Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ് പണ്ഡിറ്റ് പറഞ്ഞിട്ടാണ് ആ പാട്ട് പാടിയത്, ആദ്യമേ പറഞ്ഞ് വെച്ചു, അപമാനിച്ചിട്ടില്ലെന്ന് അസീസ്

ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് പരിപാടിയില്‍ നടന്‍ സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചുവെന്ന വിവാദത്തില്‍ വിമര്‍ശനങ്ങള്‍ കടുത്ത് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് നടനും കോമഡി താരവുമായ അസീസ് നെടുമങ്ങാട്. സന്തോഷ് പണ്ഡിറ്റ് ഷോയെ കുറിച്ച് തെറ്റിദ്ധരിച്ച് വെച്ചിരിക്കുകയാണെന്ന് അസീസ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ടിവി സന്തോഷ് പണ്ഡിറ്റിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. നടന്‍ ബിനു അടിമാലിയെ സന്തോഷ് അപമാനിക്കുന്ന വീഡിയോ ആയിരുന്നു ഇത്. സന്തോഷ് പണ്ഡിറ്റിനെതിരെയും വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് അസീസ് രംഗത്ത് വന്നിരിക്കുന്നത്.

1

സന്തോഷ് പണ്ഡിറ്റിനെ ഷോയില്‍ ആരും അപമാനിച്ചിട്ടില്ലെന്ന് അസീസ് പറയുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ ഇത് സന്തോഷ് പണ്ഡിറ്റ് തന്നെ ഒപ്പിച്ചതാണ്. അതില്‍ പറഞ്ഞിരിക്കുന്ന കാര്യം ഞാന്‍ ഇങ്ങനെ പാടുമെന്നും, അന്നേരം നിങ്ങള്‍ ഇതുപോലെ മാറ്റി പാടണമെന്നാണ്. ഇത് പുള്ളി തന്നെയാണ് അവരോട് പറഞ്ഞതാണ്. സന്തോഷ് തന്നെ പറഞ്ഞിട്ടാണ് അത് ചെയ്തിട്ടുള്ളത്. ഇനി പണ്ഡിറ്റിന് അത് കളിയാക്കലായി തോന്നിയെങ്കില്‍ തൊട്ടടുത്ത ദിവസം നടക്കുന്ന എപ്പിസോഡില്‍ പറയാമായിരുന്നു. എന്നാല്‍ അങ്ങനെ എതിര്‍പ്പൊന്നും പണ്ഡിറ്റ് അറിയിച്ചിട്ടില്ല.

പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

2

സ്റ്റാര്‍ മാജിക്കിലെ ഇന്‍ട്രോ ഒന്നും സ്‌ക്രിപ്റ്റഡ് അല്ല, അവിടെ പറഞ്ഞ കാര്യങ്ങള്‍ പ്രശ്‌നമുള്ളതാണെങ്കില്‍ അന്നേരം തന്നെ വിളിച്ച് പറയാന്‍ ആളുണ്ട്. അവര് അത് നിരീക്ഷിക്കുന്നുണ്ട്. മനസ്സില്‍ തന്നെ എഡിറ്റ് ചെയ്താണ് അവിടെ എല്ലാ കാര്യങ്ങളും പറയുന്നത്. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയുടെ രീതികളൊന്നും സന്തോഷ് പണ്ഡിറ്റിന് അറിയാത്തത് കൊണ്ട് സംഭവിച്ചതാണ് ഇപ്പോഴത്തെ കാര്യങ്ങളെന്ന് അസീസ് പറയുന്നു. ഈ ഷോയില്‍ ഞങ്ങള്‍ ആരെയും ദ്രോഹിക്കാറില്ല. കൂട്ടുകാരെല്ലാം ഒരുമിച്ച് ഇരിക്കുന്നത് പോലെയാണ് സ്റ്റാര്‍ മാജിക്കല്‍ എത്തുന്നത്. കൂട്ടുകാര്‍ പരസ്പരം പറയുന്ന തമാശകള്‍ മാത്രമാണ് അതില്‍ നടക്കുന്നത്.

3

തമാശകള്‍ കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അത് അറ്റാക്ക് ചെയ്യുന്നതായി ഒക്കെ തോന്നും. പക്ഷേ സുഹൃത്തുക്കളുടെ ഇടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണത്. അതാണ് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്നത്. ആരെയും അവഹേളിക്കുന്ന രീതിയില്‍ ഒന്നും ചെയ്തിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ എന്നേ പോയേനെ. ഷിയാസ് എപ്പോഴെ കളഞ്ഞിട്ട് പോയേനെ. ആ പരിപാടിയുടെ ജോണര്‍ ആണത്. സന്തോഷ് പണ്ഡിറ്റ് ഷോയില്‍ ഗസ്റ്റ് ആയിട്ടല്ല വന്നത്. ഞങ്ങളെ പോലെ മത്സരത്തില്‍ പങ്കെടുക്കാന്‍ വന്നതാണ്. സന്തോഷേട്ടന് സത്യത്തില്‍ പരിപാടിയുടെ ജോണര്‍ അറിയില്ലെന്നും അസീസ് പറഞ്ഞു.

4

മുമ്പൊരിക്കലും ഇതേ പോലെ രസകരമായ സംഭവമുണ്ടായിരുന്നു. സ്റ്റാര്‍ മാജിക്കില്‍ അദ്ദേഹം മുമ്പ് വന്നപ്പോള്‍ നിങ്ങളുടെ ഒരു ആരാധിക വന്നിട്ടുണ്ടെന്നും, അവളെ നായികയാക്കണമെന്നും ലക്ഷ്മി അദ്ദേഹത്തോട് പറഞ്ഞു. എങ്കില്‍ വരാന്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ലക്ഷ്മി വിളിച്ചത് തങ്കച്ചനെയായിരുന്നു. അതൊരു ക്യാരക്ടര്‍ ആയിരുന്നു. പക്ഷേ പുള്ളിക്ക് അത് ഇഷ്ടപ്പെട്ടില്ല. നിങ്ങള്‍ കാണിച്ചത് ശരിയായില്ലെന്നും, ഇത് ചീറ്റിംഗാണെന്നൊക്കെ പറഞ്ഞു. ആ എപ്പിസോഡില്‍ തങ്കച്ചനും സന്തോഷേട്ടനും തമ്മിലൊരു ഡാന്‍സ് വരെ പ്ലാന്‍ ചെയ്തിരുന്നു. ഒടുവില്‍ ശശാങ്കന്റെ കൂടെയാണ് തങ്കച്ചന്‍ ഡാന്‍സ് കളിച്ചതെന്നും അസീസ് വ്യക്തമാക്കി.

5

സന്തോഷ് പണ്ഡിറ്റ് ഒരിക്കലും ഞങ്ങള്‍ക്ക് ശല്യമായിട്ടില്ല. ഈ ഷോ എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലാവാത്തത് കൊണ്ട് സംഭവിച്ചതാണ്. ഒരിക്കലും ഒരാളെ വിളിച്ച് വരുത്തി അപമാനിക്കാന്‍ നോക്കിയിട്ടില്ല. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ തകര്‍ക്കാനോ അവസരങ്ങള്‍ ഇല്ലാതാക്കാനോ ആരും ശ്രമിച്ചിട്ടില്ലെന്നും അസീസ് പറയുന്നു. പണ്ഡിറ്റ് ഒറ്റയ്ക്ക് വന്ന് ഒറ്റയ്ക്ക് തന്നെ സിനിമ തിയേറ്ററില്‍ എത്തിച്ചയാളാണ്. പുള്ളി ബുദ്ധി കൊണ്ട് കളിക്കുന്ന ആളാണെന്ന് ഞാന്‍ പറയുമെന്നും അസീസ് പറഞ്ഞു. അതേസമയം പലരും ബിനു അടിമാലിക്കെതിരെ സന്തോഷ് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഇങ്ങോട്ട് കിട്ടിയാല്‍ അങ്ങോട്ട് കിട്ടുന്നത് വാങ്ങാനും ബാധ്യസ്ഥനാണെന്ന് നടന്‍ നിര്‍മല്‍ പാലാഴി കുറിച്ചു.

6

ബിനീഷ് ബാസ്റ്റിനും വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സ്റ്റാര്‍ മാജിക് ഫണ്‍ ഷോ മാത്രമാണെന്നും, അവിടെ നടക്കുന്നതെല്ലാം ഞങ്ങള്‍ തമാശയ്ക്ക് ചെയ്യുന്നതാണെന്നും ബിനീഷ് പറയുന്നു. സന്തോഷ് പണ്ഡിറ്റിനുള്ളത് തെറ്റിദ്ധാരണ മാത്രമാണ്. ഞങ്ങള്‍ പരസ്പരം കളിയാക്കുന്നതില്‍ ആര്‍ക്കും പ്രശ്‌നമില്ല. നാട്ടുകാര്‍ക്കാണ് പ്രശ്‌നം. അവിടെ സ്‌ക്രിപ്റ്റഡായ പരിപാടിയില്ല. ഫണ്‍ ചാറ്റ് ഷോ മാത്രമാണ് സ്റ്റാര്‍ മാജിക്കെന്നും ബിനീഷ് വ്യക്തമാക്കി. സന്തോഷ് പണ്ഡിറ്റ് ശരിക്കും ആസ്വദിച്ചാണ് തിരിച്ചുപോയത്. പാട്ടൊക്കെ പാടിയിരുന്നു. ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണയാണെന്നും ബിനീഷ് പറഞ്ഞു.

7

നേരത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ദിയ സനയും പണ്ഡിറ്റിനെതിരെ രംഗത്ത് വന്നിരുന്നു. സന്തോഷ് പണ്ഡിറ്റിനോട് പ്രത്യേകിച്ചു ഇഷ്ടമോ ഇഷ്ടക്കുറവോ ഇല്ല... പക്ഷെ ഇവിടെ ബിനു അടിമാലി ചേചട്ടനെയും മലയാള സിനിമയെയും മൊത്തത്തില്‍ അപമാനിച്ചതയാണ് കാണിച്ചിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയെ അപമാനിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് എന്ന് ഇവിടെ വ്യക്തമാണ്.. ഹരിശ്രീ അശോകന്‍ ചേട്ടനുള്‍പ്പെടെ ഉള്ള കലാകാരന്മാര്‍ ഉണ്ടായ വേദിയില്‍ ഇത്രക്കും നീച്ചമായി മലയാള സിനിമയെ മൊത്തത്തില്‍ അപമാനിക്കാന്‍ സന്തോഷ് പണ്ഡിറ്റിനു ആരാണ് അനുമതി നല്‍കിയതെന്നും ദിയ സന ചോദിച്ചിരുന്നു.

Recommended Video

cmsvideo
    സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ,അപമാനിച്ചെന്നാരോപണത്തില്‍ ബിനീഷ് ബാസ്റ്റിന്‍
    8

    സ്റ്റര്‍മാജിക്കിലെന്നല്ല പല പരുപാടികളിലും നര്‍മ്മം അവതരിപ്പിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ആള്‍ തന്നെയാണ് ഞാന്‍.. പക്ഷെ ഇവിടെ സന്തോഷ് പണ്ഡിറ്റിനെതിരെ സംസാരിക്കാന്‍ അവിടെ ഉണ്ടായിരുന്ന ഒരു കലാ കാരന്മാര്‍ക്കും സാധിച്ചില്ലേ.?? ബിനു ചേട്ടന്‍ എന്ന നടന്റെ കഴിവ് എല്ലാവര്‍ക്കും അറിയുന്നതാണ്. ഓരോരുത്തരും ഇത്തരം വേദികളില്‍ എത്തിപ്പെടുന്നത് സിനിമ എന്ന മോഹവുമായാണ്. അവരെ ഒക്കെ അപമാനിക്കുന്ന സ്റ്റേറ്റ്‌മെന്റ് ആണ് സന്തോഷ് പണ്ഡിറ്റ് നടത്തിയത്. ഫ്‌ലവേര്‍സ് ഇത്തരം റോങ് സ്റ്ററ്റ്‌മെന്റുകളെയും വക്തി അധിക്ഷേപവും ടെലികാസ്റ്റ് ചെയ്തത് ശരിയായില്ലെന്നും ദിയ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+