ആ ഡോക്ടര്‍ എന്നെ ആശുപത്രിയില്‍ വെച്ച് തിരിച്ചറിഞ്ഞു, യുഎസ്സിലെ സര്‍ജറിയെ കുറിച്ച് ബാബു ആന്റണി
മലയാളികളുടെ ആക്ഷന്‍ ഹീറോ സങ്കല്പ്പങ്ങളില് എന്നും മുന്നിലുണ്ടാവുന്നയാളാണ് ബാബു ആന്റണി. മുടിനീട്ടി വളര്‍ത്തി തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. നേരത്തെ മണിരത്നത്തിന്റെ തമിഴ് ചിത്രം പൊന്നിയിന്‍ സെല്വന് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന് ബാബു ആന്റണിക്ക് പരിക്കേറ്റിരുന്നു.
ഇതേ തുടര്‍ന്ന് താരം അമേരിക്കയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരിക്കുകയാണ്. അവിടെ വെച്ച് ഒരു ഡോക്ടര്‍ തന്നെ തിരിച്ചറിഞ്ഞതും തനിക്ക് അവിടെ ലഭിച്ച പരിചരണത്തെ കുറിച്ചുമെല്ലാം നടന് വെളിപ്പെടുത്തുകയാണ്.

പൊന്നിയിന്‍ സെല്‍വത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ എനിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ അതൊന്നും വകവെക്കാതെയാണ് പിന്നീടങ്ങോട്ട് അഭിനയിച്ചിരുന്നത്. ആ ചിത്രത്തിന്റെ ഭാഗമാവുക എന്നതായിരുന്നു ലക്ഷ്യം. തന്റെ ഭാഗത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് സര്‍ജറിക്ക് താന്‍ വിധേയനായത്. അതേസമയം ശസ്ത്രക്രിയ വിജയകരമായി തന്നെ നടന്നു. താന്‍ ഇപ്പോള്‍ അമേരിക്കയില്‍ വിശ്രമത്തിലാണെന്നും ബാബു ആന്റണി പറയുന്നു. മണിരത്നം കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്വന്.

ഷൂട്ടിംഗിനിടെ തനിക്ക് പരിക്കേറ്റിട്ടും സിനിമയില്‍ നിന്ന് മണിരത്നം ഒഴിവാക്കിയില്ലെന്നും ബാബു ആന്റണി പറയുന്നു. ഷൂട്ടിന്റെ തുടക്കത്തില്‍ തന്നെ എന്റെ ഇടതുതോളിന് പരിക്കേറ്റിരുന്നു. പക്ഷേ ഭാഗ്യം കാരണം ഒടുവില്‍ അതേ ഭേദമാക്കി. വെറും അരമണിക്കൂര്‍ കൊണ്ടാണ് എന്റെ കൈയ്യിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അവര്‍ക്ക് വേണ്ടി വന്നത്. ഷൂട്ടിനിടയില്‍ ഞാന്‍ വളരെയധികം സൂക്ഷിച്ചിരുന്നു. അതുകൊണ്ട് ആ പരിക്ക് രണ്ട് മാസം കഴിഞ്ഞിട്ടും വഷളായിട്ടില്ല. ഇക്കാര്യം ഡോക്ടര്‍ തന്നെ പറയുകയും ചെയ്തു.

