ഇവരൊക്കെ ഉള്ളത് കൊണ്ടാവും നാടിന്റെ നന്മ വറ്റാത്തത്, വിജയന് ചേട്ടന് സല്യൂട്ടുമായി അനീഷ് രവി
മിനിസ്ക്രീനില്‍ മിന്നിത്തിളങ്ങുന്ന നടനാണ് അനീഷ് രവി. അഭിനയത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരമാണ് അദ്ദേഹം. സ്വന്തം സീരിയലുകളിലെ താരങ്ങളുമായുള്ള അഭിമുഖങ്ങള്‍ അടക്കം അനീഷ് നടത്താറുണ്ട്. നമ്മുടെ ചുറ്റിലും നന്മ വറ്റാത്ത മനുഷ്യരുണ്ടെന്നും, അവരുള്ളത് കൊണ്ടാണ് നമ്മുടെ നാട് ഇപ്പോഴും ഇങ്ങനെ നില്‍ക്കുന്നതെന്നും അനീഷ് കുറിച്ചിരിക്കുകയാണ്. താന്‍ താമസിക്കുന്ന ഫ്ളാറ്റിലെ സെക്യൂരിറ്റിയെ കുറിച്ചായിരുന്നു അനീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതിന് കാരണമായ സംഭവത്തെ കുറിച്ച് നടനെഴുതിയ കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

നല്ല കാഴ്ച 'ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണുകള്‍ 'പണിമുടക്കാറുണ്ട് ' കണ്ണിന് ഒരല്‍പ്പം വിശ്രമം വേണമെന്ന് ഡോക്ടര്‍, ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു. കഴിഞ്ഞ 6 ദിവസമായി വീട്ടില്‍ തന്നെ (ഫ്ലാറ്റില്‍ )ഇന്നലെ വൈകുന്നേരം ഒന്ന് പുറത്തിറങ്ങാമെന്നു കരുതി. അടുത്ത കട വരെ പോയി പാല് വാങ്ങാം ഒരു ചെറിയ തുണി സഞ്ചിയുമെടുത്തു പുറത്തിറങ്ങിയപ്പോഴാണ് തനിക്ക് ഞെട്ടിപ്പിക്കുന്ന അനുഭവം ഉണ്ടായതെന്ന് അനീഷ് പറഞ്ഞു. ഗേറ്റിന് സമീപമെത്തിയപ്പോ സെക്യൂരിറ്റി ചേട്ടന് പറഞ്ഞു സാറെ ഈ നമ്പറിലേക്കൊന്നു വിളിയ്ക്കുമോ?ഒരു ഫോണ്‍ എനിയ്ക്കു നേരെ നീട്ടി, അപ്പോഴേയ്ക്കും മറുതലയ്ക്കല്‍ നിന്നും കണ്ണാ നീ ഇതെവിടെയാണ്? ഒരമ്മയുടെ ശബ്ദം, എനിക്കൊന്നും ഇത് കേട്ടിട്ട് മനസിലായില്ല.
സെക്യൂരിറ്റി ചേട്ടന് പറഞ്ഞു, സര് ഒന്ന് സംസാരിയ്ക്കുമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഈ ഫോണ്‍ ഇവിടെ ഗേറ്റിന് മുന്നില്‍ റോഡില്‍ കിടന്നു കിട്ടിയതാണെന്നും ചേട്ടന് പറഞ്ഞു. അവര്‍ക്കു തിരികെ കൊടുക്കാന്‍ ഞാന്‍ അങ്ങോട്ട് വിളിക്കുകയായിരിന്നു നേരെത്തെ ഈ ഫോണില്‍ വിളിച്ച ആളോടും ഞാന്‍ പറഞ്ഞു ഫോണ്‍ എന്റെ കയ്യിലുണ്ടെന്ന്, പക്ഷെ ഇത് വരെയും ആരും വന്നില്ല സാര്‍ ഒന്ന് സംസാരിയ്ക്കുമോ? ഞാന്‍ ആ അമ്മയോട് കാര്യം പറഞ്ഞു അഡ്രസ് പറഞ്ഞു കൊടുത്തു കണ്ണന്റെ അച്ഛനോടും സംസാരിച്ചു ഞങ്ങള്‍ ഉടന്‍ വരാം സര് എന്റെ മോന്റെ ഫോണ്‍ എങ്ങിനെയോ നഷ്ടപ്പെട്ടതാ, ജോലി അന്വേഷിച്ചിറങ്ങിയതാ, ഒരുപാടു നന്ദിയുണ്ട് ഞങ്ങള്‍ ഉടന്‍ വരാമെന്നും അവര്‍ കോളില്‍ പറഞ്ഞു.
ഫോണ്‍ സെക്യൂരിറ്റി ചേട്ടനെ തിരികെ ഏല്പിച്ചു പാലു വാങ്ങാനായി ഞാന്‍ നടന്നപ്പോഴാണ് മറ്റൊരു ഫോണ്‍ ശബ്ദം.
ശബ്ദം കേട്ട ഭാഗത്തേയ്ക്ക് എന്റെ കണ്ണുകള്‍ പരതി നടന്നു. സെക്യൂരിറ്റി ചേട്ടന് തന്റെ പോക്കറ്റില്‍ നിന്നും പൊട്ടി പൊളിഞ്ഞ തന്റെ കുഞ്ഞു ഫോണ്‍ എടുത്തു ആരോടോ സംസാരിയ്ക്കുന്നു അതെ, വിജയനാണ്. അപ്പോഴും മറു കയ്യില്‍ തനിയ്ക്ക് കിട്ടിയ വില കൂടിയ ഫോണ്‍ അവകാശിയ്ക്കായ് ഭദ്രമായി ചേര്‍ത്ത് പിടിച്ചു അഭിമാനത്തോടെ ആ മനുഷ്യന് അങ്ങനെ നില്‍ക്കുകയാണ് ആ നിഷ്കളങ്കനായ മനുഷ്യനെ ഒരുപാടു സ്നേഹത്തോടെ വീണ്ടും ഞാന്‍ നോക്കി നിന്നു അറിയാതെ എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നുവെന്ന് അനീഷ് പറഞ്ഞു.
സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തന്റെ കണ്ണീര് കണ്ട് എന്ത് പറ്റി സാര്‍ എന്ന് വിജയന് ചേട്ടന് ചോദിച്ചു. ഒന്നുമില്ല എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ വിജയന് ചേട്ടന്റെ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അത്ഭുതം കൂറി. ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നില്‍ക്കുന്നെ. വിജയന് ചേട്ടന് ഒരു സല്യൂട്ട് എന്നും അനീഷ് കുറിപ്പില്‍ പറഞ്ഞു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications