Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ മതം മാറണം, എലിസബത്തിനെ മതം മാറ്റണം, നാലാള്‍ക്ക് നല്ലത് ചെയ്യെന്ന് ബാലയുടെ മറുപടി

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഏറ്റവും വൈറലായ വിവാഹമായിരുന്നു നടന്‍ ബാലയുടേത്. താരത്തിന്റെ രണ്ടാം വിവാഹം കൂടിയായിരുന്നു ഇത്. എന്നാല്‍ വിവാഹത്തിന് പിന്നാലെ സൈബര്‍ ആക്രണവും താരത്തിനെതിരെ ഉണ്ടായിരുന്നു. ഇതിനെതിരെ താരം പരസ്യമായി മറുപടിയുമായി വന്നിരുന്നു. എന്നാല്‍ ഇത് വര്‍ധിക്കുക മാത്രമാണ് ചെയ്തത്.

ഇതിനെതിരെ പുതിയ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് ബാല. തന്റെ ഭാര്യയുടെ മതം മാറ്റം വരെ പറഞ്ഞാണ് പലരും ആക്രമിക്കുന്നതെന്ന് ബാല തുറന്നടിച്ചു. ഇവര്‍ക്കെല്ലാം വൈറലായ മറുപടികളും ബാല വീഡിയോയില്‍ നല്‍കുന്നുണ്ട്.

1

താന്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളയാളാണ്. തന്നെ പോലെ തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ എലിസബത്തിനും താല്‍പര്യമുണ്ട്. തങ്ങളുടെ പ്രണയം തുടങ്ങിയത് തന്നെ അവരുടെ നല്ല മനസ്സുകൊണ്ടാണെന്ന് ബാല പറയുന്നു. എലിസബത്ത് ഡോക്ടറാണ്. പത്ത് ദിവസത്തിനുള്ളില്‍ ഒരു കുഞ്ഞിന്റെ ഓപ്പറേഷനുണ്ട്. ഈ നെഗറ്റീവ് കമന്റുകള്‍ പറയുന്നവര്‍ പോക്കറ്റില്‍ നിന്ന് ഒരു പത്ത് രൂപ എടുത്ത് കൊടുക്കൂ. എന്നെ മോശം പറഞ്ഞോ, പക്ഷേ സഹായം ചെയ്യാന്‍ പറ്റുമോ, നീ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ കൊണ്ട് സഹായം ചെയ്യാന്‍ നോക്കെന്നായിരുന്നു ബാല പറഞ്ഞത്.

2

അതേസമയം പലരും തന്റെയും എലിസബത്തിന്റെ മതം ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കുന്നുണ്ടെന്ന് ബാല പറയുന്നു. എന്നെയും കുടുംബത്തെയും ഒക്കെ മോശം പറയാന്‍ എത്ര എളുപ്പമാണ് ഇവര്‍ക്ക്. നാല് പേര്‍ക്ക് നന്മ ചെയ്യൂ. എന്റെ കൈയ്യിലും കുറച്ച് കാര്യങ്ങളുണ്ട്, തെളിവുകളുമുണ്ട്. അതൊന്നും വേണ്ട എന്ന് വെച്ച് പുതിയ ജീവിതത്തിലേക്ക് പോകാമെന്ന് തീരുമാനിച്ചയാളാണ് ഞാന്‍. എന്നെ വിളിച്ച് ഭയങ്കരമായിട്ടാണ് ടോര്‍ച്ചര്‍ ചെയ്യുന്നത്. ഏത് മതമാണെന്നൊക്കെ ഒരാള്‍ ചോദിക്കുന്നു. നിങ്ങള്‍ മതം മാറണം, അതല്ലെങ്കില്‍ എലിസബത്ത് മതം മാറണം എന്നെക്കെയാണ് ഇവര്‍ക്കുള്ള ആവശ്യമെന്നും ബാല പറഞ്ഞു.

3

ഈ മതം മാറണമെന്ന് പറയുന്നവരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. ഞങ്ങള്‍ക്ക് മതമില്ല. അത് സ്റ്റേജില്‍ തന്നെ വിവാഹ സമയത്ത് താന്‍ പറഞ്ഞതാണെന്നും ബാല വ്യക്തമാക്കി. ഞങ്ങള്‍ക്ക് സ്‌നേഹിക്കാന്‍ മാത്രമാണ് അറിയുന്നത്. ഒരുപക്ഷേ ഞങ്ങള്‍ തോറ്റുപോവുമായിരിക്കും. പക്ഷേ ഞങ്ങളുടെ സ്‌നേഹം ജയിച്ചിരിക്കും. എട്ട് വര്‍ഷമായിട്ട് മിണ്ടാതിരുന്ന ഒരാള്‍ വന്ന് ഇങ്ങനെ സംസാരിക്കുന്നത് എന്തിനാണ്. ആരാണ് ഈ മതമൊക്കെ തരുന്നതെന്നായിരുന്നു ബാലയുടെ ചോദ്യം. തനിക്ക് നിരന്തരമായി ഫോണ്‍ വിളിച്ചും അല്ലാതെയും വരുന്ന ആക്രമണങ്ങള്‍ കൂടി വരികയാണെന്നും ബാല വീഡിയോയില്‍ പറയുന്നു.

'ഇത് ഞങ്ങടെ പാത്തു അല്ല'; ആറ്റിറ്റിയൂഡ് ലുക്കില്‍ ഞെട്ടിച്ച് സുരഭി ലക്ഷ്മി. കിടുക്കാച്ചി ഫോട്ടോഷൂട്ട്

4

അതേസമയം ആരാധകര്‍ ബാലയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. നെഗറ്റീവ് പറയുന്നവര്‍ പറയട്ടെ, അതൊന്നും നിങ്ങള്‍ കാര്യമാക്കേണ്ട. സമൂഹത്തിന് നല്ല കാര്യങ്ങള്‍ ചെയ്ത് മുന്നോട്ട് പോവുക. ഈ വിമര്‍ശിക്കുന്നവര്‍ തന്നെ നിങ്ങളെ നാളെ പൊന്നാടയണിയിക്കും. ജാതിയിലും മതത്തിലും അല്ല രണ്ട് മനസ്സുകള്‍ തമ്മില്‍ സ്‌നേഹിക്കുന്നതിനെ ആര്‍ക്കും എന്ത് പറഞ്ഞാലും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും ആരാധകര്‍ കുറിച്ചത്. സ്വന്തം കുടുംബം നോക്കുന്നതിനേക്കാള്‍ കൂടുതല്‍ ചിലര്‍ മറ്റുള്ളവന്റെ കുടുംബത്തിലേക്കാണ് നോക്കുക. അവന്റെ കുറ്റങ്ങളാണ് കണ്ട് പിടിക്കുക. നിങ്ങള്‍ നല്ല മനുഷ്യനാണ്. ആരാധകര്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും ഇവര്‍ പറയുന്നു.

5

നേരത്തെ വിവാഹ ശേഷം എലിസബത്ത് ഡ്രംസ് വായിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ബാല തമിഴ് പാട്ട് പാടുമ്പോള്‍ ഡ്രം കിറ്റില്‍ താളം പിടിക്കുന്ന എലിസബത്തിന്റെ വീഡിയോയായിരുന്നു ഇത്. നേരത്തെ എലിസബത്തിന് ബാല സമ്മാനിച്ച ഓഡി കാര്‍, ബാലയുടെ അമ്മ സമ്മാനിച്ച സ്വര്‍ണ നെക്ലസ് എന്നീ കാര്യങ്ങളെ കുറിച്ചും ബാല പോസ്റ്റ് ചെയ്തിരുന്നു. അതേസമയം ഈ പോസ്റ്റിനും മോശം കമന്റുകള്‍ ധാരാളം വന്നിരുന്നു. നിങ്ങള്‍ സ്വയം ജീവിക്കൂ. ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ച് പറ്റാനാണ് ശ്രമിക്കുന്നതെന്നായിരുന്നു പ്രതികരണം. ഇതിന് ബാലയുടെ മറുപടിയും ചോദിച്ച യുവതിക്ക് ലഭിച്ചിരുന്നു.

6

നിങ്ങള്‍ നിങ്ങളുടെ ജീവിതം നോക്കൂ, ഞാന്‍ എന്റേത് നോക്കിക്കൊള്ളാം എന്നായിരുന്നു ബാലയുടെ മറുപടി. നേരത്തെ എലിസബത്തിനെതിരെയുള്ള മോശം കമന്റുകള്‍ക്ക് മുന്നറിയിപ്പുമായി ബാല രംഗത്ത് വന്നിരുന്നു. തനിക്കും ഭാര്യക്കുമെതിരെയുള്ള നെഗറ്റീവ് കമന്റുകളെല്ലാം വ്യാജ ഐഡിയില്‍ നിന്നുള്ള പെയ്ഡ് കമന്റുകളാണെന്ന് ബാല ആരോപിച്ചിരുന്നു. ഇതെല്ലാം കാശ് കൊടുത്ത് ആരോ എഴുതിപ്പിക്കുന്നതാണെന്നും ബാല പറയുന്നു. എന്നെ കുറിച്ച് മോശമായി സംസാരിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ എന്റെ ഭാര്യയെ കുറിച്ച് ഈ രീതിയില്‍ സംസാരിക്കുന്നത് ശരിയല്ല. നിങ്ങള്‍ക്ക് ശരിക്കുമുള്ള മുഖം കാണിക്കൂ, ഇല്ലെങ്കില്‍ നമ്പര്‍ തരൂ, സംസാരിക്കാം. ഇത് അവസാന മുന്നറിയിപ്പാണെന്നും ബാല പറഞ്ഞു.

7

തനിക്കെതിരെയുള്ള ആക്രമണത്തിന് പിന്നില്‍ മുന്‍ ഭാര്യ അമൃത സുരേഷാണെന്ന തരത്തിലാണ് ഭാര്യ സംസാരിച്ചത്. ഇരുവരുടെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്പരം പൊങ്കാലയിട്ട് കൊണ്ടിരിക്കുകയാണ്. ബാലയുടെ പോസ്റ്റുകള്‍ വന്ന സമയത്തായിരുന്നു അമൃതയ്‌ക്കെതിരെ ആക്രമണം നടന്നത്. എന്നാല്‍ ബാലയുടെ മൂട് താങ്ങികള്‍ അച്ചാരം പറ്റി ബാലയ്ക്ക് വേണ്ടി അമൃതയെ ലക്ഷ്യമിടുകയാണെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. ഇത്തരം പോസ്റ്റുകള്‍ തുടര്‍ന്നാല്‍ ഇന്ദ്രന്റെ മോന്‍ ആണെന്ന് പറഞ്ഞാലും പണി വാങ്ങുമെന്നായിരുന്നു മുന്നറിയിപ്പ്. അവസാന വാര്‍ണിംഗാണെന്നും പറയുന്നു. ഈ മുന്നറിയിപ്പിന് ഇമോജികള്‍ നല്‍കിയായിരുന്നു അമൃത പ്രതികരിച്ചത്.

8

അതേസമയം മകളെ നോക്കാതെയാണ് ബാല മറ്റൊരു വിവാഹം കഴിച്ചതെന്നുമുള്ള വിമര്‍ശനങ്ങളും വന്നിരുന്നു. ഇതിനും ബാല മറുപടി നല്‍കിയിരുന്നു. എന്റെ മകളെ ഞാന്‍ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ഇവര്‍ക്ക് അറിയുമോ എന്നായിരുന്നു ബാലയുടെ ചോദ്യം. മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍ സംസാരിക്കരുതെന്നും താരം പറയുന്നു. തനിക്ക് രണ്ടാം വിവാഹത്തിലേക്ക് കടക്കുന്നതിന് യാതൊരു ഭയവും ഇല്ലായിരുന്നു. ധൈര്യം ഇല്ലാത്ത ഭീരുക്കളാണ് വിമര്‍ശനവുമായി വരുന്നത്. ഇവര്‍ക്കൊന്നും മുഖമില്ല. ഞാന്‍ നന്മയുള്ള എത്രയോ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതിലും നെഗറ്റീവ് പറയുന്നവരുണ്ടെന്നും ബാല പറഞ്ഞു. മകളെ നോക്കുന്നില്ല എന്നൊക്കെ ഇവര്‍ തന്നെ പറഞ്ഞുണ്ടാക്കുന്നതാണെന്നും താരം പറഞ്ഞു.

9

വിവാഹ വേദിയില്‍ വെച്ച് എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും, സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും ബാല പറഞ്ഞിരുന്നു. അന്നേ മതം മാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ബാല പറഞ്ഞിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളില്‍ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും ബാല പറഞ്ഞിരുന്നു. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ബാലയുടെ വിവാഹം കഴിഞ്ഞത്. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ഡോക്ടറായ എലിസബത്ത്.

Recommended Video

cmsvideo
    അവസാന മുന്നറിയിപ്പുമായി അമൃത | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+