ഈ പരിക്ക് പറ്റിയ കൈയ്യും വെച്ചാണ് ഞാന്‍ കുതിരപ്പുറത്ത് കയറുകയും, സിനിമയിലുള്ള ശത്രുക്കളോട് പോരാടുകയും ചെയ്തിരുന്നത്. പക്ഷേ ഞാന്‍ ഇതൊന്നും ഡോക്ടറോട് പറഞ്ഞിരുന്നില്ല. ഏറ്റവും രസകരമായ കാര്യം ഞാനൊരു നടനാണന്ന് ആശുപത്രിയിലെ ആ ഫ്ളോറിലുള്ള ഒരു ഇന്ത്യന്‍ ഡോക്ടര്‍ അറിഞ്ഞിരുന്നു. ആ ഡോക്ടര്‍ വഴി എല്ലാവരും ഞാന്‍ നടനാണെന്ന് അറിഞ്ഞിരുന്നു. സര്‍ജറി ലിസ്റ്റില്‍ എന്റെ പേര് കണ്ട് തിരിച്ചറിഞ്ഞ ഡോക്ടര്‍ ഒരു കുട്ടിയെ പോലെ വളരെ ആവേശത്തോടെയാണ് സഹപ്രവര്‍ത്തകരോട് എന്നെ കുറിച്ച് സംസാരിച്ചത്.

ഞാന്‍ വളരെ പ്രശസ്തനാണ്, ഗംഭീര നടനാണെന്നൊക്കെ ആ ഡോക്ടര്‍ എന്നെ കുറിച്ച് പറഞ്ഞു. ശരിക്കും അമ്പരന്ന് നിമിഷങ്ങളായിരുന്നു അത്. ഇതിനൊക്കെ പുറമേ അദ്ദേഹം ഡ്യൂട്ടിയില്‍ ഇല്ലാത്ത് കൊണ്ട് എന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കുകയും ചെയ്തു. അവരുടെ സ്നേഹവും പരിചരണവുമാണ് ശരിക്കും എന്റെ പരിക്കിനെ ഭേദമാക്കിയത്. ഇവിടെ സര്‍ജറി ചെയ്താല്‍ ഇന്ത്യയിലേത് പോലെ പ്രത്യേക ശ്രദ്ധയും പരിഗണനയും കിട്ടില്ലെന്ന മണ്ടന്‍ ധാരണ എനിക്കുണ്ടായിരുന്നു. അത് ഈ സംഭവത്തോടെ മാറി. ഇവിടെയുള്ള കരുതലും ശ്രദ്ധയും അനുഭവിച്ചപ്പോള്‍ അത് തെറ്റാണെന്ന് എനിക്ക് മനസ്സിലായെന്നും ബാബു ആന്റണി പറഞ്ഞു.

പൊന്നിയിന്‍ സെല്വന് ഒരുപാട് നല്ല ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ബിഗ് ബജറ്റ് ചിത്രമാണ്. എന്റെ തോളെല്ലിനായിരുന്നു പരിക്ക് പറ്റിയത്. അത് എംആര്‍ഐ സ്കാനിംഗിലൂടെ കണ്ട് മനസ്സിലാക്കിയിട്ടും മണിരത്നം സര് എന്നെ തുടരാന്‍ അനുവദിക്കുകയായിരുന്നു. ആ ധൈര്യത്തിന് അദ്ദേഹത്തെ അഭിനന്ദിക്കണം. തുടക്കത്തില്‍ തന്നെയുള്ള പരിക്കായതിനാല്‍ അദ്ദേഹത്തിന് വേണമെങ്കില്‍ എന്നോട് ക്ഷമ ചോദിച്ച ശേഷം മാറ്റാമായിരുന്നു. ഞാന്‍ യുഎസ്സിലേക്ക് തിരിച്ചുവരാന്‍ തയ്യാറായിരുന്നു. എന്നാല്‍ അദ്ദേഹം എന്നെ വിശ്വസിച്ചു. ഇനി പഴയ പോലെ എനിക്ക് തിരിച്ച് വരാന്‍ സാധിക്കും. അതിന് മൂന്നോ നാലോ ആഴ്ച്ച എടുക്കുമെന്നും ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.
മാലാഖയെ പോലെ തിളങ്ങി ദുല്‍ഖറിന്റെ നായിക: റിതു വര്‍മ്മയുടെ ഏറ്റവും പുതിയ ഫോട്ടോസ്
Recommended Video
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications