ഞാന്‍ ഇത്രേ ചെയ്തുള്ളൂ, ന്യായീകരണം കിലുക്കത്തിലെ രേവതിയെ പോലെ, ഗായത്രി സുരേഷിന് മറുപടി
നടി ഗായത്രി സുരേഷിന്റെ കാര്‍ ഒരു വാഹനത്തിനിടിച്ച് നിര്‍ത്താതെ പോവുകയും, നടിയെയും ഡ്രൈവറെയും നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയതും നേരത്തെ വിവാദമായ കാര്യങ്ങളായിരുന്നു. ഇതിന് പിന്നാലെ താന്‍ വണ്ടി തട്ടിയ ശേഷം നിര്‍ത്താതെ പോവുക മാത്രമാണ് ചെയ്തതെന്ന നടിയുടെ ന്യായീകരണം കൂടി വന്നിരുന്നു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കേരളത്തിലെ മൂന്നരക്കോടിയില്‍ ഒരു ലക്ഷം പേര് മാത്രമാണ് തന്നെ എതിര്‍ക്കുന്നതെന്നും, ബാക്കിയുള്ളവര്‍ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും ഗായത്രി പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് വന്നിരിക്കുന്നത്. ഈ വിഷയത്തില്‍ ഗായത്രിക്ക് മറുപടിയുമായി നടന് മനോജ് കുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.

അത് ചെയ്തപ്പോ, ഞാന്‍ അയാളെ ഒന്ന് തല്ലി, കുട എടുത്ത് അടിച്ചു, അത് എടുത്ത് മൊട്ടത്തലയന്റെ തലയില്‍ ചട്ടിയെടുത്ത് അടിച്ചു, അേ്രത ഞാന്‍ ചെയ്തുള്ളൂ, അതിനാണ് ഇവന്മാര് ഇതൊക്കെ എന്നൊക്കെ പറഞ്ഞത് പോലെയാണ് ഗായത്രി സുരേഷിന്റെ ന്യായീകരണം കേട്ടപ്പോള്‍ തോന്നിയതെന്ന് മനോജ് കുമാര്‍ പറയുന്നു. എനിക്ക് മാത്രമല്ല പലര്‍ക്കും ഇത് തോന്നിയിട്ടുണ്ടാവും. ഗായത്രിയുടെ വീഡിയോ ഞാനും കണ്ടിരുന്നു. എന്തുപറ്റി എന്ന് പോലും ശരിക്കും മനസ്സിലായില്ലായിരുന്നു. നാട്ടുകാര്‍ ആരാണ് വണ്ടിയിലുള്ളതെന്നും, സീരിയല്‍ നടനല്ലേ എന്നുമൊക്കെ ചോദിക്കുന്നതും കണ്ടിരുന്നു. പിന്നീട് ഗായത്രി സോറി പറയുന്നതും അതില്‍ തന്നെ കണ്ടു. പക്ഷേ ആ വീഡിയോ ഒട്ടും വ്യക്തമാക്കാത്ത രീതിയിലായിരുന്നു.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

ആളുകള്‍ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. അപ്പോഴാണ് ഇവരുടെ വണ്ടി മുട്ടിയ കാര്യം അറിയുന്നത്. വണ്ടി ഇടിച്ചിട്ടും നിര്‍ത്താതെ പോയത് കൊണ്ടാണ് ആളുകള്‍ പ്രശ്നമുണ്ടാക്കിയതെന്ന് മനസ്സിലായി. ആ രോഷം സ്വാഭാവികമാണ്. ആര്‍ക്കായാലും ദേഷ്യം വരും. ഒരാളുടെ വണ്ടിയിലിടിച്ച്, അയാളുടെ ഗ്ലാസുകളും തകര്‍ത്ത് ഒന്നും മിണ്ടാതെ പോകുമ്പോള്‍ ആര്‍ക്കായാലും ദേഷ്യം വരുമെന്ന് ഉറപ്പാണ്. ചേസ് ചെയ്ത് പിടിക്കാനൊക്കെയാണ് എല്ലാവരും നോക്കുക. കാര്യങ്ങളൊക്കെ പരിശോധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഗായത്രി സുരേഷിന്റെ ഭാഗത്ത് തന്നെയാണ് തെറ്റ്. അവര്‍ പറയുന്ന ന്യായീകരണം അതിലേറെ പ്രശ്നങ്ങളുള്ളതാണ്.

ഗായത്രി പറയുന്ന എക്സ്ക്യൂസ്, അവരൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് എന്നാണ്. പെട്ടെന്ന് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടി കൊണ്ടാണെന്നും അവര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ അവരങ്ങനെ പേടിക്കേണ്ടതില്ല എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെയാരും നമ്മളെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല. എന്റെ വണ്ടിയും ഇതേ പോലെ ഇടിച്ചിരുന്നു. കടവന്ത്രയില്‍ വെച്ചായിരുന്നു അപകടം. ഞങ്ങള്‍ അവരോട് സോറിയൊക്കെ പറഞ്ഞു. എന്റെ ഭാര്യയെ കണ്ടപ്പോള്‍ തന്നെ അവര്‍ക്ക് മനസ്സിലായി. ബീനയോട് അവര്‍ നല്ല രീതിയിലാണ് സംസാരിച്ചത്. കാറിന്റെ തകരാര്‍ പരിഹരിക്കാനുള്ള ചെലവ് എടുത്ത് കൊള്ളാമെന്ന് പറഞ്ഞു. നമ്പറും അവര്‍ക്ക് കൊടുത്തിരുന്നു. എന്നാല്‍ അവര്‍ ഇതുവരെ വിളിച്ചില്ല. നമ്മള് മര്യാദ കാണിച്ചപ്പോള്‍ അവര്‍ അവരുടെ മര്യാദ കാണിച്ചു എന്നതാണ് എന്റെ അനുഭവം.

അതുകൊണ്ട് ഗായത്രി ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലായിരുന്നു. നമ്മള് അവരോട് നല്ല രീതിയില്‍ പെരുമാറിയാല്‍ തിരിച്ച് ഇങ്ങോട്ടും നല്ല രീതിയില്‍ തന്നെ പെരുമാറും. നിര്‍ത്താതെ പോയതാണ് പ്രശ്നം. ആരായാലും വാഹനം നിര്‍ത്താതെ പോകരുത്. ആര് വണ്ടിയിടിച്ചാലും വാഹനത്തില്‍ നിന്ന് ഇറങ്ങി പരിഹാരം കാണുകയാണ് വേണ്ടത്. ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുത്. വണ്ടിയോടിക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. നമ്മളുടെ മാത്രം പ്രശ്നം കൊണ്ടല്ല അപകടങ്ങള്‍ സംഭവിക്കുന്നത്. അമിത വേഗത, അമിത ആവേശം, ആരെയെങ്കിലും വെട്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൊണ്ടാണ് കേരളത്തിലെ അപകടങ്ങള്‍ കൂടുതലും ഉണ്ടാവുന്നത്. അതുകൊണ്ട് വളരെ ശ്രദ്ധിക്കേണ്ടതാണ്.

വണ്ടിയോടിക്കുന്നവര്‍ അപ്പുറത്തുള്ളവരെ കൂടി ചിന്തിക്കണം. കാരണം നിങ്ങളുടെ അശ്രദ്ധയില്‍ ഒരു കുടുംബത്തിന്റെ ആശ്രയമായിരിക്കും നഷ്ടമാകുന്നത്. അമിത വേഗതയില്‍ ഞാനൊരിക്കലും വണ്ടിയോടിക്കാറില്ല. ഇത്രയും കാലം ദൈവം സഹായിച്ച് ഒരപകടവും ഉണ്ടായിട്ടില്ല. ഗായത്രിയുടെ അമിത വേഗവും അശ്രദ്ധയുമാണ് ഈ അപകടമുണ്ടാക്കിയത്. ഗായത്രിയുടെ ന്യായീകരണമാണ് ശരിക്കും എനിക്ക് സങ്കടം തോന്നിയത്. അങ്ങനൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ എന്നാണ് അവര്‍ പറയുന്നത്. ശരിക്കും എനിക്ക് ചിരി വന്ന് പോയി. അതെന്താ അവര്‍ ചെയ്തത് തെറ്റല്ലേ. വണ്ടിയോടിച്ച് അപകടമുണ്ടാകുമ്പോള്‍ നിര്‍ത്താതെ പോകുക എന്നതാണ് അതിലെ ഏറ്റവും വലിയ തെറ്റ്.

ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാന്‍ പറ്റാത്തതാണ്. നമ്മള്‍ക്ക് ഒരു തെറ്റുപറ്റിയാല്‍ അത് ഏറ്റുപറയുകയാണ് വേണ്ടത.് എല്ലാവരും ക്ഷമിക്കണമെന്ന് പറയേണ്ട കാര്യം മാത്രമാണ് ഇതിലുണ്ടായിരുന്നത്. എന്നാല്‍ ഗായത്രി ഇത്രേം പറഞ്ഞ് അങ്ങ് പോയി. ശരിക്കും അത് കിലുക്കത്തിലെ രേവതി ചേച്ചി പറഞ്ഞത് പോലെ തന്നെയായിരുന്നു. പിന്നീടൊരു വീഡിയോ കണ്ടപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിപ്പോയത്. അതില്‍ പറയുന്നത് നേരത്തെ പറഞ്ഞതില്‍ നിന്ന് മാറ്റിയുള്ള കാര്യമാണ്. ഞങ്ങളെ പതിയെ പോകുമ്പോള്‍ പിന്നാലെ അവര്‍ ചേസ് ചെയ്ത് പിടിച്ചു എന്നൊക്കെയാണ് ഗായത്രി പറയുന്നത്. അത് കേട്ട് ഞെട്ടിപ്പോയി.

ഒരു കാര്യം തന്നെ മാറ്റി മറിച്ച് പറയല്ലേ ഗായത്രി, അത് ശരിയല്ല. ഗായത്രിയും ഞാനും ചെയ്യുന്നത് ഒരേ തൊഴിലാണ് അഭിനയം. ഗായത്രി ബിഗ് സ്ക്രീനിലും ഞാന്‍ മിനി സ്ക്രീനില്‍ അഭിനയിക്കുന്നു എന്ന് മാത്രം. പബ്ലിക്കിലി നമ്മളെല്ലാം അറിയപ്പെടുന്നവരാണ്. ഒന്നാമത് ആര്‍ട്ടിസ്റ്റുകളുടെ വായില്‍ നിന്ന് എന്തെങ്കിലും അബദ്ധം വീണ് കഴിഞ്ഞാല്‍, പിന്നെ പൊങ്കാലകളുടെ മഹോത്സവമാണ്. അത് കൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രമേ നമ്മളുടെ വായില്‍ നിന്ന് എന്തെങ്കിലും വീഴാവൂ. ഗായത്രിയുടെ പുതിയ വീഡിയോയില്‍ കണ്ടത് അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നാണ്. ഇടയ്ക്കിടെ ഇങ്ങനെ മാറ്റിമറിച്ച് പറയുന്നത് കൊണ്ടാണ് ഈ ആളുകളുടെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കേണ്ടി വരുന്നത്.

സെലിബ്രിറ്റികളുടെ കാര്യത്തില്‍ പൂമാലയും കല്ലേറും ചെരിപ്പുമെല്ലാം കിട്ടുമെന്നതാണ് പ്രത്യേകത. അത് മനസ്സിലാക്കി മുന്നോട്ട് പോകണം. ഈ കല്ലേറിനും ചെരിപ്പിനുമെല്ലാമുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കരുത് എന്നാണ് ഗായത്രിയോട് പറയാനുള്ളത്. ചട്ടിയും കലവുമാകുമ്പോള്‍ അങ്ങനെ അല്ലറ ചില്ലറ അപകടമൊക്കെ ഉണ്ടാവും. എന്നാലും ശ്രദ്ധിക്കുക. അപകടം പറ്റിയശേഷം ന്യായീകരിക്കരുത്. അത് തെറ്റാണ്. അപകടം പറ്റിയിട്ട് ആ ഡ്രൈവര്‍ ജിഷിന് പുറത്തിറങ്ങിയത് പോലുമില്ല. സീരിയലില്‍ അഭിനയിക്കുന്ന ജിഷിന് മോഹനാണ് ഫോണ്‍ വിളി വന്നിരിക്കുന്നത്. നീയാണോടാ വണ്ടിയില്‍ ഉള്ളതൊക്കെ എന്നൊക്കെ ചോദിച്ച്. അറിയപ്പെടുന്നവര്‍ റോള്‍ മോഡലാവാനാണ് ശ്രമിക്കേണ്ടത്. നിയമം എല്ലാവര്ക്കും തുല്യരാണ്. അതുകൊണ്ട് നാട്ടുകാരും കുറച്ച് ആര്‍ട്ടിസ്റ്റുകളോട് അനുഭാവപൂര്‍വം പെരുമാറുക. ആര്‍ട്ടിസ്റ്റുകളും അബദ്ധം പറ്റും.അങ്ങനെ കാണാന്‍ എല്ലാവരും ശ്രമിക്കണമെന്നും മനോജ് പറഞ്ഞു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications