ടുപോയി കാണിച്ചു. പിന്നെ കോട്ടയത്തേക്കു കൊണ്ടുവന്ന് ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോഴാണ് അമ്മയും അച്ഛനും കൂട്ടരും ഒരു ബില്ല് കൊണ്ടുവന്ന് എന്റെ കയ്യില്‍ തരുന്നത്. 180000 രൂപ, അത് ചാനലുകാരുടെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞു.

ബില്ല് കൊടുത്തപ്പോള്‍ ആ പൈസ ചാനലുകാര്‍ തന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായി. അച്ഛന്‍ മരിച്ച സമയത്ത് എല്ലാവര്‍ക്കും എന്നോട് സ്‌നേഹമായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ അതില്ലാതായി. ഡ്രഗ്‌സിനോട് അഡിക്ട് ആയി. രാത്രി ഉറക്കമില്ല, കണ്ണടച്ചാല്‍ അച്ഛന്റെ മുഖമാണ് കാണുക. എല്ലാവരുടെയും ജീവിതത്തില്‍ മോശമായ സമയം ഉണ്ടാകും. ആ സമയം ഞാന്‍ മനസിലാക്കി.

ഇടയ്ക്ക് അച്ഛന്റെ കര്‍മങ്ങള്‍ ചെയ്യാന്‍ കൊല്ലത്ത് പോയിരുന്നു. അപ്പോള്‍ അവരെ ഒരുപാട് മിസ് ചെയ്തു. അന്ന് അവരങ്ങനെ പറഞ്ഞതുകൊണ്ട് അവിടെ നിന്നോട്ടെ എന്നു ചോദിക്കാന്‍ പേടിയായിരുന്നു. ആ സമയത്ത് ഒരു ജോലിക്കുപോയിരുന്നു. ഒരുദിവസം വിഡിയോ കോള്‍ ചെയ്തപ്പോള്‍ കൊല്ലത്തെ വല്യമ്മ ഞാന്‍ ജോലി ചെയ്യുന്നതു കണ്ടപ്പോള്‍ അവര്‍ക്കത് ഭയങ്കര വിഷമമായി.

അങ്ങനെ വല്യമ്മ പറഞ്ഞിട്ടാണ് ഞാന്‍ കൊല്ലത്തുവരുന്നത്. ഞാന്‍ ഇനി കൊല്ലത്തു നിന്നു പഠിക്കുകയാണെന്ന് അമ്മയുടെ വീട്ടുകാരോടു പറഞ്ഞപ്പോള്‍ അവരൊന്നും പറഞ്ഞില്ല. അവരെന്നോട് സംസാരിക്കാറേ ഇല്ലായിരുന്നു. ഇതിനിടയ്ക്ക് ചാനലുകാര്‍ ആണ് വീടു വച്ചു തരാമെന്നു പറയുന്നത്. എനിക്കും റിഥപ്പനും പറയുന്ന സ്ഥലത്ത് വീട് വച്ചു തരാമെന്ന് അവര്‍ പറഞ്ഞു. അച്ഛനില്ലാതെ അവര്‍ക്കൊപ്പം നില്‍ക്കാനാകുമായിരുന്നില്ല.

പഠനവുമായി ബന്ധപ്പെട്ട് മാറി നില്‍ക്കാന്‍ ഞാന്‍ വിചാരിച്ചു. കൊല്ലത്തു വന്നതോടെയാണ് നല്ല കാര്യങ്ങള്‍ സംഭവിച്ചത്. എനിക്കു നല്ല കൂട്ടുകാരെ കിട്ടി. ഇവരാണ് എന്നെ കൊണ്ടുപോകുന്നത്. എല്ലാത്തില്‍ നിന്നുംമാറാന്‍ പറ്റി, ആളുകളോട് സംസാരിക്കാന്‍ തുടങ്ങി, ജീവിതം തന്നെ മാറി. അമ്മയുമായി വലിയ ഒരു കണക്ഷനില്ല. ഇടയ്ക്ക് വിളിക്കും. എന്റെ കൂട്ടുകാരുടെ അമ്മയെപോലും ഫേസ് ചെയ്യാന്‍ പറ്റാത്ത ഒരവസ്ഥയായത് കൊണ്ടാണ് ഇതൊക്കെ പറയുന്നത്, കിച്ചു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+