ആമിര്‍ ഖാന് മൂന്നാമതും വിവാഹിതനാവുന്നു? വധു സഹതാരം, മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിന്റെ മറുപടി വൈറല്‍
മുംബൈ: ബോളിവുഡിനെ ആകെ ഞെട്ടിച്ച കാര്യമായിരുന്നു മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന ആമിര്‍ ഖാനും കിരണ്‍ റാവുവും തമ്മിലുള്ള വിവാഹ മോചനം. എന്നാല്‍ പരസ്പര ധാരണയോടെയുള്ള വിവാഹ മോചനമാണ് ഇതെന്നാണ് ഇരുവരും പറഞ്ഞത്. പിന്നീട് മക്കള്‍ക്ക് വേണ്ടി പല വേദികളിലും ഇവര്‍ ഒരുമിച്ച് വന്നിരുന്നു.
ഇതിന് പിന്നാലെ ആമിര്‍ വീണ്ടും വിവാഹിതനാവുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ഉടന്‍ തന്നെ അതുണ്ടാവുമെന്ന് ചില റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ താരം ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ആമിര്‍ ഖാന് റീന ദത്തയെയായിരുന്നു ആദ്യം വിവാഹം ചെയ്തത്. പിന്നീടാണ് സംവിധായിക കൂടിയായ കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധവും പിരിഞ്ഞതോടെ ആമിര്‍ പുതിയൊരു വിവാഹത്തിന് ഒരുങ്ങുന്നുവെന്നാണ് അഭ്യൂഹം. ആമിറിന്റെ പുതിയ ചിത്രം ലാല്‍ സിംഗ് ഛദ്ദയ്ക്കായി ആരാധകര്‍ കാത്തിരിക്കവെയാണ് മൂന്നാം വിവാഹം എന്ന അഭ്യൂഹം ശക്തമായത്. ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ റിലീസാവുന്നതിന് മുമ്പേ ഇത്തരത്തില്‍ വിവാദ സംഭവങ്ങള്‍ പതിവാണ്. എന്നാല്‍ വിവാഹം എന്തായാലും നടക്കുമെന്നാണ് സോഷ്യല്‍ മീഡിയ വാദം. അതിനുള്ള ഒരുക്കത്തിലാണ് ആമിറെന്നും ഇവര്‍ പറയുന്നു.

ലാല്‍ സിംഗ് ഛദ്ദ റിലീസായി കഴിഞ്ഞാല്‍ ഉടന്‍ വിവാഹ തിയതി ആമിര്‍ പ്രഖ്യാപിക്കുമെന്നാണ് ആരാധകരും പറയുന്നു. ചിത്രത്തില്‍ നിന്നുള്ള ശ്രദ്ധ മാറാതിരിക്കാനും, വിവാദങ്ങളും വിമര്‍ശനങ്ങളും ചിത്രത്തെ ബാധിക്കാതിരിക്കാനുമാണ് ആമിര്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് നിശബ്ദനായിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ബോക്സോഫീസില്‍ ചിത്രം വിജയിക്കേണ്ടത് ആമിര്‍ ഖാന് അത്യാവശ്യമാണ്. അവസാനമിറങ്ങിയ ആമിര്‍ ചിത്രം തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ വന്‍ പരാജയമായിരുന്നു. മൂന്ന് വര്‍ഷം കൂടുമ്പോള്‍ ചിത്രങ്ങള്‍ ചെയ്യുന്ന ആമിറിന് ഇത് വലിയ തിരിച്ചടിയായിരുന്നു. അതുകൊണ്ട് ഈ പടം വിജയിക്കേണ്ടതുണ്ട്.

തന്റെ മുന്‍ സിനിമയിലെ നായികയായിരിക്കും ആമിറിന്റെ വധുവെന്നാണ് അഭ്യൂഹം. അതും തുടക്ക കാലത്തെ ചിത്രമായിരിക്കുമെന്നാണ് സൂചന. നേരത്തെ നടി ഫാത്തിമ സന ഷെയ്ക്കിനെയാണ് ആമിര്‍ വിവാഹം ചെയ്യാന്‍ പോകുന്നതെന്ന് സൂചനകളുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, കിരണ്‍ റാവുവുമായുള്ള ബന്ധം തകര്‍ന്നത് ഈ കാരണം കൊണ്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദംഗലില്‍ ആമിര്‍ ഖാന്റെ മകളായി വേഷമിട്ട താരമാണ് ഫാത്തിക സന ഷെയ്ഖ്. ആമിര്‍ തന്റെ മെന്ഡോറാണെന്ന് നടി പറഞ്ഞിരുന്നു. ഇരുവരും തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഫാത്തിമയും ആമിറും വളരെ അടുപ്പത്തിലാണ്. ഫാത്തിമയുടെ അഭിനയ മികവാണ് ആമിര്‍ ഗൗരവത്തോടെ കാണുന്നത്. നേരത്തെ ഫാത്തിമ ഈ അഭ്യൂഹങ്ങളോട് ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. എന്നെ അറിയാത്തതോ ഞാന്‍ ഇതുവരെ കാണാത്തതോ ആയിട്ടുള്ള ഒരു കൂട്ടം അപരിചിതര്‍ പലതും എന്നെ കുറിച്ച് എഴുതുകയാണ്. അതില്‍ സത്യമുണ്ടോ എന്ന് പോലും അവര്‍ക്കറിയില്ല. അത് വായിക്കുന്നവര്‍ കരുതുന്നത് ഞാന്‍ നല്ലൊരു വ്യക്തിയല്ലെന്നാണ്. ഞാനൊരു മോശക്കാരിയാണെന്ന് അവര്‍ കരുതുന്നു. ഇവര്‍ എന്നോട് നേരിട്ട് ചോദിച്ചിരുന്നെങ്കില്‍ ഇതിനുള്ള മറുപടി നല്‍കുമായിരുന്നു. ഇത് ശരിക്കും എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. കാരണം ആളുകള്‍ എന്നെ കുറിച്ച് മോശം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫാത്തിമ പറഞ്ഞു.

അതേസമയം താന്‍ മൂന്നാമതും വിവാഹിതനാവുന്നു എന്ന റിപ്പോര്‍ട്ട് വ്യാജമാണെന്ന് ആമിര്‍ ഖാന് സുഹൃത്തുക്കള്‍ മുഖേന അറിയിച്ചിട്ടുണ്ട്. അത്തരമൊരു കാര്യമേ ആമിര്‍ ചിന്തിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 16 വര്‍ഷത്തോളം റീന ദത്തയുമായി ദാമ്പത്യ ബന്ധം നീണ്ടിരുന്നു ആമിറിന്. ഇത് 2002ലാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. കിരണ്‍ റാവുവിനെ ലഗാനിന്റെ സെറ്റില്‍ വെച്ചാണ് ആമിര്‍ ഖാന് കണ്ടുമുട്ടിയത്. കിരണ്‍ റാവു ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടമാരിലൊരാളായിരുന്നു. 2005ലാണ് കിരണ്‍ റാവുവിനെ ആമിര്‍ വിവാഹം ചെയ്യുന്നത്. ഇരുവരും ആസാദ് എന്നൊരു മകനുണ്ട്. ആമിര്‍ സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications