കൂടെ കിടന്ന പോലീസുകാരന് അറസ്റ്റ് ചെയ്യിച്ചു, കാലിനും പുറത്തും തല്ലി, വെളിപ്പെടുത്തലുമായി നളിനി ജമീല
കേരള സമൂഹത്തില്‍ ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നത് വലിയ അശ്ലീലമായി കണ്ടിരുന്ന കാലഘട്ടത്തില്‍ അതിനെ കുറിച്ച് സംസാരിച്ച് കോളിളമുണ്ടാക്കിയ ആക്ടിവിസ്റ്റും എഴുത്താരിയുമൊക്കെയായിരുന്നു നളിനി ജമീല. മുന്‍ ലൈംഗിക തൊഴിലാളി കൂടിയായിരുന്ന ജമീലയുടെ ആത്മകഥ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.
ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തില്‍ മേജര്‍ രവിയുമായി സംസാരിക്കവെ കേരളത്തിലെ സെക്സ് വര്‍ക്കര്‍മാരെ കുറിച്ചും, തന്റെ മുന്‍കാല അനുഭവങ്ങളെ കുറിച്ചും അവര്‍ മനസ്സ് തുറക്കുകയാണ്. അഭിമുഖം ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

കേരളത്തില്‍ ഇപ്പോഴും സ്ത്രീയുടെ ലൈംഗികത ഇത്തരത്തിലാണ്, പുരുഷന്റേത് ഇത്തരത്തിലാണ് എന്ന രീതിയിലാണ് വിശ്വസിക്കുന്നത്. പുരുഷന് ശക്തിമാനാണ് എന്നൊക്കെയാണ് വിശ്വസിക്കുന്നത്. ഇത്രയും മോശപ്പെട്ട ലൈംഗിക ധാരണയുള്ള ഒരു സ്ഥലം തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. പലസ്ഥലത്തും യാത്ര ചെയ്തതില്‍ നിന്ന് തനിക്ക് മനസ്സിലാവുന്നത് അതാണെന്നും നളിനി ജമീല പറയുന്നു. എച്ച്ഐവി പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ എല്ലായിടത്തും പുറത്തും താന്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് നളനി ജമീല വ്യക്തമാക്കി. കേരളത്തില്‍ ലൈംഗികതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന കാലമൊക്കെ കടന്നുപോയെന്നും അവര്‍ പറഞ്ഞു.

മാധ്യമങ്ങളിലൊക്കെ നളിനി ജമീല എന്നൊരു സ്ത്രീയുണ്ട് അവര്‍ക്ക് മൂവായിരം ക്ളയന്റുണ്ട് എന്നൊക്കെയാണ് വന്നത്. നേരത്തെയുള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്. പക്ഷേ അത് അവര്‍ പെരുപ്പിച്ച് കാണിച്ചതാണ്. താനൊരു സ്ഥിരം ലൈംഗിക തൊഴിലായിരുന്നില്ല എന്നതാണ് സത്യം. എല്ലാ മാധ്യമങ്ങളും പിന്നീട് മൂവായിരം പേരുള്ള എന്ന തരത്തിലാണ് സംസാരിക്കാന്‍ തുടങ്ങിയത്. ഞാന്‍ വേറെന്തൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. അതൊന്നും അവര്‍ ചോദിച്ചില്ല. എല്ലാവരും ഈ ചോദ്യമാണ് ഉന്നയിക്കുന്നത്. ഞാന്‍ കൗണ്‍സിലിംഗ് കൊടുത്തവര്‍ ഇതില്‍ അധികമുണ്ട്. പലരും വിവാഹ ജീവിതം പരാജയപ്പെട്ട്, ലൈംഗികത എന്താണെന്ന് അറിയാനായി വന്നവരുണ്ട്.

തുടക്കത്തില്‍ എന്റെ ഭര്‍ത്താവ് മരിച്ചു പോയി, എനിക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. അവരെ സംരക്ഷിക്കാന്‍ കൂട്ടുകാരികളോട് സഹായം അന്വേഷിച്ചപ്പോള്‍, അതിലൊരു സുഹൃത്ത് പറഞ്ഞുതന്ന വഴിയാണ് ഇത്. താന്‍ പറയുന്നയാളുടെ കൂടെ പോയാല്‍ കാശുകിട്ടുമെന്ന് അവള് പറഞ്ഞു. കൂടെ പോയാല്‍ എങ്ങനെയാ കാശ് കിട്ടുക, നിന്റെ ഭര്‍ത്താവ് പെരുമാറുന്നത് പോലെ അങ്ങേരും പെരുമാറുമെന്ന് സുഹൃത്ത് പറഞ്ഞു. സമൂഹം എന്ത് കരുതുമെന്നൊന്നും ഞാന്‍ നോക്കിയിട്ടില്ല. ഇരുട്ടില്‍ തുടങ്ങി ഇരുട്ടില്‍ അവസാനിക്കുന്ന പ്രശ്നം മാത്രമാണല്ലോ ഇത്. പക്ഷേ അയാളൊരു പോലീസുകാരനായിരുന്നു. രാത്രി എട്ട് മണി മുതല്‍ അഞ്ച് മണിവരെ അയാള്‍ എന്റെ കൂടെയുണ്ടായിരുന്നു.

അഞ്ചരയായപ്പോള് ഇതേ പോലീസുകാരന് വിളിച്ച് പറഞ്ഞ് രണ്ട് തെരുവ് വേശ്യകളുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. അങ്ങനെ പോലീസ് കൊണ്ടുപോയി. നല്ല അടിയാണ് സ്റ്റേഷനില്‍ കിട്ടിയത്. കാലിന്റെ അടിയില്‍ മൂന്നടി, പുറത്ത് മൂന്നടി. തിരിച്ച് നല്ല തെറിയാണ് ഞാന്‍ വിളിച്ചത്. പോലീസുകാര്‍ക്ക് അടിക്കാനുള്ള അധികാരമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. നമ്മള് മിണ്ടാതിരിക്കണമെന്ന് അറിയില്ലായിരുന്നു. ഇപ്പോഴും ആ വേദന ആലോചിക്കുമ്പോള്‍ കരച്ചില് വരും. എന്നാല്‍ ഞാന്‍ അന്ന് കരഞ്ഞില്ല. അത് പോലീസുകാരെ പേടിപ്പിച്ചിരുന്നു. കാലിനടിയിലെ അടി ശരിക്കും തലയില്‍ വരെ വേദനയുണ്ടാക്കും. എന്നാല്‍ ഞാന്‍ കാലുവലിച്ചില്ല.

പിന്നീട് അടിച്ച ഒരു അടിക്കും ഞാന്‍ കാലുവലിച്ചില്ല. എണീറ്റ് ചാടെടി എന്നായി പോലീസ്. അപ്പോഴാണ് പോടാ.... എന്ന തെറി വിളിച്ചത്. തൃശൂര്‍ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. അന്ന് എന്റെ മനസ്സില്‍ തോന്നിയ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. പോലീസിന്റെ കൂടെ വരുമ്പോള്‍ ഞാന്‍ മാത്രമെങ്ങനെയാണ് കുറ്റവാളിയാവുന്നത്. ആ പോലീസുകാരനെയും അറസ്റ്റ് ചെയ്യേണ്ടതല്ലേ. ഞാന്‍ പുസ്തകം എഴുതിയിട്ടുണ്ട്, ഷോര്‍ട്ട് ഫിലിം എടുത്തിട്ടുണ്ട്, സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍ എന്നെ വിളിക്കുന്നത് ലൈംഗിക തൊഴിലാളിയായ നളിനി ജമീലയെന്നാണ്. തനിക്ക് ബഹുമാനം തരുന്നവരാണ് ക്ലയന്റുകളില്‍ അധികമെന്നും നളിനി പറയുന്നു.

പുരുഷന്മാര്ക്ക് വേണ്ടത് കിട്ടിയില്ല എന്നൊക്കെ ചോദ്യം വരാറുണ്ട്, പക്ഷേ എപ്പോഴെങ്കിലും സ്ത്രീകള്‍ക്ക് വേണ്ടത് ലൈംഗികതയിലൂടെ കിട്ടിയില്ല എന്ന് ചോദിച്ചിട്ടുണ്ടോ? സ്ത്രീകളെ കുറിച്ച് അറിയാനുള്ള ആഗ്രഹവുമായി വന്നവരാണ് എന്റെ ക്ലയന്റുകളില്‍ ഭൂരിഭാഗവും. കല്യാണമാകുമ്പോള്‍ ഞാന്‍ എങ്ങനെയാണ് അവളോട് ഇടപെടേണ്ടത് എന്നൊക്കെയായിരുന്നു ചോദ്യം. വിവാഹ മോചനമാണ്, ഞങ്ങള്‍ക്കിടയില്‍ പക്ഷേ യാതൊരു പ്രശ്നവുമില്ല, അങ്ങനൊക്കെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഇവിടെ മനസ്സിലാക്കേണ്ടത് ഓരോ പുരുഷനും സ്ത്രീയും വ്യത്യസ്തരാണ് എന്നാണ്. അവര്‍ക്കെല്ലാം വ്യത്യസ്ത താല്പര്യങ്ങളായിരിക്കും. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാറുണ്ട്, അത് സ്ത്രീകളുടെ താല്പര്യമാണോ എന്ന് നോക്കിയിട്ട് മാത്രമേ ചെയ്യാന്‍ പാടൂ എന്നും പറഞ്ഞിട്ടുണ്ടെന്ന് നൡനി ജമീല പറയുന്നു.

ഭര്‍ത്താവില്ലാതെ താമസിച്ച ഒരു സ്ത്രീയെ സെക്സ് വര്‍ക്കര്‍ എന്നതിലുപരി സെക്സ് കൗണ്‍സിലര്‍ എന്ന് വിളിക്കാന്‍ ഈ സമൂഹത്തിന് മടിയാണ്. കാരണം അവരുണ്ടാക്കിയ നിയമപ്രകാരം അത് അങ്ങനെയാണ്. സ്ത്രീകള്‍ ഉണ്ടാക്കിയ നിയമമല്ല അത്. സ്ത്രീയാണെങ്കില്‍ ഒരു പുരുഷന് മാത്രമേ ഉണ്ടാവാന്‍ പാടൂ എന്നാണ് നിയമം. എനിക്ക് ഒരു പുരുഷന് പോര, ഒരു പുരുഷനിലും അത്ര മാത്രം ഗുണങ്ങള്‍ കണ്ടിട്ടില്ല. സെക്സില്‍ ഭാര്യ എലി ഭര്‍ത്താവ് പൂച്ച എന്ന സമ്പ്രദായമാണ്. പക്ഷേ അതൊന്നുമല്ല സെക്സ്. കേരളത്തില്‍ ബ്രോത്തല്‍ ഹൗസ് ഇല്ല എന്ന് പറയുന്നത് തെറ്റാണ്. അത്തരം ലോഡ്ജ് മുറികളുണ്ട്. കേരളത്തിന്റെ തെക്ക് തൊട്ട് വടക്ക് വരെ ഈ കമ്പനി ഹൗസുകളുണ്ട്.

സ്നേഹവും ഇടപെടലുമാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. പുരുഷന്മാര് പലരും സിനിമ കണ്ടിട്ടാണ് ആദ്യ രാത്രിയിലെ ഈ ആധിപത്യത്തിനൊക്കെ ശ്രമിക്കുന്നത്. നമ്മള് സെക്സ് ചെയ്യുന്നതിന് മുമ്പ് എന്താണ് താല്പര്യം എന്ന് അറിയുക. നമ്മള്‍ക്ക് എന്താണ് ഇഷ്ടമില്ലാത്തത് എന്ന് തുറന്ന് പറയണം. ഇന്നേവരെ എന്റെ അടുത്ത് ഒരു രാഷ്ട്രീയക്കാരനും അധികാരം കാണിച്ചിട്ടില്ല. ചില പോലീസുകാര്‍ വന്നിട്ടുണ്ട്. പക്ഷേ അവരോടും ബ്രോത്തല്‍ ചാര്‍ജ് വേണമെന്ന് പറഞ്ഞിട്ടുണ്ട്. 2005ല്‍ പുസ്തകം ഇറക്കിയ ശേഷം തൃശൂരില്‍ ഒരു സ്റ്റേഷനിലും ഒരു സ്ത്രീയെ തല്ലാന്‍ പോലീസുകാര്‍ ധൈര്യം കാണിച്ചിട്ടില്ല. പല സ്ഥലത്തും ഇപ്പോള്‍ അറസ്റ്റ് കുറഞ്ഞിട്ടുണ്ട്. തൃശൂര്‍ സ്റ്റേഷനില്‍ പോലീസ് സ്ത്രീകളെ അറസ്റ്റ് ചെയ്താല്‍ നിനക്ക് നളിനി അറിയുമോ എന്നാണ് ചോദിക്കുക. ഉണ്ട് എന്ന് പറഞ്ഞാല്‍ തല്ലില്ല.
Recommended Video

ഒരാളെ പോലും ഈ മേഖലയിലേക്ക് വിളിച്ച് കൊണ്ടുവന്നിട്ടില്ല. ആരെയും കാണിച്ച് ഇവരില്‍ നിന്ന് ഇത്ര പൈസ വാങ്ങി തരാമെന്നും പറഞ്ഞിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ എനിക്ക് സിനിമാ മേഖലയില്‍ വരെ സുഹൃത്തുക്കളുണ്ടാവുമായിരുന്നു. പലരും കൃത്യമായ കാശ് കിട്ടുന്നത് കൊണ്ട് ഇവിടെ തുടരാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് പറ്റാത്തത് കൊണ്ട് അവര്‍ക്ക് പറ്റുന്ന മേഖലയില്‍ തൊഴില്‍ വാങ്ങി കൊടുത്തിട്ടുണ്ട്. വലിയ പഠിച്ചവരൊന്നും ആയിരിക്കില്ല. എഴുത്തുകാരന് പവനന് ഞങ്ങളില്‍ ഒരാളെ അദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്കാരിയായി നിയമിക്കുകയും ചെയ്തു. രണ്ട് മക്കളുണ്ട്. ഒരാള്‍ എനിക്കെതിരാണ്. മറ്റൊരാള്‍ പക്ഷേ അഭിപ്രായമൊന്നും പറയില്ലെന്നും നളിനി ജമീല പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications